T20 World Cup: ഡികെ ടീമില്‍ വേണോ?, വന്നാല്‍ ഈ മൂന്ന് പേര്‍ക്ക് ഭീഷണി, പരിശോധിക്കാം

മുംബൈ: ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ആരൊക്കെയുണ്ടാവുമെന്നത് വലിയൊരു ചര്‍ച്ചാവിഷയമാണ്. സൂപ്പര്‍ താരങ്ങള്‍ നിരവധിയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ആരൊക്കെയാവും ടീമില്‍ ഇടം പിടിക്കുകയെന്നതും പ്ലേയിങ് 11 ഇടം പിടിക്കുകയെന്നതും കാത്തിരുന്ന് കാണണം. സമീപകാലത്തായി ഇന്ത്യയുടെ പ്ലേയിങ് 11 ഇടം നല്‍കണമെന്ന് കൂടുതല്‍ പ്രമുഖരും ആവിശ്യപ്പെടുന്ന താരമാണ് ദിനേഷ് കാര്‍ത്തിക്.
37കാരനായ താരം സമീപകാലത്തായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരത്തെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ ഡികെയെ പ്ലേയിങ് 11 ഉള്‍ക്കൊള്ളിക്കുകയെന്നത് എളുപ്പമാവില്ല. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാവും ഇന്ത്യയുടെ ആദ്യ ഏഴില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളവര്‍. ഇതില്‍ എവിടെ കാര്‍ത്തികിനെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് പ്രധാന ചോദ്യം. കാര്‍ത്തികിനെ ഇന്ത്യ പരിഗണിച്ചാല്‍ ടീമില്‍ സാധ്യത നഷ്ടപ്പെടുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന്‍
ദിനേഷ് കാര്‍ത്തികിനെ ഇന്ത്യ പരിഗണിച്ചാല്‍ ഇഷാന്‍ കിഷനെ ഇന്ത്യ പുറത്തിരുത്തേണ്ടി വരും. രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ അല്ലെങ്കില്‍ കാര്‍ത്തിക് എന്നിവരിലൊരാളെയാവും ഇന്ത്യ പരിഗണിക്കുക. ഫോം പരിശോധിച്ചാല്‍ രണ്ട് പേരും മികച്ചവരാണ്. എന്നാല്‍ ഇഷാന്‍ ഏത് പൊസിഷനിലും കളിപ്പിക്കാവുന്ന താരമാണ്. കാര്‍ത്തികിനെ ഫിനിഷറായി മാത്രമെ നിലവിലെ ടീമില്‍ കാണാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ ദിനേഷ് കാര്‍ത്തികിനെക്കാളും മുന്‍തൂക്കം ഇന്ത്യ ഇഷാന് നല്‍കിയേക്കും. എന്നാല്‍ ഫിനിഷിങ്ങിലെ കാര്‍ത്തികിന്റെ മികവിനെ തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ സെലക്ടര്‍മാര്‍ വെള്ളം കുടിക്കുമെന്നുറപ്പ്.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

ശ്രേയസ് അയ്യര്‍
പണി കിട്ടുന്ന മറ്റൊരു താരം ശ്രേയസ് അയ്യരാണ്. കാര്‍ത്തികിനെ ഇന്ത്യ പരിഗണിച്ചാല്‍ ശ്രേയസിനെ പുറത്തിരുത്തും. ഇഷാനും കാര്‍ത്തികും ഒരുമിച്ച് ടീമിലെത്തിയാല്‍ ശ്രേയസ് അയ്യര്‍ക്ക് ടീമില്‍ ഇടം ലഭിച്ചേക്കില്ല. ഇഷാന്‍ മധ്യനിരയിലും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. അതുകൊണ്ട് തന്നെ ശ്രേയസിന്റെ നിലവിലെ ഫോമില്‍ അദ്ദേഹത്തില്‍ ടീം മാനേജ്‌മെന്റ് വലിയ താല്‍പര്യം കാട്ടിയേക്കില്ല. ശ്രേയസിനെക്കാള്‍ മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ ഇഷാനും കാര്‍ത്തികിനും സാധിക്കുമെന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രേയസ് തഴയപ്പെട്ടേക്കും.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

റുതുരാജ് ഗെയ്ക്‌വാദ്
ഇഷാനും കാര്‍ത്തികും ടീമിലേക്കെത്തിയാല്‍ റുതുരാജ് ഗെയ്ക് വാദിന്റെ കാര്യം കട്ടപൊക. ഐപിഎല്ലില്‍ പുലിയാണെങ്കിലും ദേശീയ ടീമില്‍ സ്ഥിരതയോടെ തിളങ്ങാന്‍ അദ്ദേഹത്തിനായിട്ടില്ല. അതുകൊണ്ട് തന്നെ റുതുരാജിനെ ബാക്കപ്പ് ഓപ്പണറായി ഇന്ത്യ പരിഗണിച്ചേക്കില്ല. റുതുരാജിനെ പരിഗണിക്കണമെങ്കില്‍ ഇഷാനെ ഇന്ത്യ ഒഴിവാക്കണം. ഇതിനുള്ള സാധ്യത കുറവായതിനാല്‍ റുതുരാജിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുക പ്രയാസം തന്നെയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications