Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: രാഹുലിനെ പറഞ്ഞിട്ട് കാര്യമില്ല! എന്തൊരു ബോളായിരുന്നു അത്- ഹെയ്ഡന്‍ പറയുന്നു

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ 12 പോരാട്ടത്തില്‍ കെഎല്‍ രാഹുലിനെ ബൗള്‍ഡാക്കിയ ഷഹീന്‍ അഫ്രീഡിയുടെ ബോളിനെ പുകഴ്ത്തി ബാറ്റിങ് ഉപദേഷ്ടാവും മുന്‍ ഓസീസ് ഇതിഹാസവുമായ മാത്യു ഹെയ്ഡന്‍. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബോളുകളിലൊന്നാണ് ഇതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാം ഓവറിലെ ആദ്യ ബോളില്‍ തന്നെയായിരുന്നു രാഹുലിനെ ഇടംകൈയന്‍ പേസറായ ഷഹീന്‍ ക്ലീന്‍ ബൗള്‍ഡാക്കിയത്. എട്ടു ബോളില്‍ മൂന്ന് റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ. തകര്‍പ്പനൊരു ഇന്‍സ്വിങറിലൂടെയായിരുന്നു ഷഹീന്‍ രാഹുലിന്റെ കഥ കഴിച്ചത്.

ഷഹീന്റെ ആവനാഴിയിലെ പ്രധാന ആയുധങ്ങളിലൊന്നാണ് വേഗമറിയ ബോളുകള്‍. ടി20 ക്രിക്കറ്റില്‍ ബോള്‍ ഒരുപാട് സമയം സ്വിങ് ചെയ്യാറില്ല. തുടക്കത്തിലാണ് ബൗളര്‍മാര്‍ക്കു നല്ല സ്വിങ് ലഭിക്കാറുള്ളത്. ടി20യില്‍ ഓവറകളിലല്ല, മറിച്ച് ബോളുകളിലാണ് കാര്യം. ചില ബോളുകള്‍ വളരെയധികം അപകടം വിതയ്ക്കും. അത്തരമൊരു ബോളായിരുന്നു രാഹുലിനെതിരേ ഷഹീന്‍ എറിഞ്ഞത്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബോളുകളിലൊന്നായിരുന്നു അതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി. വ്യാഴാഴ്ച ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

മികച്ച സ്‌ട്രൈക്ക് ബൗളര്‍ക്കുള്ള എല്ലാ കഴിവും ഷഹീനുണ്ട്. മികച്ച തയ്യാറെടുപ്പാണ് ഇത്രയും മനോഹരമായും വേഗതയിലും ബൗള്‍ ചെയ്യാന്‍ അവനെ സഹായിക്കുന്നത്. വെര്‍ണോണ്‍ ഫിലാന്‍ഡര്‍ (ബൗളിങ് ഉപദേശകന്‍) ഷഹീനെ നന്നായി തയ്യാറെടുക്കാന്‍ സഹായിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ഷഹീനു കഴിയുന്നുണ്ടെന്നും ഹെയ്ഡന്‍ വിലയിരുത്തി.

എല്ലാ മല്‍സരങ്ങളിലും കളിക്കുകയാണെങ്കില്‍ അതു ഷഹീനെ മാനസികമായി തളര്‍ത്തും. അവനെ കൂടുതല്‍ ഫ്രഷായി മല്‍സരത്തിനു തയ്യാറാക്കി നിര്‍ത്തുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നു ഹെയ്ഡന്‍ പറഞ്ഞു. ക്രിക്കറ്റില്‍ ഏതൊരു ഫാസ്റ്റ് ബൗളറും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മല്‍സരങ്ങളുടെ ആധിക്യമാണ്. ഇതു കാരണം ബൗളര്‍മാര്‍ക്കു അമിതമായി ബൗള്‍ ചെയ്യേണ്ടി വരികയും ചെയ്യും. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഷഹീന്‍ എന്നിവരെപ്പോലെയുള്ള താരങ്ങളെ പാകിസ്താന്‍ നല്ല രീതിയല്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റു ടീമുകളെപ്പോലെ പാകിസ്താനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണ് ഈ ടി20 ലോകകപ്പ്. വ്യാഴാഴ്ച ഞങ്ങള്‍ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുകയാണ്. ലോകകപ്പുകളില്‍ ഒരുപാട് ട്രോഫികള്‍ നേടി ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റ് കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ടീമാണ് ഓസീസ്. ഓസ്‌ട്രേലിയ ഇതുവരെ നേടിയിട്ടില്ലാത്തതാണ് ടി20 ലോകകിരീടം. വലിയ മല്‍സരങ്ങാണ് ഇനി ഞങ്ങള്‍ക്കു മുന്നിലുള്ളത്. ടൂര്‍ണമെന്റ് ജയിക്കാന്‍ ശേഷിയുള്ള കളിക്കാര്‍ ഞങ്ങളുടെ ടീമിലുണ്ടെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

Story first published: Wednesday, November 10, 2021, 18:12 [IST]
Other articles published on Nov 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+