For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ടി20യില്‍ സിക്‌സര്‍ വീരനായി ഗപ്റ്റില്‍, വമ്പന്‍ റെക്കോര്‍ഡ്- രണ്ടാമന്‍ രോഹിത്

150 സിക്‌സറുകളാണ് താരം തികച്ചത്

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരായ കളിയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍. അര്‍ഹിച്ച സെഞ്ച്വറി ഏഴു റണ്‍സ് മാത്രമകലെ നഷ്ടമായെങ്കിലും ഗപ്റ്റില്‍ സിക്‌സര്‍ വേട്ടയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു. ടി20യില്‍ 150 സിക്‌സറുകളടിച്ച ആദ്യത്തെ താരമായാണ് അദ്ദേഹം മാറിയത്. മല്‍സരത്തില്‍ കിവീസിനെ രക്ഷിച്ചത് ഗപ്റ്റിലിന്റെ ഉജ്ജ്വല ഇന്നിങ്‌സായിരുന്നു. 93 റണ്‍സ് അദ്ദേഹം നേടി. വെറും 56 ബോളുകളില്‍ ആറു ബൗണ്ടറികറും ഏഴു സിക്‌സറുമടക്കമായിരുന്നു ഇത്.

ടി20യില്‍ സിക്‌സര്‍ വേട്ടക്കാരില്‍ ഗപ്റ്റിലിനു പിറകില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണരും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് 134 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്ല്‍ 122 സിക്‌സറുകളുമായി മൂന്നാംസ്ഥാനത്താണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ (119), വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ് (110), ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (109) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

സ്‌കോട്ട്‌ലാന്‍ഡിനെതിരേയുള്ള ഇന്നിങ്‌സോടെ മറ്റൊരു നാഴിക്കല്ലും ഗപ്റ്റില്‍ പൂര്‍ത്തിയാക്കി. ഈ ഫോര്‍മാറ്റില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമായി അദ്ദേഹം മാറി. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു മാത്രമേ ഈ നേട്ടം കുറിക്കാനായിട്ടുള്ളൂ. 3225 റണ്‍സുമായാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ (2878 റണ്‍സ്), അയര്‍ലാന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ് (2570), ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് (2554) എന്നിവരാണ് മൂന്നു വരെ അഞ്ചു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

2

ന്യൂസിലാന്‍ഡിനു വേണ്ടി വിവിധ ഫോര്‍മാറ്റുകളിലായി ഏറ്റവുമധികം സിക്‌സറുകളടിച്ചിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് ഗപ്റ്റില്‍. 22 സിക്‌സറുകളാണ് അദ്ദേഹം അടിച്ചെടുത്തത്. ഒരു സിക്‌സറിന്റെ മാത്രം ലീഡുമായി മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലറിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.

സ്‌കോട്ട്‌ലാന്‍ഡിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് ഒരു ഘട്ടത്തില്‍ പതറിയിരുന്നു. പവര്‍പ്ലേയില്‍ തന്നെ ഡാരില്‍ മിച്ചെലും (13), ഡെക്കായി നായകന്‍ കെയ്ന്‍ വില്ല്യസണും പുറത്തായിരുന്നു. ഇതോടെ കിവീസ് രണ്ടിന് 35 റണ്‍സിലേക്കു വീണു. സ്‌കോറിലേക്കു 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഡെവന്‍ കോണ്‍വേയും (1) മടങ്ങി. എന്നാല്‍ ഗപ്റ്റില്‍ പതറിയില്ല. മികച്ച ഇന്നിങ്‌സുമായി അദ്ദേഹം ടീമിന്റെ രക്ഷകനാവുകയായിരുന്നു.

നാലാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സിനോടൊപ്പം 105 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഗപ്റ്റിലിനു സാധിച്ചു. ഇതാണ് ന്യൂസിലാന്‍ഡിനെ മികച്ച ടോട്ടലിലെത്തിച്ചത്. 35 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഫിഫ്റ്റിക്കു ശേഷം ഗപ്റ്റില്‍ അതിവേഗം റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.173 റണ്‍സിന്റെ വിജയലക്ഷ്യമാണ് സ്‌കോട്ട്‌ലാന്‍ഡിനു കിവീസ് നല്‍കിയത്. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 172 റണ്‍സാണ് അവര്‍ നേടിയത്. ഗപ്റ്റിലിനെക്കൂടാതെ 33 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

പ്ലെയിങ് ഇലവന്‍

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ആദം മില്‍നെ, ട്രെന്റ് ബോള്‍ട്ട്.

സ്‌കോട്ട്‌ലാന്‍ഡ്- കൈല്‍ കോട്‌സര്‍ (ക്യാപ്റ്റന്‍), ജോര്‍ജ് മന്‍സേ, മാത്യു ക്രോസ് (വിക്കറ്റ് കീപ്പര്‍), കലും മക്ക്‌ലിയോഡ്, റിച്ചി ബെറിങ്ടണ്‍, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, അലെ്ഡയര്‍ ഇവാന്‍സ്, സഫ്യാന്‍ ഷരീഫ്, ബ്രാഡ്‌ലി വീല്‍.

Story first published: Wednesday, November 3, 2021, 18:12 [IST]
Other articles published on Nov 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+