Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: സ്വാഗതം ചെയ്ത് സിഡ്‌നി- ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിഡ്‌നിയിലെത്തി. യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ ഫൈനല്‍ അവസാനിച്ച ശേഷമാണ് ബുധനാഴ്ച രാത്രിയോടെ വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ സംഘം ദുബായില്‍ നിന്നും വിമാനം കയറിയത്. മൂന്നാഴ്ചയോളം നീളുന്നതാണ് ഇന്ത്യയുടെ ഓസീസ് പര്യടനം. താരങ്ങള്‍ വിമാനമിറങ്ങിയ ശേഷം ടീം ബസിലേക്കു കയറുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയോടൊപ്പം ഭാര്യ രാധിക ധോപാക്കറിനെയും കാണാമായിരുന്നു.

Virat Kohli’s team India finally lands in Australia | Oneindia Malayalam
1

ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി സിഡ്‌നിയിലെ ഒരു ഹോട്ടലിലാണ് ഇന്ത്യന്‍ സംഘത്തിനു താമസസൗകര്യമൊരുക്കിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ത്യന്‍ ടീമിന് ഇവിടെ രണ്ടാഴ്ച ക്വാറന്റിനീല്‍ കഴിയണം. സിഡ്‌നി ഒളിംപിക് പാര്‍ക്കിനു സമീപത്തുള്ള പുല്‍മന്‍ ഹോട്ടലിലാണ് ഇന്ത്യന്‍ സംഘം തങ്ങുന്നത്. സാധാരണയായി ഇന്ത്യന്‍ ടീം ഇവിടെയെത്തിയാല്‍ താമസിക്കാറുള്ളത് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിലായിരുന്നു. അവിടെ നിന്നും കാര്‍ മാര്‍ഗം അര മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രമേ ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലിലെത്തുകയുള്ളൂ.

3

ക്വാറന്റീനിനിടെ പരിശീലനം നടത്താന്‍ സാധിക്കുമോയെന്നതായിരുന്നു ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ ബിസിസിഐയുടെ ഏറ്റവും വലിയ ആശങ്ക. അത് ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഹരിച്ചിട്ടുണ്ട്. രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയുമ്പോഴും ഒളിംപിക് പാര്‍ക്ക് അരീനയ്ക്കു ടീമിന് സമീപം ഇന്ത്യന്‍ താരങ്ങള്‍ക്കു പരിശീലനം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നവംബര്‍ 26നാണ് ടീമിന്റെ ക്വാറന്റീന്‍ കാലാവധി അവസാനിക്കുന്നത്. അതിനു ശേഷം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ താരങ്ങള്‍ക്കു പരിശീലിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

2

ഓസ്‌ട്രേലിയക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ പുതുനിറത്തിലുള്ള ജഴ്‌സിയിലാണ് ടീം ഇന്ത്യ പ്രത്യക്ഷപ്പെടുക. 1970കളിലെ ടീമിനെ അനുസ്മരിപ്പിക്കുന്ന നേവി ബ്ലൂ നിറത്തിലുള്ള പുതിയ ജഴ്‌സിയാണ് ടീമിനു വേണ്ടി പുതിയ കിറ്റ് സ്‌പോണ്‍സര്‍മാരായ എംപിഎല്‍ തയ്യാറാക്കിയിരിക്കുന്നത്. നൈക്കിക്കു പകരമാണ് എംപിഎല്‍ സ്‌പോര്‍ട്‌സ് ടീമിന്റെ പുതിയ ജഴ്‌സി സ്‌പോണ്‍സര്‍മാരായത്. നേരത്തേ സ്‌കൈ ബ്ലൂ നിറമുള്ള ജഴ്‌സിയായിരുന്നു നൈക്കി ഇന്ത്യക്കു വേണ്ടി ഒരുക്കിയിരുന്നത്.

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ആദ്യം കളിക്കുന്നത്. ശേഷം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയുമുണ്ട്. അതിനു ശേഷം നാലു ടെസ്റ്റുകളിലും ഇരുടീമുകളും കൊമ്പുകോര്‍ക്കും. 2021 ജനുവരി രണ്ടാം വാരം വരെ നീളുന്നതാണ് ഇന്ത്യയുടെ ഓസീസ് പര്യടനം.

ഇന്ത്യന്‍ ടി20 ടീം

വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ദീപക് ചഹര്‍, ടി നടരാജന്‍
.
ഏകദിന ടീം
വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്‍.

ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃധിമാന്‍ സാഹ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്.

Story first published: Thursday, November 12, 2020, 22:38 [IST]
Other articles published on Nov 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+