Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: റാഷിദ് ഇനി കുട്ടി ക്രിക്കറ്റിലെ 'നാന്നൂറാന്‍', മൂന്നില്‍ വെറും മൂന്നു പേര്‍

1

അബുദാബി: ക്രിക്കറ്റ് ഭൂപടത്തില്‍ അഫ്ഗാനിസ്താന്റെ ഐക്കണ്‍ താരമായ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ടി20യില്‍ 400 വിക്കറ്റുകളെന്ന വമ്പന്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. ഐസിസിയുടെ ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലെ അവസാന കളിയില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു റാഷിദ് ഈ നേട്ടം കുറിച്ചത്.

399 വിക്കറ്റുകളുമായിട്ടായിരുന്നു അദ്ദേഹം ന്യൂസിലാന്‍ഡിനെതിരേ ഇറങ്ങിയത്. ഒമ്പതാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ റാഷിദ് 400ാമത്തെ ഇരയെ കണ്ടെത്തുകയും ചെയ്തു. ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ 400ാമത് ഇര. തകര്‍പ്പനൊരു ഗൂഗ്ലിയിലൂടെ ഗപ്റ്റിലിനെ റാഷിദ് ബൗള്‍ഡാക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് അല്‍പ്പം പുറത്തേക്കു പോയ ബോള്‍ ഗപ്റ്റിലിനെ സ്ലോഗ് സ്വീപ്പിനു പ്രേരിപ്പിക്കുകയായിരുന്നു. പക്ഷെ ടൈമിങ് പാളിയപ്പോള്‍ ബൗള്‍ഡാവുകയും ചെയ്തു. 23 ബോളില്‍ നാലു ബൗണ്ടറികളടക്കം 28 റണ്‍സാണ് കിവീസ് ഓപ്പണര്‍ നേടിയത്.

2

ടി20യില്‍ 400 വിക്കറ്റുകള്‍ തികച്ച നാലാമത്തെ മാത്രം ബൗളറാണ് റാഷിദ്. അഫ്ഗാന്‍ ജഴ്‌സിയില്‍ മാത്രമല്ല കളിച്ച ഫ്രാഞ്ചൈസി ലീഗുകളിലെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയും മികച്ച ബൗളിങാണ് റാഷിദ് കാഴ്ചവച്ചിട്ടുള്ളത്. ടി20യില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഇനി മൂന്നു പേര്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ.

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. കുട്ടി ക്രിക്കറ്റില്‍ അദ്ദേഹം കൊയ്തത് 553 വിക്കറ്റുകളാണ്. വിന്‍ഡീസിന്റെ തന്നെ മറ്റൊരു ഓള്‍റൗണ്ടറും സ്റ്റാര്‍ സ്പിന്നറുമായ സുനില്‍ നരെയ്‌നാണ് 425 വിക്കറ്റുകളുമായി രണ്ടാംസ്ഥാനത്ത്. 420 വിക്കറ്റുകളെടുത്ത സൗത്താഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

വെറും ഏഴു വര്‍ഷം കൊണ്ടാണ് റാഷിദ് 400 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത് എന്നതു ശ്രദ്ധേയമാണ്. മാത്രമല്ല അദ്ദേഹത്തിനു 23 വയസ്സ് മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ പല വമ്പന്‍ റെക്കോര്‍ഡുകളും ഇനി റാഷിദിനു മുന്നില്‍ വഴിമാറുമെന്നതില്‍ സംശയം വേണ്ട. 2016ലായിരുന്നു അദ്ദേഹം ടി20 ഫോര്‍മാറ്റില്‍ അരങ്ങേറിയത്. അധികം വൈകാതെ തന്നെ ഈ ഫോര്‍മാറ്റിലെ സൂപ്പര്‍ താര പദവിയിലേക്കു റാഷിദ് ഉയരുകയും ചെയ്തു. അതിവേഗമേറിയുന്നതിനൊപ്പം ബോള്‍ സ്പിന്‍ ചെയ്യിക്കാനുമുള്ള മിടുക്കായിരുന്നു താരത്തെ അപകടകാരിയാക്കി മാറ്റിയത്. അധികം റണ്‍സ് വഴങ്ങാതെ സ്ഥിരമായി വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ചുരുക്കം ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് റാഷിദ്.

3

വെറും 289 മല്‍സരങ്ങള്‍ മാത്രമേ 400 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ റാഷിദിനു വേണ്ടിവന്നുള്ളൂ. ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍ ഈ നേട്ടം കുറിച്ച താരമായും അദ്ദേഹം മാറി. 6.35 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് റാഷിദ് 400 പേരെ പുറത്താക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കേു വരികയാണെങ്കില്‍ 100 വിക്കറ്റുകള്‍ നേടിയിട്ടുള്ള നാലു ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക, ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍, ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി എന്നിവര്‍ മാത്രമേ നേരത്തേ ദേശീയ ടീമിന്റെ ജഴ്‌സിയില്‍ 100 വിക്കറ്റുകള്‍ കൊയ്തിട്ടുള്ളൂ.

അഫ്ഗാനു വേണ്ടി 56 ടി20കളില്‍ നിന്നും 6.12 ഇക്കോണമി റേറ്റില്‍ 103 വിക്കറ്റുകളാണ് റാഷിദിന്റെ സമ്പാദ്യം. മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു പേരെ പുറത്താക്കിയതാണ് മികച്ച പ്രകടനം. എന്നാല്‍ പ്രധാനപ്പെട്ട ടി20 ഫ്രാഞ്ചൈസി ലീഗുകളിലേത്തു വരികയാണെങ്കില്‍ അദ്ദേഹം കൂടുതല്‍ വിറ്റുകള്‍ കൊയ്തത് ഐപിഎല്ലിലാണ്. കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചതും ഐപിഎല്ലില്‍ തന്നെ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി 76 മല്‍സരങ്ങളില്‍ നിന്നും റാഷിദ് പോക്കറ്റിലാക്കിയത് 93 വിക്കറ്റുകളാണ്. ബിഗ് ബാഷ് ലീഗില്‍ 50 കളികളില്‍ നിന്നും 72ഉം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 22 മല്‍സരങ്ങളില്‍ നിന്നും 25ഉം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 11ഉംവിക്കറ്റുകള്‍ സ്പിന്നര്‍ക്കു ലഭിച്ചു.

Story first published: Monday, November 8, 2021, 0:35 [IST]
Other articles published on Nov 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+