'ചതിച്ചത്' ടോസോ? ഇന്ത്യയുടെ ദയനീയ തോല്‍വിക്കു കാരണമെന്ത്? കോലി പറയുന്നു
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ കനത്ത പ്രഹരത്തിലാണ് ലോക ഒന്നാം റാങ്കുകാരായ ടീം ഇന്ത്യ. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏഴു തുടര്‍ വിജയങ്ങളുമായി കുതിക്കുകയായിരുന്നു കോലിപ്പട ഇതുപോലൊരു അടി കിവികളില്‍ നിന്നു പ്രതീക്ഷിച്ചിരുന്നില്ല. പത്ത് വിക്കറ്റിന് ആതിഥേയര്‍ ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.
വെറു നാലു ദിവസം കൊണ്ടാണ് ഇന്ത്യയെ കിവികള്‍ ചുരുട്ടിക്കെട്ടിയത്. ബാറ്റിങ് നിരയുട ദയനീയ പ്രകടനമാണ് ഇന്ത്യയുടെ തോല്‍വി വേഗത്തിലാക്കിയത്. രണ്ടിന്നിങ്‌സുകളിലും ഇന്ത്യക്കു 200 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയുടെ പരാജയത്തെക്കുറിച്ചും കാരണത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നായകന്‍ വിരാട് കോലി.

കളിയില്‍ ടോസ് നഷ്ടമായത് ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങളിലൊന്നാണെന്നു കോലി ചൂണ്ടിക്കാട്ടി. മല്‍സരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവ് തന്നെയായിരുന്നു ടോസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടോസ് ലഭിച്ച ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ വെറും 165 റണ്‍സിനു പുറത്താവുകയും ചെയ്തു.

തോല്‍വിയുടെ കാരണങ്ങളിലൊന്ന് മാത്രമാണ് ടോസെന്നും ടീം കാഴ്ചവച്ചത് മോശം പ്രകടനമായിരുന്നുവെന്നു താന്‍ സമ്മതിക്കുന്നതായും കോലി വ്യക്തമാക്കി. ബാറ്റ്‌സ്മാന്‍മാരുടെ ഭാഗത്തു നിന്നു പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാമിന്നിങ്‌സില്‍ ന്യൂസിലാന്‍ഡിന്റെ വാലറ്റ നിരയെ പിടിച്ചുകെട്ടുന്നതില്‍ വന്ന വീഴ്ചയും വലിയ ലീഡ് വഴങ്ങേണ്ടി വഴങ്ങാന്‍ കാരണമായെന്നു കോലി സമ്മതിച്ചു.

രണ്ടിന്നിങ്‌സിലും ബാറ്റിങ് നിര ക്ലിക്കായില്ലെങ്കിലും ടീമിനെ വിമര്‍ശിക്കാന്‍ കോലി തയ്യാറായില്ല. ബാറ്റിങ് നിരയുടെ പ്രകടനം അത്ര മോശമല്ലായിരുന്നു. എന്നാല്‍ കുറേക്കൂടി മികച്ച പ്രകടനം മെച്ചപ്പെട്ട കളി പുറത്തെടുക്കണമായിരുന്നു.
ന്യൂസിലാന്‍ഡ് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കു സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ 220-230 റണ്‍സെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് മല്‍സരഫലത്തില്‍ ഒരുപക്ഷെ മാറ്റം വരുത്തുമായിരുന്നു. കിവികളുടെ അവസാനത്തെ മൂന്നു വിക്കറ്റുകളെടുത്താന്‍ വൈകിയതും ടീമിന് തിരിച്ചടിയായെന്നു കോലി വിശദമാക്കി.

ഒന്നാമിന്നിങ്‌സില്‍ ചെറിയ സ്‌കോറിനു പുറത്തായത് ടീമിനെ കടുത്ത സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നതായി കോലി വെളിപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ ബൗളിങ് നിരയുടെ പ്രകടനം മികച്ചതായിരുന്നു. അവരുടെ ഏഴു വിക്കറ്റുകളെടുക്കുന്നതു വരെ നമ്മുടെ ബൗളര്‍മാര്‍ മികച്ചുനിന്നു. എന്നാല്‍ അവസനത്തെ മൂന്നു വിക്കറ്റുകളും ഇതിനിടെ അവര്‍ നേടിയ 120 റണ്‍സും ഇന്ത്യയെ കളിയില്‍ നിന്നു പുറത്താക്കിയെന്നു കോലി വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications