Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

64 & 114*; മൂന്നു വിക്കറ്റ്, വീണ്ടും കൈയടി നേടി തനുഷ് കോട്ടിയാന്‍, അശ്വിന്റെ പിന്‍ഗാമി?

ടെസ്റ്റ് ക്രിക്കറ്റില്‍ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്റെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമായി മാറുകയാണ് മുംബൈയില്‍ നിന്നുള്ള യുവ താരം തനുഷ് കോട്ടിയാന്‍. റെസ്റ്റ് ഓഫ് ഇന്ത്യയെ വീഴ്ത്തി അജിങ്ക്യ രഹാനെയുടെ മുംബൈ ടീം ഇറാനി കപ്പില്‍ മുത്തമിട്ടപ്പോള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ 25കാരനായ കോട്ടിയാനാണ്.

പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷകനെന്നു വിളിക്കപ്പെടുന്ന അദ്ദേഹം ഈ കളിയിലും തന്റെ മികവ് ലോകത്തിനു കാണിച്ചു കൊടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയും രണ്ടാമിന്നിങ്‌സില്‍ മുംബൈ പതറവെ അപരാജിത സെഞ്ച്വറിയും കുറിച്ചാണ് കോട്ടിയാന്‍ ടീമിന്റെ ഹീറോയായത്. ഇതു കൂടാതെ ഒരിന്നിങ്‌സില്‍ ബൗള്‍ ചെയ്ത താരം മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

ഈ മല്‍സരത്തില്‍ മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് അദ്ദേഹം തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. അശ്വിന്‍ വൈകാതെ വിരമിക്കുകയാണെങ്കില്‍ ഈ റോള്‍ തന്റെ പേരില്‍ ഭദ്രമാണെന്നു മികച്ച പ്രകടനങ്ങളിലൂടെ അടിവരയിടുയാണ് കോട്ടിയാന്‍.

TANUSH KOTIAN

ഇറാനി കപ്പിലെ പ്രകടനം

റുതുരാജ് ഗെയ്ക്വാദ് നയിച്ച റെസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള ഇറാനി കപ്പ് പോരാട്ടത്തില്‍ മുംബൈയെ ആദ്യ ഇന്നിങ്‌സില്‍ 537 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിക്കുന്നതില്‍ തനുഷ് കോട്ടിയാന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. എട്ടാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 124 ബോളില്‍ ആറു ഫോറുകളടക്കമാണ് 64 റണ്‍സുമായി മിന്നിച്ചത്.

എന്നാല്‍ കോട്ടിയാന്റെ യഥാര്‍ഥ ഹീറോയിസം കണ്ടത് രണ്ടിന്നിങ്‌സിലാണ്. എട്ടു വിക്കറ്റിനു 171 റണ്‍സിലേക്കു കുപ്പുകുത്തിയ മുംബൈയ കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹത്തിന്റെ അപരാജിത സെഞ്ച്വറിയാണ്. പുറത്താവാതെ 114 റണ്‍സാണ് കോട്ടിയാന്‍ സ്‌കോര്‍ ചെയ്തത്.

150 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇതോടെ എട്ടിന് 171 എന്ന നിലയില്‍ നിന്നും മുംബൈ എട്ടിന് 329ലേക്കും ഉയര്‍ന്നു. മല്‍സം സമനിലയില്‍ കലാശിച്ചത്തോടെ ആദ്യ ഇന്നിങ്‌സിലെ ലീഡിന്റെ കരുത്തില്‍ മുംബൈ ഇറാനി കപ്പും സ്വന്തമാക്കുകയായിരുന്നു.

രഞ്ജിയിലും കസറി

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിലും തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനമാണ് തനുഷ് കോട്ടിയാന്‍ കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ ബ്രേക്ക്ത്രൂ സീസണും കൂടിയായിരുന്നു ഇത്. 10 മല്‍സരങ്ങളില്‍ നിന്നും മുംബൈയ്ക്കായി താരം അടിച്ചെടുത്തത് 502 റണ്‍സാണ്. 41.83 ശരാശരിയോടെയാണിത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുപ്പെടും. പുറത്താവാതെ നേടിയ 120 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

TANUSH KOTIAN

ബാറ്റ് കൊണ്ട് ആര്‍ അശ്വിന്‍ പല തവണ മികച്ച ഇന്നിങ്‌സുകളുമായി ഇന്ത്യയുടെ രക്ഷകനായി മാറിയിട്ടുണ്ട്. ഏറ്റവും അവസാനമായി ബംഗ്ലാദേശിനെതിരേ സമാപിച്ച പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം സെഞ്ച്വറി കുറിച്ചതും നമ്മള്‍ കണ്ടിട്ടുണ്ട്.

കോട്ടിയാനും ഇതേ തരത്തില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുന്ന താരമാണ്. രഞ്ജിയില്‍ തമിഴ്‌നാടിനെതിരേ മുംബൈ എട്ടിനു 211ലേക്കു വീണപ്പോള്‍ പുറത്താവാതെ 89 റണ്‍സ് നേടിയ കോട്ടിയാന്‍ ടീമിനെ 378ലെത്തിച്ചിരുന്നു.

ബൗളിങിലും മിന്നുന്ന പ്രകടനമാണ് കോട്ടിയാന്‍ പുറത്തെടുത്തത്. 16.96 ശരാശരിയില്‍ 29 വിക്കറ്റുകളാണ് സീസണില്‍ അദ്ദേഹം വീഴ്ത്തിയത്. 58 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ആര്‍ അശ്വിനെപ്പോലെ ബൗളിങിലെ വേരിയേഷനുകളും കൂട്ടുകെട്ടുകള്‍ തകര്‍ക്കാനുള്ള കഴിവും കോട്ടിയാനെ അപകടകാരിയായ ബൗളറാക്കി മാറ്റുകയും ചെയ്യുന്നു.

ദുലീപ് ട്രോഫിയിലും മിന്നിച്ചു

അടുത്തിടെ നടന്ന ദുലീപ് ട്രോഫിയില്‍ ഇന്ത്യ എ ടീം ചാംപ്യന്മാരായപ്പോള്‍ ഈ വിജയത്തിലും തനുഷ് കോട്ടിയാന്റെ സാന്നിധ്യമുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു വേണ്ടി നിര്‍ണായക സംഭാവന നല്‍കാന്‍ താരത്തിനു സാധിച്ചിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 121 റണ്‍സാണ് കോട്ടിയാന്‍ സ്‌കോര്‍ ചെയ്തത്. 22 ശരാശരിയില്‍ 10 വിക്കറ്റുകളും താരം പോക്കറ്റിലാക്കിയിരുന്നു.

Story first published: Saturday, October 5, 2024, 17:13 [IST]
Other articles published on Oct 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+