Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: വാര്‍ണറുടെ വിവാദ ഷോട്ട്- ഗംഭീറിന്റെ ട്വീറ്റിനു മറുപടിയുമായി അശ്വിന്‍

1

ഐസിസിയുടെ ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ വിവാദ ഷോട്ടുമായി ബന്ധപ്പെട്ട് ഗൗതം ഗംഭീറിന്റെ ട്വീറ്റും ഇതിന്റെ പ്രതികരണങ്ങളും ചൂടുപിടിക്കുകയാണ്. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ടാഗ് ചെയ്തായിരുന്നു വാര്‍ണറെ വിമര്‍ശിച്ചുകൊണ്ടുള്ള ഗംഭീറിന്റെ ട്വീറ്റ്. ഇതിനെതിരേ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ വിശദീകരണവുമായി അശ്വിനും രംഗത്തു വന്നിരിക്കുകയാണ്.

സെമിയില്‍ ഓസീസിന്റെ റണ്‍ചേസിനിടെ പാക് താരം മുഹമ്മദ് ഹഫീസിന്റെ ബോളില്‍ വാര്‍ണര്‍ സിക്‌സര്‍ പായിച്ചിരുന്നു. ബൗളിങിനിടെ ഹഫീസിന്റെ കൈയില്‍ നിന്നും വഴുതിപ്പോയ ബോള്‍ രണ്ടു തവണ പിച്ച് ചെയ്ത ശേഷം വന്നപ്പോഴായിരുന്നു വാര്‍ണര്‍ അവസരം മുതലാക്കിയത്. അംപയര്‍ ഇതു നോബോളും വിളിച്ചിരുന്നു. ഈ ഷോട്ട് ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്തതാണെന്നായിരുന്നു ഗംഭീറിന്റെ വിമര്‍ശനം. അശ്വിന്‍ എന്തു പറയുന്നുവെന്നും അദ്ദേഹത്തെ ടാഗ് ചെയ്ത് ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു.

നേരത്തേ ഐപിഎല്ലിനിടെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങ് റണ്ണൗട്ടിലൂടെ പുറത്താക്കിയ ശേഷം വിവാദ നായകനായ താകം കൂടിയാണ് അശ്വിന്‍. ക്രിക്കറ്റിന്റെ സ്പിരിറ്റു നിരക്കാത്തതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെന്നു അന്നു വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. പക്ഷെ ക്രിക്കറ്റ് നിയമം അനുസരിച്ച് തന്നെയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ബൗള്‍ ചെയ്യും മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ റണ്ണൗട്ടാക്കാന്‍ മടിയില്ലെന്നും അദ്ദേഹം തുറന്നിടിച്ചിരുന്നു.

2

അതേസമയം, വാര്‍ണറുടെ ഷോട്ടിനെക്കുറിച്ചുള്ള ഗംഭീറിന്റെ ട്വീറ്റ് കണ്ട് ഞെട്ടിപ്പോയെന്നും ഇതിനോടു യോജിക്കുന്നില്ലെന്നും പലരും പ്രതികരിച്ചിരുന്നു. ഓസ്‌ട്രേലിന്‍ മാധ്യപ്രവര്‍ത്തകന്‍ പീറ്റര്‍ ലലോറും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ലലോറിന്റെ പ്രതികരണത്തിനാണ് അശ്വിന്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇതു ശരിയാണെങ്കില്‍ താന്‍ പണ്ടു ചെയ്തതും ശരിയാണെന്നാണ് ഗംഭീര്‍ അര്‍ഥമാക്കിയത്. അന്നത്തേതു തെറ്റായിരുന്നെങ്കില്‍ ഇതും തെറ്റു തന്നെയാണ്. ന്യായമായ വിലയിരുത്തലാണിത് എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്. പിന്നാലെ ലലോര്‍ ക്ഷമാപണവും നടത്തി. ഗംഭീറിന്റെ ട്വീറ്റിനു പിന്നിലെ പരിഹാസം തനിക്കു ആദ്യം മനസ്സിലായില്ലെന്നു അദ്ദേഹം പറഞ്ഞു. ക്ഷമിക്കമം ഗൗതം, എനിക്കു അതിനു പിന്നിലെ പരിഹാസം മനസ്സിലായില്ല. ഞാന്‍ സ്വയം തലയ്ക്കു ഒരു ഇടികൊടുക്കാമെന്ന് ലലോര്‍ ട്വീറ്റ് ചെയ്തു.

ലലോറിനു അശ്വിന്‍ നല്‍കിയ മറുപടിയോടു മറ്റൊരു യൂസര്‍ പ്രതികരിച്ചിട്ടുണ്ട്. വാര്‍ണര്‍ തനിക്കു മുന്നിലെത്തിയ ബോള്‍ കളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ, തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു യൂസര്‍ കുറിച്ചത്. അശ്വിനും ഇതിനു മറുപടി നല്‍കി. തീര്‍ച്ചയായും, ഡേവിഡ് വാര്‍ണറുടെ മനോഹരമായ ഷോട്ട് തന്നെയായിരുന്നു അതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Story first published: Friday, November 12, 2021, 16:22 [IST]
Other articles published on Nov 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+