Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: കപ്പുമില്ല, ക്യാപ്റ്റന്‍സിയുമില്ല, കോലിയുടെ റാങ്കും പോയി!

1

ഐസിസിയുടെ ടി20 ലോകകപ്പിലെ തിരിച്ചടികള്‍ക്കു പിറകെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു മറ്റൊരു ഷോക്ക് കൂടി. ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ പുതിയ റാങ്കിങിലും കോലി പിന്തള്ളപ്പെട്ടു. നാലു സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തിയ അദ്ദേഹം എട്ടാം റാങ്കിലേക്കു വീണു. ലോകകപ്പില്‍ കിരീടപ്രതീക്ഷയുമായെത്തിയ ഇന്ത്യ സെമി ഫൈനല്‍ പോലുമെത്താതെയാണ് പുറത്തായത്. ടൂര്‍ണമെന്റിനുശേഷം അദ്ദേഹം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുകയും ചെയ്തിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അവസാനത്തേതായിരിക്കും ലോകകപ്പെന്നു കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബാറ്റര്‍മാരുടെ റാങ്കിങില്‍ കോലി നേരത്തേ നാലാംസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ പുതിയ റാങ്കിങില്‍ നാലു സ്ഥാനങ്ങള്‍ കൈവിട്ട അദ്ദേഹം എട്ടാമനായിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട ഓപ്പണര്‍ കെഎല്‍ രാഹുല്‍ റാങ്കിങില്‍ നേട്ടമുണ്ടാക്കി. മൂന്നു സ്ഥാനങ്ങള്‍ കയറിയ അദ്ദേഹം അഞ്ചാമതെത്തി.

2

ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മാറ്റമില്ല. പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ പ്ലെയറുമായ ബാബര്‍ ആസം തന്നെയാണ് തലപ്പത്ത്. 839 റേറ്റിങുമായാണ് ബാബര്‍ ഒന്നാം റാങ്കില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ തന്നെയാണ് രണ്ടാംസ്ഥാനത്ത്. അദ്ദേഹത്തിനു 800 റേറ്റിങ് പോയിന്റുണ്ട്. സൗത്താഫ്രിക്കയ്ക്കു വേണ്ടി ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ എയ്ഡന്‍ മര്‍ക്രാമാണ് പുതിയ മൂന്നാംനമ്പര്‍. മൂന്നു സ്ഥാനങ്ങള്‍ കയറിയാണ് അദ്ദേഹം ഈ പൊസിഷനിലെത്തിയത്. 796 ആണ് മര്‍ക്രാമിന്റെ റേറ്റിങ്.

നേരത്തേ മൂന്നാമതുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് നാലാമനായി. അഞ്ചാം റാങ്കിര്‍ രാഹുലാണ് (റേറ്റിങ് 727). പാകിസ്താന്റെ ഓപ്പണും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍ ആറാംസ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവന്‍ കോണ്‍വേ, കോലി, ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റനും വെടിക്കെട്ട് താരവുമായജോസ് ബട്‌ലര്‍, സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരാണ് ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.

3

ബൗളര്‍മാരില്‍ ശ്രീലങ്കയുടെ പുതിയ സ്പിന്‍ കണ്ടുപിടുത്തമായ വനിന്ദു ഹസരംഗയാണ് ഒന്നാംറാങ്കിന്റെ അവകാശി. ലോകകകപ്പില്‍ ലങ്കയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം നടത്തിയത്. റാങ്കിങില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളിലും മാറ്റമില്ല. സൗത്താഫ്രിക്കന്‍ സ്പിന്നര്‍ തബ്രെയ്‌സ് ഷാംസി, ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദ്, അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍. ഇന്ത്യയുടെ ആരും തന്നെ ടി20 ബൗളര്‍മാരുടെ റാങ്കില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലില്ല.

അതേസമയം, ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ഒന്നാം റാങ്കിലെത്തി. ബംഗ്ലാദേശ് സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ ഷാക്വിബുല്‍ ഹസനെ പിന്തളളിയാണ് നബി തലപ്പത്തേക്കു കയറിയത്. നബിയുടെ റേറ്റിങ് 265ഉം ഷാക്വിബിന്റേത് 260ഉം ആണ്. ശ്രീലങ്കയുടെ വനിന്ദു ഹസരംഗ ഒരു സ്ഥാനം കയറി മൂന്നാംറാങ്കിലെത്തി. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വല്ലിനാണ് നാലാം സ്ഥാനം.

Story first published: Wednesday, November 10, 2021, 14:31 [IST]
Other articles published on Nov 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+