Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്നും മാറ്റും! ഐസിസിക്കു ബിസിസിഐയുടെ പച്ചക്കൊടി

ഐസിസിയുടെ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവില്ലെന്നു ഏറെക്കുറെ ഉറപ്പായി. മറ്റൊരു വേദിയുമയി മുന്നോട്ടുപോവാനുള്ള ഐസിസിയുടെ നീക്കങ്ങള്‍ക്കു ബിസിസിഐ സമ്മതം മൂളിയെന്നാണ് വിവരം. യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായിരിക്കും ഇനി ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങള്‍ മോശമായി തന്നെ തുടരവെയാണ് മറ്റൊരു വേദിയില്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനുള്ള ഐസിസിയുടെ നീക്കങ്ങള്‍ക്കു ബിസിസിഐ അനുവാദം നല്‍കിയിരിക്കുന്നത്.

1

യുഎഇ നേരത്തേ തന്നെ ടി20 ലോകകപ്പിന്റെ ബാക്കപ്പ് വേദിയായിരുന്നു. യുഎഇയിലെ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയ്‌ക്കൊപ്പം ഒമാനിലെ മസ്‌കറ്റിനെ നാലാമത്തെ വേദിയായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഒക്ടോബര്‍ അവസാന വാരമാണ് ടി20 ലോകകപ്പിനു തുടക്കമാവുന്നത്. ഐസിസിയുടെ ബോര്‍ഡ് മീറ്റിങില്‍ ടി20 ലോകകപ്പിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ബിസിസിഐ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആതിഥേയത്വ പദവി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ ടൂര്‍ണമെന്റ് യുഎഇ, ഒമാന്‍ എന്നീനവിടങ്ങളിലേക്കു മാറ്റുകയാണെങ്കില്‍ കുഴപ്പമില്ലെന്നും ആന്തരികമായി അവരെ അറിയിച്ചതായും ഒരു സീനിയര്‍ ഒഫീഷ്യല്‍ ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.

16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടി20 ലോകകപ്പിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ക്കായിരിക്കും മസ്‌കറ്റ് വേദിയാവുക. ഒക്ടോബര്‍ 10ഓടെ ഐപിഎല്ലിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ അവസാനിക്കും. അതിനു ശേഷം ടി20 ലോകകപ്പിലെ ബാക്കി മല്‍സരങ്ങള്‍ ഇവിടെ നവംബറോടെ ആരംഭിക്കാനാവും. ഐപിഎല്ലിനു ശേഷം ടി20 ലോകകപ്പിനായി ഇവിടുത്തെ പിച്ചുകള്‍ തയ്യാറാക്കാന്‍ മൂന്നാഴ്ച സമയം ലഭിക്കുകയും ചെയ്യും. അതേസമയം, ടി20 ലോകകപ്പിലെ ആദ്യത്തെ ആഴ്ചയിലെ മല്‍സരങ്ങള്‍ ഒമാനില്‍ നടത്തുകയും ചെയ്യാമെന്നു ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, June 5, 2021, 19:24 [IST]
Other articles published on Jun 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+