Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: റിഷഭ് vs ഡിക്കെ, ഇന്ത്യ റിസ്‌ക്കെടുക്കണം! ഉപദേശവുമായി ഗവാസ്‌കര്‍

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ ഇപ്പോഴും കുഴപ്പിക്കുന്ന ഒരു ചോദ്യമുണ്ട്. ടീമിന്റെ വിക്കറ്റ് കാക്കേണ്ടത് ആരാവണം എന്നതാണ് ഇത്. യുവതാരം റിഷഭ് പന്തും വെറ്ററും സ്‌പെഷ്യലിസ്റ്റ് ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കുമാണ് നിലവില്‍ വിക്കറ്റ് കീപ്പര്‍മാരായി സംഘത്തിലുണ്ട്.

1

ഇടംകൈയന്‍ ബാറ്ററെന്നത് റിഷഭിനു പ്ലസ് പോയിന്റാണെങ്കില്‍ കാര്‍ത്തിക്കിനു മുന്‍തൂക്കം നല്‍കുന്നത് മല്‍സരപരിചയവും ഫിനിഷിങ് പാടവവുമാണ്. രണ്ടു പേരെയും കൂടി കളിപ്പിക്കുന്നത് ടീമിന്റെ ബാലന്‍സിനെ ബാധിച്ചേക്കുകയും. ചെയ്യും. ഇവരില്‍ ആരാണ് പ്ലെയിങ് ഇലവനില്‍ വേണ്ടത് എന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

2

റിഷഭ് പന്തും ദിനേശ് കാര്‍ത്തികും പ്ലെയിങ് ഇലവനില്‍ വേണമെന്നതാണ് തന്റെ അഭിപ്രായമെന്നു സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. ഞാനാണെങ്കില്‍ റിഷഭിനെയും കാര്‍ത്തിക്കിനെയും കളിപ്പിക്കും. അഞ്ചാം നമ്പറില്‍ റിഷഭ് പന്ത്, ആറാമനായി ഹാര്‍ദിക് പാണ്ഡ്യ. അല്ലെങ്കില്‍ തിരിച്ചും പരീക്ഷിക്കാം. ഏഴാമനായി ദിനേശ് കാര്‍ത്തിക് തന്നെ കളിക്കണമെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

T20 World Cup 2022: ആരാവും റണ്‍വേട്ടക്കാരന്‍? ഇവരിലൊരാളാവും, പാകിസ്താന്‍റെ രണ്ട് പേര്‍!!

3

ഹാദിക് പാണ്ഡ്യയും മറ്റു നാലു ബൗളര്‍മാരും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരിക്കണം. നിങ്ങള്‍ റിസ്‌കെടുത്തില്ലെങ്കില്‍ എങ്ങെയാണ് വിജയിക്കുക? എല്ലാ വിഭാഗങ്ങളിലും നിങ്ങള്‍ റിസ്‌കെടുക്കേണ്ടത് ആവശ്യമാണ്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്കു പ്രതിഫലം ലഭിക്കുകയുള്ളൂവെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

4

റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് വിഷയത്തില്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും നിലപാട് വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പില്‍ പാകിസ്താവനുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചിനു മുമ്പായിരുന്നു ഇത്.
ടീമില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ആരുമില്ല. സാഹചര്യങ്ങള്‍, എതിരാളികള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് ഏറ്റവും മികച്ച ഇലവനെ തീരുമാനിക്കുന്നത്. എല്ലാ സാഹചര്യത്തിലും ഒരേ പ്ലെയിങ് ഇലവന്‍ എന്നതു ഇല്ല. അതു മാറിക്കൊണ്ടിരിക്കും.

IND vs AUS: കോലി ഓപ്പണിങിലേക്ക്! അപ്പോള്‍ രാഹുല്‍? നിര്‍ണായക സൂചന നല്‍കി രോഹിത്

5

ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനുമായുള്ള കളിയില്‍ ദിനേശ് കാര്‍ത്തികാണ് കൂടുതല്‍ യോജിച്ചയാളെന്നു തോന്നിയതിനാല്‍ കളിപ്പിക്കുകായിരുന്നു. ഏതൊരാളെയും പുറത്തിരുത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ ഞങ്ങള്‍ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും രാഹുല്‍ ദ്രാവിഡ് വിശദമാക്കിയിരുന്നു.

6

ദിനേശ് കാര്‍ത്തിക്കിന്റെ അപ്രതീക്ഷിത തിരിച്ചുവരവ് വരെ ഇന്ത്യക്കു വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ആശയക്കമുഴപ്പമൊന്നും തന്നെയായില്ലായിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും റിഷഭ് പന്തായിരുന്നു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഹബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ മിന്നിച്ചതോടെ ഡിക്കെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ അദ്ദേഹം 2019നു ശേഷം ആദ്യമായി ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുകയും ചെയ്തു.

7

അതിനു ശേഷം ഒരുപാട് മല്‍സരങ്ങളില്‍ റിഷഭും കാര്‍ത്തികും ഒരുമിച്ച് ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്നു. പക്ഷെ ആ സമയങ്ങളില്‍ പലപ്പോഴും ഇന്ത്യ ചില സീനിയര്‍ കളിക്കാര്‍ക്കു വിശ്രമം നല്‍കിയാണ് പരമ്പരകള്‍ കളിച്ചിരുന്നത്. എന്നാല്‍ അവരെല്ലാം ഇപ്പോള്‍ തിരിച്ചുവന്നതോടെ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനായുള്ള മല്‍സരം മുറുകുകയായിരുന്നു. ഫിനിഷറുടെ റോളില്‍ ചില മാച്ച് വിന്നിങ് ഇന്നിങ്‌സികള്‍ ഡിക്കെ കളിച്ചിരുന്നു. പക്ഷെ റിഷഭിനു മറ്റു രണ്ടു ഫോര്‍മാറ്റുകളിലെയും മികച്ച പ്രകടനം ടി20യില്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.

Story first published: Monday, September 19, 2022, 11:44 [IST]
Other articles published on Sep 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+