Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇനി ലോകകപ്പ് ലഹരി, ട്രോഫി ദുബായില്‍ പുറത്തിറക്കി

1

യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ട്രോഫി ദുബായില്‍ അവതരിപ്പിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ട്രോഫി പുറത്തിറക്കിയത്. ഷെയ്ഖ് നഹായാന്‍ മുബാറക്ക് അല്‍ നഹ്യാന്‍, ഖാലിദ് അല്‍ സറൂണി എന്നിവരെക്കൂടാതെ ഐസിസി ഒഫീഷ്യലുകളും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയിലായിരുന്നു യഥാര്‍ഥത്തില്‍ ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇവിടെ ലോകകപ്പ് സംഘടിപ്പിക്കുകയെന്നത് അസാധ്യമായി മാറിയതോടെ ബിസിസിഐയും ഐസിസിയും വേദി മാറ്റാന്‍ സംയുക്തമായി തീരുമാനിക്കുകയായിരുന്നു. ഒമാനിലും യുഎഇയിലുമാണ് ഇനി മല്‍സരങ്ങള്‍ നടക്കുന്നത്. യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്കാണ് ഒമാന്‍ വേദിയാവുക. പ്രധാന മല്‍സരങ്ങളും നോക്കൗട്ടും ഫൈനലുമെല്ലാം യുഎഇയിലാണ്.

2

ട്വിറ്റര്‍ പേജിലൂടെയാണ് ലോകകപ്പ് ലോഞ്ചിങ് ചടങ്ങിന്റെ ചിത്രങ്ങള്‍ ജയ് ഷാ പങ്കുവച്ചത്. എച്ച്ഇ ഷെയ്ഖ് നഹായാന്‍ മുബാറക്ക് അല്‍ നഹ്യാന്‍, ഖാലിദ് അല്‍ സറൂനി, ഐസിസി ഒഫീഷ്യല്‍സ് എന്നിവര്‍ക്കൊപ്പം ദുബായില്‍ വച്ച് ടി20 ലോകകപ്പ് ട്രോഫി ലോഞ്ച് ചെയ്തു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബിസിസിഐയ്ക്കു വീടിനു പുറത്തുള്ള വീടായിരിക്കുമെന്നും ജയ് ഷാ ട്വീറ്റ് ചെയ്തു.

ഏഴാമത്തെ ടി20 ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ്. യോഗ്യതാ റൗണ്ട് മല്‍സരങ്ങലാണ് 17ന് ആരംഭിക്കുന്നത്. ഈ മല്‍സരങ്ങള്‍ ഒമാന്‍, യുഎഇ എന്നീവിടങ്ങളിലായിട്ടാണ് നടക്കുക. എട്ടു ടീമുകളാണ് യോഗ്യതാറൗണ്ടിലുള്ളത്. നാലു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായാണ് വേര്‍തിരിച്ചത്. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെക്കൂടാതെ അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ബിയില്‍ ബംഗ്ലാദേശ്, ആതിഥേയരില്‍ ഒരാളായ ഒമാന്‍, പപ്പുവ ന്യുഗ്വിനി, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരും കളിക്കും. ഗ്രൂപ്പില്‍ പരസ്പരം ഓരോ തവണ ടമുകള്‍ ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ 12ലേക്കു യോഗ്യത നേടുകയും ചെയ്യും.

3

സൂപ്പര്‍ 12ല്‍ ഫുള്‍ടൈം മെമ്പര്‍മാരായ എട്ടു ടീമുകള്‍ നേരത്തേ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം യോഗ്യതാറൗണ്ടിലെ നാലു ടീമുകള്‍ കൂടിയെത്തും. ഗ്രൂപ്പ് വണ്ണാണ് ലോകകപ്പിലെ മരണഗ്രൂപ്പ്. നിലവിലെ ചാംപ്യന്‍മാരും രണ്ടു തവണ ജേതാക്കളുമായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ ഈ ഗ്രൂപ്പിലാണ്. ഇവര്‍ക്കൊപ്പം യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ബിയിലെ രണ്ടാംസ്ഥാനക്കാരും കൂടി ചേരും.

ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ചിരവൈരികളായ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരും യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും കൂടിയുണ്ടാവും. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിവയില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടും. നവംബര്‍ 10, 11 തിയ്യതികളിലാണ് സെമി ഫൈനലുകള്‍. കലാശപ്പോരാട്ടം 14ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കും.

അതേസമയം, രണ്ടാം ലോകകപ്പ് മോഹവുമായാണ് ഇന്ത്യന്‍ ടീം യുഎയിലെത്തുക. 2007ലെ പ്രഥമ ടി20 ലോകകപ്പിലെ ജേതാക്കളായിരുന്നു ഇന്ത്യ. അന്നു എംഎസ് ധോണിക്കു കീഴില്‍ കളിച്ച ഇന്ത്യ ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ അഞ്ചു റണ്ണിനു തോല്‍പ്പിക്കുകയായിരുന്നു. പിന്നീടൊരിക്കലും ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യക്കു ഭാഗ്യമുണ്ടായിട്ടില്ല. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ടീം പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ഈ മാസം 10നകം മുഴുവന്‍ ടീമുകളും തങ്ങളുടെ ലോകകപ്പ് സംഘത്തിന്റെ ലിസ്റ്റ് സമര്‍പ്പിക്കണമെന്നാണ് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

Story first published: Thursday, September 2, 2021, 17:41 [IST]
Other articles published on Sep 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+