Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സഞ്ജു എന്തു തെറ്റ് ചെയ്തു? ഞാനെങ്കില്‍ റിഷഭിനു പകരം ടീമിലെടുക്കും! മുന്‍ പാക് താരം

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിനെിരേ വിമര്‍ശനം ശക്തമാവുന്നു. സോഷ്യല്‍ മീഡിയയയില്‍ ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെതിരേ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇവയ്ക്കു പിന്നാലെ ഇന്ത്യയുടെ തീരുമാനത്തെ കുറ്റപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. എന്തുകൊണ്ടാണ് സഞ്ജുവിനെ ഇന്ത്യ തഴഞ്ഞതെന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം ചോദിച്ചിരിക്കുന്നത്.

സഞ്ജു എന്ത് തെറ്റ് ചെയ്തു, അവനോട് ചെയ്തത് അനീതി | *Cricket
1

റിഷഭ് പന്തിനു പകരം താനായിരുന്നെങ്കില്‍ സഞ്ജുവിനാണ് അവസരം നല്‍കുകയെന്നും കനേരിയ തുറന്നടിച്ചു. സമീപകാലത്തു അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഞ്ജുവിനായിരുന്നു. എന്നിട്ടും മോശം ഫോമിലുള്ള റിഷഭിനു പകരം സഞ്ജുവിനെ എടുക്കാതിരുന്നത് എന്തുകൊണ്ടെന്നാണ് ആരാധകരുടെ ചോദ്യം.

2

സഞ്ജു സാംസണിനെപ്പോലെയൊരു താരത്തോടു ചെയ്തത് അനീതിയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അദ്ദേഹം പരിഗണിക്കപ്പെടേണ്ടതായിരുന്നു. ടീമില്‍ സ്ഥാനം നിഷേധിക്കപ്പെടാന്‍ സഞ്ജു എന്തു തെറ്റാണ് ചെയ്തത്? ലോകകപ്പില്‍ നിന്നു മാത്രമല്ല ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള ടി20 പരമ്പരകളില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു. ഞാനായിരുന്നെങ്കില്‍ റിഷഭ് പന്തിനു പകരം സഞ്ജുവിനെ ടീമിലെടുക്കുമായിരുന്നെന്നും ഡാനിഷ് കനേരിയ തുറന്നടിച്ചു.

T20 World Cup: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ഹൂഡയെ എടുത്തു- സെലക്ടര്‍ പറയുന്നു

3

ഏഷ്യാ കപ്പിനു മുമ്പ് നടന്ന സിംബാബ്‌വെ പര്യടനത്തിലായിരുന്നു സഞ്ജു സാംസണ്‍ അവസാനമായി കളിച്ചത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയി ടീമിന്റെ വിക്കറ്റ് കാത്തതും അദ്ദേഹമായിരുന്നു. രണ്ടിന്നിങ്‌സുകളിലാണ് സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 58 റണ്‍സ് നേടുകയും ഒരു കളിയില്‍ മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. അതിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ഏകദിന പരമ്പരയിലും സഞ്ജു തിളങ്ങിയിരുന്നു. ഒരു മല്‍സരത്തില്‍ മാച്ച് വിന്നിങ്‌സ് ഇന്നിങ്‌സ് കളിക്കുകയും ചെയ്തു.

4

ടി20 ലോകകപ്പ് ടീമിലേക്കു യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ഉള്‍പ്പെടുത്തണമായിരുന്നുവെന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. ലോകകപ്പ് സംഘത്തിലെ സ്റ്റാന്റ്‌ബൈ താരങ്ങളിലൊരാളായി ഉമ്രാന്‍ മാലിക്കിനെ ഇന്ത്യക്കു പരിഗിക്കാമായിരുന്നു. നിരന്തരം വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ഉമ്രാനെതിരേ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു നെറ്റ്‌സില്‍ പരിശീലനം നടത്താന്‍ കഴിയുമായിരുന്നെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പിലെ കിരീട ഫേവറിറ്റുകളായിരുന്ന ഇന്ത്യ ദയനീയ പ്രകടനത്തോടെയാണ് പുറത്തായത്. ഫൈനലില്‍ പോലുമെത്താന്‍ ഇന്ത്യക്കു സാധിച്ചിരുന്നില്ല. സൂപ്പര്‍ ഫോറിലെ മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ടീമിനു ജയിക്കാനായുള്ളൂ.

T20 World Cup 2022: 14 പേരും ഓക്കെ, പക്ഷെ ഒരാളെ ഇന്ത്യ തഴഞ്ഞു! - വിമര്‍ശിച്ച് ശ്രീകാന്ത്

5

ടി20 ലോകകപ്പില്‍ മുന്‍നിര ബാറ്റര്‍മാര്‍ വലിയ സ്‌കോറുകള്‍ നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നു ഡാനിഷ് കനേരിയ നിരീക്ഷിച്ചു. വിരാട് കോലി പഴയ ഫോമിലേക്കു തിരികെയെത്തിക്കഴിഞ്ഞു. രോഹിത് ശര്‍മയും കെഎല്‍ രാഹുലും ഇനി വലിയ സ്‌കോറുകള്‍ കണ്ടൈത്തണം. അതിനു സാധിച്ചില്ലെങ്കില്‍ ഏഷ്യാ കപ്പിലേതു പോലെയുള്ള തിരിച്ചടി ടി20 ലോകകപ്പിലും ഇന്ത്യക്കു നേരിടേണ്ടി വരുമെന്നു കനേരിയ മുന്നറിയിപ്പ് നല്‍കി.

6

കോലിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു കഴിഞ്ഞ ഏഷ്യാ കപ്പില്‍ കണ്ടത്. ഒരു സെഞ്ച്വ്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 275 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനുമായിരുന്നു കോലി. 2019നു ശേഷമുള്ള ആദ്യ സെഞ്ച്വറി കൂടിയാണ് ഏഷ്യാ കപ്പില്‍ താരം കുറിച്ചത്.

7

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്താനെതിരേയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അടുത്ത മാസം 23നാണ് ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോ. ഏഷ്യാ കപ്പില്‍ ഇത്തവണ രണ്ടു തവണ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. ഗ്രൂപ്പു ഘട്ടത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം ആഘോഷിച്ചപ്പോള്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ ഇതേ മാര്‍ജിനില്‍ കണക്കുതീര്‍ക്കുകയും ചെയ്തു.

Story first published: Tuesday, September 13, 2022, 7:09 [IST]
Other articles published on Sep 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+