For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിന്റെ വിരമിക്കല്‍, കോളടിച്ചത് ഇവര്‍ക്ക്!! ടെസ്റ്റ് അരങ്ങേറ്റം ഉടന്‍? ആരെല്ലാം

ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ മധ്യത്തില്‍ വച്ച് തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രിസ്ബണിലെ ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിനു ശേഷമാണ് ദേശീയ ടീമിനോടൊപ്പം ഇതു തന്റെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരം കൂടിയാണെന്നു അശ്വിന്‍ പ്രഖ്യാപിച്ചത്. റെഡ് ബോള്‍ ക്രിക്കറ്റിലെ പകരം വയ്ക്കാനില്ലാത്ത മാച്ച് വിന്നറെ കൂടിയാണ് അദ്ദേഹത്തെ വിരമിക്കലോടെ ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്.

ഒന്നോ, രണ്ടോ വര്‍ഷങ്ങള്‍ കൂടി തീര്‍ച്ചയായും കളിക്കാന്‍ സാധിക്കുമെന്നിരിക്കെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. അദ്ദേഹം കളി മതിയാക്കിയതോടെ ചില താരങ്ങള്‍ക്കു ടെസ്റ്റ് ടീമിലേക്കു വിളിയെത്തുമെന്നും ഉറപ്പായിരിക്കുകയാണ്. അശ്വിനു പകരം ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാനിടയുള്ളവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

tanush kotian

തനുഷ് കോട്ടിയാന്‍

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ മാച്ച് വിന്നര്‍മാരില്‍ ഒരാളായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ ആര്‍ അശ്വിന്റെ അഭാവം നികത്താനുള്ള മിടുക്ക് ഓഫ് സ്പിന്നര്‍ കൂടിയായ അദ്ദേഹത്തിനുണ്ട്. വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളര്‍ മാത്രമല്ല, ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ തനുഷിനു കഴിയും.

ലോക ചാംപ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിളില്‍ അദ്ദേഹം തീര്‍ച്ചയായും ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 26 കാരനായ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 33 മല്‍സരങ്ങളില്‍ നിന്നും 3.31 ഇക്കോണമി റേറ്റില്‍ 101 വിക്കറ്റുകളെടുത്തിട്ടുണ്ട്. ബാറ്റിങില്‍ 41.21 ശരാശരിയില്‍ 1525 റണ്‍സും തനുഷ് സ്‌കോര്‍ ചെയ്തു. രണ്ടു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 120 റണ്‍സുമാണ്.

സാരാന്‍ഷ് ജെയിന്‍

മധ്യപ്രദേശില്‍ നിന്നുള്ള സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സാരാന്‍ഷ് ജെയിനാണ് ആര്‍ അശ്വിനു പകരം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിയെത്താന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. സമീപകാലത്തു ഇന്ത്യന്‍ എ ടീമിന്റെ പരമ്പരകളിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. ഇടംകൈയന്‍ ബാറ്ററും വലംകൈയന്‍ ഓഫ് സ്പിന്നറുമാണ് 31 കാരനായ ജെയിന്‍.

പ്രായം 30 കടന്നെങ്കിലും ടെസ്റ്റില്‍ ഇന്ത്യക്കു ഉറപ്പായും പരീക്ഷിക്കാവുന്ന താരമാണ് അദ്ദേഹം. വാഷിങ്ടണ്‍ സുന്ദറിന്റെ ബാക്കപ്പായി ജെയിനിനെ ടീമിലേക്കു പരിഗണിക്കാവുന്നതാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 40 മല്‍സരങ്ങളില്‍ താരം കളിച്ചു കഴിഞ്ഞു.

SARANSH JAIN

ഇവയില്‍ നിന്നും 1425 റണ്‍സും താരം സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റിയുമടക്കമാണിത്. ബൗളിങെടുത്താല്‍ 3.07 ഇക്കോണമി റേറ്റില്‍ 123 വിക്കറ്റുകളും ജെയിന്‍ വീഴത്തി. ആറു തവണ അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും.

ഷംസ് മുലാനി

മുംബൈയില്‍ നിന്നുള്ള സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷംസ് മുലാനിയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നയാള്‍ കൂടിയാണ് അദ്ദേഹം. ഇടംകൈയന്‍ ബാറ്ററും ഇടംകൈയന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറുമാണ് 27 കാരനായ മുലാനി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കായി താരം കളിച്ചത് 46 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 18 ഫിഫ്റ്റികളോടെ 1915 റണ്‍സും മുലാനി സ്‌കോര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 3.10 ഇക്കോണമി റേറ്റില്‍ 216 വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കി. ഏഴു തവണ പത്തു വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ള മുലാനി 15 തവണ അഞ്ചു വിക്കറ്റ് നേട്ടവും കുറിച്ചിട്ടുണ്ട്.

Story first published: Thursday, December 19, 2024, 6:19 [IST]
Other articles published on Dec 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+