
ഐസിസിയുടെ ടി20 ലോകകപ്പ് കിരീടവിജയത്തിനു ശേഷം ഓസ്‌ട്രേലിയന്‍ താരങ്ങളുടെ രസകരമായ ആഘോഷ പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫൈനലിനു ശേഷം ഡ്രസിങ് റൂമില്‍ വച്ച് സ്വന്തം ഷൂസില്‍ ഷാംപെയ്ന്‍ ഒഴിച്ച് ചില ഓസീസ് താരങ്ങള്‍ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വേഡ്, ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിന് എന്നിവരായിരുന്നു ധരിച്ചിരുന്ന ഷൂസിനകത്ത് ഷാംപെയ്ന്‍ ഒഴിച്ച് കുടിക്കുന്നതിന്റെ വീഡിയോ ഐസിസിയടക്കം പങ്കുവച്ചത്. ഡ്രസിങ് റൂമില്‍ വച്ച് ടീം ഗ്രൂപ്പുഫോട്ടോയ്ക്കു പോസ് ചെയ്തതിനു പിന്നാലെ വേഡായിരുന്നു ആദ്യം ഷൂസില്‍ ഷാംപെയ്ന്‍ ഒഴിച്ചു കുടിച്ചത്. പിന്നാലെ സ്റ്റോയ്‌നിസും തന്റെ ഷൂസില്‍ ഷാംപെയ്ന്‍ അകത്താക്കുകയായിരുന്നു. ഈ സമയത്ത് ടീമിലം സഹതാരങ്ങളും മറ്റും കൈയടിച്ച് ഇവരെ പ്രോല്‍സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ഷൂ ആഘോഷമെന്നാണ് ഇത് അറിയപ്പെടുന്നത്. ഷാംപെയ്‌നോ മറ്റ് ഏതെങ്കിലും പാനീയമോ ഷൂസിനകത്ത് ഒഴിച്ച് കുടിക്കുന്നതാണ് ഷൂ ആഘോഷം. ഓസ്‌ട്രേലിയയില്‍ ഇതു വളരെ സാധാരണമായ ഘോഷ രീതി കൂടിയാണ്. ഓസ്‌ട്രേലിയയുടെ ഫോര്‍മുല വണ്‍ റേസറായിട്ടുള്ള ഡാനിയേല്‍ റിക്കിയാര്‍ഡോയാണ് ഷൂ ആഘോഷം വളരെ പ്രശസ്തമാക്കി മാറ്റിയത്. 2016ലെ എഫ് വണ്ണില്‍ ജര്‍മന്‍ ഗ്രാന്റ്്പ്രീയില്‍ ജേതാവായ ശേഷം അദ്ദേഹം ഷൂ ആഘോഷം നടത്തിയിരുന്നു. അതിനു ശേഷം പല തവണ റിക്കാര്‍ഡോ ഷൂ ആഘോഷം ആവര്‍ത്തിച്ചതോടെ ഇതു കായിക പ്രേമികള്‍ക്കിടയിലും വളരെ പരിചിതമായി മാറുകയും ചെയ്തു. 2020ലെ എമിലിയ റൊമാന ഗ്രാന്റ്പ്രീക്കു ശേഷം ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ഇതിഹാസം ലൂയിസ് ഹാമില്‍റ്റണിനെ റിക്കിയാര്‍ഡോ ഷൂ ആഘോഷത്തില്‍ പങ്കാളിയാക്കുകയും ചെയ്തിരുന്നു.

2019ലെ ഐപിഎല്ലില്‍ തന്റെ ടീമായ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) കിരീടം നേടുകയാണെങ്കില്‍ താന്‍ ഷൂ ആഘോഷം നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ആന്‍ഡ്രു ടൈ വ്യക്തമാക്കിയിരുന്നു. പക്ഷെ പഞ്ചാബിനു ഇതു സാധിക്കാതിരുന്നതിനാല്‍ താരത്തിന്റെ ആഗ്രഹവും നടന്നില്ല. പ്ലേഓഫ് പോലും കാണാതെയായിരുന്നു സീസണില്‍ പഞ്ചാബ് പുറത്തായത്.
ഓസ്‌ട്രേലിയക്കു ഗംഭീര വിജയം
ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ന്യൂസിലാന്‍ഡിനെ എട്ടു വിക്കറ്റിനു തകര്‍ത്തായിരുന്നു ഓസീസ് കന്നി ടി20 ലോകകപ്പ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവീസ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 172 റണ്‍സ് നേടി. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണായിരുന്നു (85) ന്യൂസിലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. 48 ബോളില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
മറുപടിയില്‍ ഏഴു ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് ലക്ഷ്യത്തിലെത്തി. മിച്ചെല്‍ മാര്‍ഷ് (77*), ഡേവിഡ് വാര്‍ണര്‍ (53) എന്നിവരുടെ ഫിഫ്റ്റികളാണ് ഓസീസിന്റെ വിജയം എളുപ്പമാക്കിയത്. മാര്‍ഷ് പ്ലെയര്‍ ഓഫ് ദി മാച്ചായും വാര്‍ണര്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു.