Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: അവനാണ് രോഹിത്തിന്റെ ട്രെംപ് കാര്‍ഡ്, മാച്ച് വിന്നര്‍, ചൂണ്ടിക്കാട്ടി ഇതിഹാസ താരം

1

മുംബൈ: ടി20 ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. എന്ത് വിലകൊടുത്തും ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ നിറം മങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സെമി കാണാന്‍ സാധിക്കാതിരുന്ന ഇന്ത്യ പാകിസ്താനോട് ലോകകപ്പ് ചരിത്രത്തിലാദ്യമായി തോല്‍ക്കുകയും ചെയ്തു. ഈ പ്രകടനത്തിന്റെയെല്ലാം ക്ഷീണം മാറ്റുന്ന പ്രകടനം ലോകകപ്പില്‍ ഇന്ത്യ കാഴ്ചവെക്കേണ്ടതായുണ്ട്.

ഇന്ത്യക്ക് താര ക്ഷാമമില്ല. അതുകൊണ്ട് തന്നെ നേരിടുന്ന വലിയ പ്രശ്‌നം ടീം തിരഞ്ഞെടുപ്പാണ്. ആരെയൊക്കെ പരിഗണിക്കണമെന്നത് സെലക്ടര്‍മാരെ കുഴപ്പിക്കുന്ന ചോദ്യമാണ്. ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇപ്പോഴിതാ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ട്രംപ് കാര്‍ഡ് ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. അത് മറ്റാരുമല്ല യുവ പേസര്‍ ഹര്‍ഷല്‍ പട്ടേലാണെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

1

'ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം രോഹിത്തിന്റെ ട്രംപ് കാര്‍ഡായി ഹര്‍ഷല്‍ പട്ടേലാണുള്ളത്. അവനെപ്പോലൊരു താരം ഒപ്പമുള്ളത് ഏതൊരു നായകനും കരുത്താണ്. പവര്‍പ്ലേ ഓവറുകളില്‍ ഫലപ്രദമായി അവനെ ഉപയോഗിക്കാം'- ഗവാസ്‌കര്‍ പറഞ്ഞു. നന്നായി സ്ലോ ബോള്‍ എറിയാന്‍ കഴിവുള്ള പേസറാണ് ഹര്‍ഷല്‍. അദ്ദേഹത്തിന്റെ ബൗളിങ്ങില്‍ നല്ല വേരിയേഷന്‍സുണ്ട്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യക്കായി തിളങ്ങാന്‍ ഹര്‍ഷലിനായിരുന്നു. നാല് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. അതും 7.23 എന്ന മോശമല്ലാത്ത ഇക്കോണമിയില്‍. ഇതില്‍ ഒരു നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഹര്‍ഷലിന്റെ പേസ് ബൗളിങ് ഓസ്‌ട്രേലിയന്‍ ലോകകപ്പില്‍ ഇന്ത്യയെ സഹായിച്ചേക്കും. കാരണം ഓസ്‌ട്രേലിയയിലെ വേഗ പിച്ചില്‍ സ്ലോ ബോളുകളെറിഞ്ഞ് ബാറ്റ്‌സ്മാനെ വട്ടം കറക്കാന്‍ ഹര്‍ഷലിന് സാധിച്ചേക്കും.

സെല്‍ഫിഷ്, രാജ്യത്തിന്റെ അഭിമാനം തകര്‍ത്തു, ഗവാസ്‌കറെ പൊരിച്ച് മാനേജര്‍, സംഭവമിതാ

2

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം ഏറെക്കുറെ ഉറപ്പുള്ള താരങ്ങളിലൊരാളാണ് ഹര്‍ഷല്‍. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ പേസ് കൂട്ടുകെട്ട് ഇന്ത്യക്കായി ലോകകപ്പില്‍ ഇറങ്ങാനാണ് സാധ്യത. എന്നാല്‍ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിന് മുമ്പ് ഇംഗ്ലണ്ട് പരമ്പരയിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തുമെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും പറഞ്ഞത്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പരമ്പര ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും.

സച്ചിനോട് കളിക്കരുത്, പ്രതികാരം താങ്ങത്തില്ല, ഇതിഹാസം പക വീട്ടിയ അഞ്ച് സംഭവങ്ങളിതാ

3

'ഹര്‍ഷല്‍ മിടുക്കനാണ്. പ്രത്യേകിച്ച് അവസാന ഓവറുകളില്‍ സ്ലോ ബോളുകള്‍ എറിയാന്‍. ഏതൊരു ബാറ്റ്‌സ്മാനും സ്ലോ ബോള്‍ നേരിടുക പ്രയാസമാണ്. കൃത്യമായ ലൈനും ലെങ്തും ലഭിച്ചാല്‍ വിക്കറ്റുകളും നേടി. സമ്മര്‍ദ്ദങ്ങളെ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവും ഹര്‍ഷലിനുണ്ട്. അതുകൊണ്ട് തന്നെ ഓസീസ് ലോകകപ്പില്‍ ഹര്‍ഷല്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാവും'- മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് പറഞ്ഞു.

Story first published: Tuesday, June 21, 2022, 19:46 [IST]
Other articles published on Jun 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+