ഇത്തവണ ഐപിഎല്‍ ഇല്ല! ടി20 ലോകകപ്പ് മാറ്റി വയ്ക്കും- പ്രവചനം അക്തറിന്റേത്
കറാച്ചി: കൊവിഡ്-19നെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ചും ഐസിസിയുടെ ടി20 ലോകകപ്പിനെക്കുറിച്ചും പ്രവചിച്ച് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്കു ബിസിസിഐ മാറ്റിയിരുന്നു. എന്നാല്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു നീട്ടുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പിനു ഓസ്‌ട്രേലിയ വേദിയാവുന്നത്. ടൂര്‍ണമെന്റ് മുന്‍നിശ്ചയിച്ച പ്രകാരം നടത്താനാവുമോയെന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ഐസിസി ഇനിയും തീരുമാനം എടുത്തിട്ടില്ല. ഹെലോ ആപ്പിന്റെ ലൈവില്‍ വന്നപ്പോഴാണ് അക്തര്‍ ഐപിഎല്‍, ടി2 ലോകകപ്പ് എന്നിയവയെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്‍ ഇത്തവണ നടക്കില്ലെന്നു അക്തര്‍ ചൂണ്ടിക്കാട്ടി.
ഐപിഎല്ലിന്റെ 13ാം സീസണ്‍ ഈ വര്‍ഷമുണ്ടാവുമെന്ന് കരുതുന്നില്ല. കൊറോണ വൈറസെന്ന മഹാമാരി തന്നെയാണ് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം തന്നെ മറ്റൊരു സമയത്ത് ഐപിഎല്‍ നടന്നേക്കുമെന്ന തരത്തില്‍ നേരത്തേ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ടൂര്‍ണമെന്റ് വിദേശത്തു മാറ്റാന്‍ ആലോചിക്കുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഈ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടത്താന്‍ സാധിക്കുമെന്നും താന്‍ കരുതുന്നില്ലെന്നു അക്തര്‍ പറഞ്ഞു. ടൂര്‍ണമെന്റ് മാറ്റി വയ്ക്കാനാണ് സാധ്യത.
എന്നാല്‍ ഇപ്പോഴത്തെ ഈ ബ്രേക്ക് ക്രിക്കറ്റര്‍മാരെ സംബന്ധിച്ച് നല്ലതാണ്. കാരണം സ്വന്തം പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഇതു അവരെ സഹായിക്കും. മല്‍സരം പുനരാരംഭിച്ചാല്‍ പഴയ അതേ ആവേശത്തോടെ തന്നെ അവര്‍ക്കു കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമെന്നും അക്തര്‍ വിശദമാക്കി.

മഹാമാരി തടയാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും മികച്ച തീരുമാനമാണ് രാജ്യവ്യാപകമായ ലോക്ക്ഡൗണെന്നു അക്തര്‍ അഭിപ്രായപ്പെട്ടു.
ലോക്ക്ഡൗണിലൂടെ മാത്രമേ കൊവിഡ്-19നെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. സ്‌പോര്‍ട്‌സിലൂടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരമാണിതെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications