Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടാസ്മാനിയന്‍ ദുരന്തം- ഇങ്ങനെയും തകരുമോ? 10 പന്തിനിടെ വീണത് അഞ്ചു വിക്കറ്റ്!! കളിയും തോറ്റു

പെര്‍ത്ത്: ക്രിക്കറ്റിന്റെ അപ്രവചനീയതയും വന്യസൗന്ദ്യരവുമെല്ലാം കാണിച്ചു തന്നെ മറ്റൊരു ത്രില്ലര്‍ കൂടി കഴിഞ്ഞ ദിവസം കണ്ടു. ഓസ്‌ട്രേലിയയിലെ പ്രാദേശിക ടൂര്‍ണമെന്റിലെ മല്‍സരമാണ് കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചത്. തികച്ചും അവിശ്വസനീയമായ വിക്കറ്റ് വീഴ്ചയായിരുന്നു മല്‍സരത്തിന്റെ മുഖ്യ ആകര്‍ഷണം.

സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയവും ഈ മല്‍സരത്തെക്കുറിച്ചു തന്നെയാണ്. ജയിച്ചെന്നു ഉറപ്പിച്ച മല്‍സരമാണ് ഈ കളിയില്‍ ഒരു ടീം കൂട്ടത്തകര്‍ച്ചയിലൂടെ കൈവിട്ടത്.

ദുരന്തമേറ്റുവാങ്ങിയത് ടാസ്മാനിയന്‍ ടൈഗേഴ്‌സ്

ദുരന്തമേറ്റുവാങ്ങിയത് ടാസ്മാനിയന്‍ ടൈഗേഴ്‌സ്

ഓസ്‌ട്രേലിയയില്‍ നടന്ന മാര്‍ഷ് ഏകദിന കപ്പിനു വേണ്ടിയുള്ള മല്‍സരത്തില്‍ ടാസ്മാനിയന്‍ ടൈഗേഴ്‌സാണ് ദുരന്തമേറ്റു വാങ്ങിയ ടീം. 10 പന്തിനിടെ അഞ്ചു വിക്കറ്റുകളാണ് ടാസ്മാനിയന്‍ ടീം കളഞ്ഞുകുളിച്ചത്. നേടാനായാതാവട്ടെ വെറും മൂന്നു റണ്‍സും. ഈ മല്‍സരത്തില്‍ വിക്ടോറിയ ടീമിനോട് ടാസ്മാനിയന്‍ ടൈഗേഴ്‌സ് ഒരു റണ്‍സിന് പരാജയപ്പെടുകയും ചെയ്തു.

അഞ്ചിന് 172, 185ന് പുറത്ത്!!

അഞ്ചിന് 172, 185ന് പുറത്ത്!!

ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയ ടീം 47.5 ഓവറില്‍ 185ന് പുറത്തായിരുന്നു. മറുപടിയില്‍ ഓപ്പണര്‍ ബെന്‍ മക്‌ഡെര്‍മോട്ടിന്റെ (78) ഇന്നിങ്‌സ് ടാസ്മാനിയന്‍ ടൈഗേഴ്‌സിന് വിജയപ്രതീക്ഷ നല്‍കുകയും ചെയ്തു. അഞ്ചിന് 172 റണ്‍സെന്ന മികച്ച നിലയിലായിരുന്നു അവര്‍. അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. പക്ഷെ പിന്നീട് അവിശ്വസനീയ രംഗങ്ങളാണ് കണ്ടത്.
181 റണ്‍സില്‍ ആറാം വിക്കറ്റ് വീണതോടെയാണ് ടാസ്മിനായിയുയടെ പതനം തുടങ്ങിയത്. അപ്പോള്‍ അവര്‍ക്കു ജയിക്കാന്‍ നാലു റണ്‍സ് മതിയായിരുന്നു. അടുത്ത ഒമ്പത് പന്തില്‍ മൂന്നു റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായ ടാസ്മാനിയന്‍ ടീം 184ന് ഓള്‍ഔട്ടാവുകയും ചെയ്തു.

കസറിയത് രണ്ടു പേര്‍

കസറിയത് രണ്ടു പേര്‍

മല്‍സരത്തില്‍ വിക്ടോറിയ ടീമിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത് രണ്ടു പേരാണ്. ഉജ്ജ്വലമായി ബൗള്‍ ചെയ്ത ജാക്‌സണ്‍ കോള്‍മാനും ക്രിസ് ട്രെമെയ്‌നും ടീമിന്റെ ഹീറോകള്‍. അവസാനം വീണ അഞ്ചു വിക്കറ്റുകളില്‍ മൂന്നെണ്ണം കോള്‍മാന്‍ കൊയ്തപ്പോള്‍ രണ്ടെണ്ണം ട്രെമെയ്‌നായിരുന്നു. മല്‍സരത്തില്‍ ഇരുവരു നാലു വിക്കറ്റ് വീതം പങ്കിടുകയും ചെയ്തു.

Story first published: Tuesday, September 24, 2019, 12:11 [IST]
Other articles published on Sep 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+