
റണ്‍ചേസില്‍ അപരാജിത സെഞ്ച്വറിയോടെയാണ് അദ്ദേഹം ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയത്. പുറത്താവാതെ 125 റണ്‍സ് അടിച്ചെടുത്ത റിഷഭ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞടുക്കപ്പെടുകയും ചെയ്തിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് റിഷഭിനെ അക്തര്‍ പ്രശംസിച്ചിരിക്കുന്നത്. അതോടൊപ്പം ചില ഉപദേശങ്ങളും താരത്തിനു അദ്ദേഹം നല്‍കുകയും ചെയ്തിട്ടുണ്ട്.

റിഷഭ് പന്തിന്റെ പക്കല്‍ എല്ലാ തരത്തിലുള്ള ഷോട്ടുകളുമുണ്ട്. കട്ട് ഷോട്ട്, പുള്‍ ഷോട്ട്, റിവേഴ്‌സ് സ്വീപ്പ് തുടങ്ങി എല്ലാ തരത്തിലുള്ള ഷോട്ടുകളും അവന്‍ കളിക്കും. ഭയമില്ലാതെ ഈ ഷോട്ടുകള്‍ റിഷഭ് കളിക്കുകയും ചെയ്യുന്നു.
ഓസ്‌ട്രേലിയയില്‍ അവന്‍ ഇന്ത്യയെ മല്‍സരം (ഗാബ ടെസ്റ്റ്) വിജയിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിലും ടീമിനെ ജയത്തിലേക്കു നയിച്ചിരിക്കുകയാണ്. ഇന്ത്യക്കു പരമ്പരനേട്ടവും സമ്മാനിച്ചിരിക്കുകയാണെന്നു ഷുഐബ് അക്തര്‍ അഭിപ്രായപ്പെട്ടു.
റിഷഭ് ഹേറ്റേഴ്‌സ് ഇതറിയണം- റണ്‍വേട്ടയില്‍ ഇന്ത്യയുടെ ഒന്നാമന്‍! രോഹിത് നാലാമത്

എന്നാല്‍ റിഷഭ് പന്ത് സ്വന്തം ഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കണമെന്നു ഷുഐബ് അക്തര്‍ ഉപദേശിക്കുന്നു. റിഷഭിനു കുറച്ച് അമിതഭാരമുണ്ട്. അവന്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇന്ത്യന്‍ വിപണി വളരെ വലുതാണ്. റിഷഭ് കാണാന്‍ സുമുഖനാണ്. അവനു മോഡലായി ഉയര്‍ന്നു വരാനും കോടികള്‍ സമ്പാദിക്കാനും സാധിക്കും. കാരണം ഇന്ത്യയില്‍ ഒരു വ്യക്തി വലിയ സ്റ്റാറായി മാറുമ്പോള്‍ ഒരുപാട് നിക്ഷേപം അയാളില്‍ നടത്തപ്പെടുമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി.

വളരെയധികം പ്രതിഭയുള്ള ക്രിക്കറ്ററാണ് റിഷഭ് പന്ത്. എതിരാളിയെ കുഴപ്പത്തിലാക്കാന്‍ അവനു കഴിയും. ഇംഗ്ലണ്ടുമായുള്ള ഏകദിനത്തില്‍ ഇന്നിങ്‌സിന്റെ വേഗത കൂട്ടുന്നതിനായി കൃത്യമായ കണക്കുകൂട്ടലോടെയുള്ള സമീപനമായിരുന്നു റിഷഭ് സ്വീകരിച്ചത്. അതിനു ശേഷം നിഷ്‌കരുണം ബൗളര്‍മാരെ പ്രഹരിക്കുകയും ചെയ്തു.
ആഗ്രഹിക്കുന്ന സമയത്തു ഇന്നിങ്‌സിന്റെ വേഗത കൂട്ടുവാനുള്ള കഴിവ് റിഷഭിനുണ്ട്. അവന്‍ ഭാവിയിലൊരു സൂപ്പര്‍ സ്റ്റാറായി മാറു. റിഷഭിനെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്ന ഒരേയൊരാള്‍ സ്വയം അവന്‍ തന്നെയാണെന്നും ഷുഐബ് അക്തര്‍ നിരീക്ഷിച്ചു.
രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

അതേസമയം, റിഷഭ് പന്തിനെ അടുത്തതായി ഇന്ത്യന്‍ ടീമിനൊപ്പം കാണുക വെസ്റ്റ് ഇന്‍ഡീസുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലായിരിക്കും, ഈ മാസം 29നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നു ഏകദിനങ്ങളുടെ പരമ്പരയില്‍ റിഷഭിനു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഏകദിനത്തില്‍ റിഷഭിനു പകരം ടീമിലേക്കു വ്ന്നിരിക്കുന്നത് സഞ്ജു സാംസണാണ്.


Click it and Unblock the Notifications