Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയ്ക്ക് ആര് മണികെട്ടും? ബലഹീനത തപ്പിയിറങ്ങി എട്ടിന്റെ പണി വാങ്ങി നാസര്‍ ഹുസൈന്‍

ലോകകപ്പ് മോഹങ്ങളും മനസില്‍ പേറി നാളെ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് നടന്ന ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ഫൈനലിലെത്തിയിട്ടുണ്ട്. നാളെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ രോഹിത്തും സംഘത്തിനും സാധിച്ചാല്‍ അത് വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിന് കളമൊരുക്കും. അതുകൊണ്ട് തന്നെ വലിയ ആകാംഷയോടെയാണ് ക്രിക്കറ്റ് ലോകം നാളത്തെ സെമി ഫൈനലിനായി കാത്തിരിക്കുന്നത്.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമായിരുന്നു സൂര്യകുമാര്‍ യാദവ്. നാളെ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോഴും ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ ഒരു വശം സൂര്യയുടെ തോളിലായിരിക്കുമെന്നുറപ്പാണ്. സൂര്യയുടെ തടയുക എന്നതാണ് തങ്ങളുടെ പ്രധാന തന്ത്രമെന്ന് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിന്റെ ദൗര്‍ബല്യം കണ്ടെത്താന്‍ താന്‍ ശ്രമിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് നാസര്‍ ഹുസൈന്‍.

വാട്‌സ് ആപ്പിലൂടെ

വാട്‌സ് ആപ്പിലൂടെയായിരുന്നു നാസര്‍ ഹുസൈന്‍ തന്റെ പദ്ധതി നടപ്പിലാക്കിയത്. മത്സരത്തിന്റെ തയ്യാറെടുപ്പിലുള്ളവര്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ ബലഹീനതകള്‍ എന്തെക്കെയാണെന്ന് അറിയാനായി താനൊരു സന്ദേശം അയക്കുകയായിരുന്നുവെന്നാണ് നാസര്‍ ഹുസൈന്‍ പറയുന്നത്. എന്നാല്‍ തനിക്ക് തിരിച്ച് കിട്ടിയത് സൂര്യ കുമാറിന്റെ കരുത്തിന്റെ ലിസ്റ്റായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

Also Read:T20 World Cup 2022: ഇന്ത്യ ഫൈനല്‍ കളിക്കില്ല! തടയാന്‍ ഇംഗ്ലണ്ടിനാവും, ബട്‌ലറുടെ മുന്നറിയിപ്പ്

എനിക്ക് ലഭിച്ചത്

''നല്ല തമാശയാണ്. ഞാന്‍ ക്രിക്ക്വിസിലെ ആളുകള്‍ക്കൊരു അപേക്ഷ വച്ചു. അവര്‍ മത്സരത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ കരുത്തുകളും ബലഹീനതകളും പറഞ്ഞു തരാന്‍ പറഞ്ഞു. തുടര്‍ന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എനിക്ക് ലഭിച്ചത് സൂര്യയുടെ 15 കരുത്തുകളാണ്. പേസ് ബോള്‍ കളിക്കും, സ്പിന്‍ ബോള്‍ കളിക്കും. സ്‌ക്വയറിലൂടെ അടിക്കും. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ മറ്റേതൊരു താരത്തേക്കാളും നന്നായി സ്‌കൂപ്പ് ചെയ്യും'' എന്നാണ് ഹുസൈന്‍ പറയുന്നത്. സ്‌കൈ സ്‌പോര്‍ട്‌സിനോടായിരുന്നു നാസര്‍ ഹുസൈന്‍ മനസ് തുറന്നത്.

അവര്‍ക്ക് പറയാനുണ്ടായിരുന്നത്

''സ്‌ക്വയറിന് പിന്നില്‍ അവനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയത് ചിലപ്പോള്‍ മഹേല ജയവര്‍ധനയോ മറ്റോ ആയിരിക്കും. അവന്റെ സ്‌ട്രൈക്ക് റേറ്റ് വളരെ മികച്ചതാണ്. ശരി, എന്താണ് അവന്റെ ബലഹീനത എന്ന് ഞാന്‍ ചോദിച്ചു. അതോടെ വാട്‌സ്പ്പ് മെസേജുകള്‍ വരാതായി. അവര്‍ക്ക് പറയാനുണ്ടായിരുന്നത് സ്ലോ ലെഫ്റ്റ് ആം സ്പിന്‍ മാത്രമായിരുന്നു. പക്ഷെ ഇംഗ്ലണ്ടിന്റെ പക്കല്‍ അതില്ല. റിസര്‍വില്‍ ഡോസനുണ്ട്. പക്ഷെ അവനെ ടീമിലെടുക്കുമെന്ന് തോന്നുന്നില്ല'' എന്നും നാസര്‍ ഹുസൈന്‍ പറയുന്നുണ്ട്.

തന്ത്രങ്ങള്‍ ഫലം കാണുമോ

തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് സൂര്യകുമാര്‍ യാദവ് കടന്നു പോകുന്നത്. സൂപ്പര്‍ 12 മത്സരങ്ങളില്‍ മൂന്ന് തവണ അര്‍ധ സെഞ്ചുറി നേടിയിട്ടുള്ള സൂര്യ രണ്ട് തവണ പ്ലെയര്‍ ഓഫ് ദ മാച്ചുമായിരുന്നു. നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ട്വന്റി-20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ഈ വര്‍ഷം 1000 റണ്‍സ് നേടിയ ആദ്യത്തെ ബാറ്ററുമാണ് സൂര്യ. താരത്തെ പിടിച്ചു കെട്ടുക എന്നത് ചില്ലറ തലവേദനയായിരിക്കില്ല ഇംഗ്ലണ്ടിന്.

അതേസമയം സൂര്യകുമാറിനെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് പദ്ധതി തയ്യാറാക്കാനായി ഇംഗ്ലണ്ട് പ്രത്യേക മീറ്റിംഗ് ചേര്‍ന്നിരുന്നു കഴിഞ്ഞ ദിവസം. ആ തന്ത്രങ്ങള്‍ ഫലം കാണുമോ എന്നത് കണ്ടറിയണം.

അതേസമയം ന്യൂസിലാന്‍ഡിനെ തകര്‍ത്ത് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയിട്ടുണ്ട്. ഏഴ് വിക്കറ്റിനായിരുന്നു പാക് വിജയം. ഫോമില്ലായ്മ അലട്ടിയിരുന്നു ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസവും അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ പാക് വിജയം അനായാസമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ റിസ്വാന്‍ 57 റണ്‍സും ബാബര്‍ 53 റണ്‍സുമാണ് നേടിയത്.

Story first published: Wednesday, November 9, 2022, 18:51 [IST]
Other articles published on Nov 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+