സയ്ദ് മുഷ്താഖ് അലി: തമിഴ്നാടിന് മുന്നില്‍ കളി മറന്ന് കേരളം, തോല്‍വിത്തുടക്കം
തിരുവനന്ത്പുരം: സയ്ദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു തോല്‍വിയോടെ തുടക്കം. തിരുവനന്തപുരത്തെ സെന്റ് സേവിയേഴ്‌സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ അയല്‍ക്കാരായ തമിഴ്‌നാട് കേരളത്തെ ഏഴു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 174 റണ്‍സെന്ന മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍മാരായ മുരളി വിജയ് (1), എന്‍ ജഗദീശന്‍ (8) എന്നിവരെ തുടക്കത്തില്‍ തന്നെ പുറത്താക്കിയെങ്കിലും ബാബ അപരിജിത് (35), മുഹമ്മദ് സലീം (34), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (33), വിജയ് ശങ്കര്‍ (25) എന്നിവരുടെ ഇന്നിങ്‌സുകള്‍ തമിഴ്‌നാടിനെ കരകയറ്റുകയായിരുന്നു.

മറുപടി ബാറ്റിങില്‍ തമിഴ്‌നാടിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ കേരളത്തിന് പിടിച്ചുനില്‍ക്കാനായില്ല. എട്ടു വിക്കറ്റിന് 137 റണ്‍സെടുക്കാനേ റോബിന്‍ ഉത്തപ്പ നയിച്ച കേരളത്തിനു കഴിഞ്ഞു. ഈ സീസണില്‍ കേരളത്തിന്റെ നായകനായെത്തിയ ഉത്തപ്പയ്ക്കു ഈ മല്‍സരത്തിലും ബാറ്റിങില്‍ തിളങ്ങാനായില്ല. ഒമ്പത് റണ്‍സ് മാത്രമാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരമായ ഉത്തപ്പയ്ക്കു നേടാനായത്. ബംഗ്ലാദേശിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാല്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കേരള നിരയില്‍ ഇല്ലായിരുന്നു.
രോഹന്‍ (34), സച്ചിന്‍ ബേബി (32), വിഷ്ണു വിനോദ് (24) എന്നിവരാണ് കേരള നിരയില്‍ രണ്ടത്ത സ്‌കോര്‍ നേടിയ താരങ്ങള്‍. തമിഴ്‌നാടിനു വേണ്ടി ടി നാഗരാജനും ജി പെരിയസ്വാമി ഗണേശനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications