Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ x ഓസീസ്- ടീം ഇന്ത്യയുടെ കൊവിഡ് ടെസ്റ്റ്, പരിശീലനം എല്ലാം തീരുമാനിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാസങ്ങള്‍ നീണ്ട ബ്രേക്കിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിനു ശേഷം ടീം ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി യാത്ര തിരിക്കും. ദൈര്‍ഘ്യമേറിയ ഓസീസ് പര്യടനത്തില്‍ ഓസീസിനെതിരേ അവരുടെ നാട്ടില്‍ ഏകദിനം, ടി20, ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ കളിക്കും.

1

ഐപിഎല്‍ ഫൈനലിനു ശേഷമാണ് ദുബായില്‍ നിന്നും ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു പറക്കുന്നത്. നവംബര്‍ 12ന് സംഘം സിഡ്‌നിയില്‍ വിമാനമിറങ്ങും. 12നു രാവിലെയായിരിക്കും ഇന്ത്യന്‍ ടീം സിഡ്‌നിയിലെത്തുന്നത്. അതിനു ശേഷം സംഘത്തിലെ മുഴുവന്‍ പേരും കൊവിഡ് ടെസ്റ്റിനു വിധേയരാവും. പരിശോധനാഫലം നെഗറ്റീവായാല്‍ നവംബര്‍ 13 മുതല്‍ താരങ്ങള്‍ പരിശീലനം ആരംഭിക്കുമെന്നും ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

പര്യടനത്തിലുടനീളം ഇന്ത്യന്‍ ടീം ബയോ ബബ്‌ളിനകത്തു തന്നെയായിരിക്കും. ഓസ്‌ട്രേലിയയിലെ പിച്ചും കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലന മല്‍സരങ്ങള്‍ കളിക്കുകയും ചെയ്യും. നിലവില്‍ 60 ദിവസത്തോളം യുഎഇയില്‍ ബയോ ബബ്‌ളില്‍ തുടര്‍ന്ന ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു അന്തരീക്ഷത്തില്‍ കളിക്കാനൊരുങ്ങുന്നത്. അതുകൊണ്ടു തന്നെ ഇതുമായി പൊരുത്തപ്പെടാന്‍ താരങ്ങള്‍ക്കു കൂടുതല്‍ സമയവും വേണ്ടി വരും.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇതിനകം തന്നെ ദുബായില്‍ ദേശീയ ടീമിന്റെ ബയോ ബബ്‌ളില്‍ ചേര്‍ന്നു കഴിഞ്ഞു. ഐപിഎല്ലില്‍ വെള്ളിയാഴ്ച രാത്രി നടന്ന എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തായതിനു പിന്നാലെയായിരുന്നു അദ്ദേഹം ദേശീയ ടീമിനൊപ്പം ചേര്‍ന്നത്. മായങ്ക് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നേരത്തേ തന്നെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി എന്നിവരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു.

ഓസ്‌ട്രേലിയയില്‍ ഒരു ഡേ-നൈറ്റ് ടെസ്റ്റിലും ഇന്ത്യ കളിക്കുന്നുണ്ട്. അഡ്‌ലെയ്ഡിലായിരിക്കും പിങ്ക് ബോള്‍ ടെസ്റ്റ്. ഈ ടെസ്റ്റിനു മുന്നോടിയായി വെള്ളിയാഴ്ച മുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ലൈറ്റ്‌സിനു കീഴില്‍ പിങ്ക് ബോള്‍ ഉപയോഗിച്ചു പരിശീലനം ആരംഭിച്ചിരുന്നു. കൊവിഡ് കാരണം ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘു യുഎഇയിലെത്തിയ ഇന്ത്യയുടെ സപ്പോര്‍ട്ട് സ്റ്റാഫുമാരുടെ കൂട്ടത്തില്‍ ഇല്ല. മറ്റൊരു ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ ശ്രീലങ്കയുടെ നുവാന്‍ സേനെവിരാനെയാണ് ഇന്ത്യന്‍ താരങ്ങളെ പരിശീലനത്തിനു സഹായിക്കുന്നത്.

2

ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി നാല് നെറ്റ് ബൗളര്‍മാരെ ഓസ്‌ട്രേലിയയിലേക്കുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള പേസര്‍മാരായ കമലേഷ് നാഗര്‍കോട്ടി, കാര്‍ത്തിക് ത്യാഗി, ഇഷാന്‍ പൊറെല്‍, ടി നടരാജന്‍ എന്നിവരാണ് സംഘത്തിലെ നെറ്റ് ബൗളര്‍മാര്‍.

Story first published: Sunday, November 8, 2020, 19:51 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+