Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഐപിഎല്‍ കിരീടം മറന്നേക്കൂ, 'മുംബൈ ഇന്ത്യന്‍സു'കാരുടെ ലക്ഷ്യം ഇനി ലോകകപ്പ്!

1

ഐപിഎല്ലില്‍ ഹാട്രിക് കിരീടമെന്ന മോഹം പൊലിഞ്ഞ ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ താരങ്ങള്‍ അടുത്ത ദൗത്യത്തിനെത്തുന്നു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുന്നോടിയായി താരങ്ങള്‍ ഇന്നു ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ദുബായിലെ ഇന്ത്യന്‍ ടീമിന്റെ ഹോട്ടലിലാണ് രോഹിത് ശര്‍മയും സംഘവുമെത്തുക. നിലവില്‍ ഇന്ത്യന്‍ ലോകകപ്പ് സംഘത്തില്‍ കൂടുതല്‍ താരങ്ങളുള്ള മുംബൈയില്‍ നിന്നാണ്. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ, രാഹുല്‍ ചാഹര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ലോകകപ്പ് സംഘത്തിലെ മുംബൈ ഇന്ത്യന്‍സ് കളിക്കാര്‍.

ഇക്കൂട്ടത്തില്‍ ഹാര്‍ദിക്കിന്റെ കാര്യത്തിലാണ് ഇന്ത്യക്കു ആശങ്കയുള്ളത്. ഫിറ്റ്‌നസില്ലായ്മയും മോശം ഫോമും കാരണം വലയുകയാണ് താരം. ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി ഹാര്‍ദിക് ഒരോവര്‍ പോലും ബൗള്‍ ചെയ്തിരുന്നില്ല. മാത്രല്ല ബാറ്റിങിലും ഫ്‌ളോപ്പായിരുന്നു. 24ന് പാകിസ്താനെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തിനു മുമ്പ് ഹാര്‍ദിക്കിന് ഫിറ്റ്‌നസ് വീണ്ടെടുത്തേ തീരൂ.

 ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ്

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ്

ഹാര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ടൂര്‍ണമന്റിനു മുമ്പ് അദ്ദേഹം ഇതു നേടിയെടുക്കുമെന്നാണ് കരുതുന്നത്. ലോകകപ്പില്‍ ഹാര്‍ദിക്കിനെ ഇന്ത്യയുടെ ഫിനിഷറായി പരീക്ഷിക്കുമോയെന്നു ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ടീം മാനേജ്‌മെന്റും മുഖ്യ ഉപദേശകന്‍ എംഎസ് ധോണിയുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്ത്യന്‍ മധ്യനിരയ്ക്കു വലിയ മല്‍സരങ്ങളില്‍ കളിച്ചുള്ള അനുഭവസമ്പത്ത് കുറവാണ്. പ്രത്യേകിച്ചും ഇന്ത്യ- പാകിസ്താന്‍ പോലെയുള്ള വമ്പന്‍ മല്‍സരങ്ങളില്‍ അനുഭവസമ്പത്തിനു വലിയ പ്രാധാന്യമുണ്ടെന്നും ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട ഒഫീഷ്യല്‍ വ്യക്തമാക്കി.

 പാകിസ്താനെതിരേ മികച്ച റെക്കോര്‍ഡ്

പാകിസ്താനെതിരേ മികച്ച റെക്കോര്‍ഡ്

പാകിസ്താനെതിരേ ഹാര്‍ദിക്കിനു മികച്ച റെക്കോര്‍ഡാണുള്ളത്. അതുകൊണ്ടു തന്ന ലോകകപ്പിലും പാകിസ്താനുമായുള്ള പോരാട്ടത്തില്‍ ടീമിന്റെ തുറുപ്പുചീട്ടായിരിക്കും അദ്ദേഹം. ഏറ്റവും അവസാനമായി 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ 19 ബോളില്‍ 26 റണ്‍സും ബൗളിങില്‍ രണ്ടു വിക്കറ്റുകളും ഹാര്‍ദിക് നേടിയിരുന്നു. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേ ഇന്ത്യ വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഹാര്‍ദിക് മാത്രമായിരുന്നു ബാറ്റിങില്‍ പൊരുതി നോക്കിയത്. 43 ബോളില്‍ 76 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

 ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍

ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍

ഇപ്പോള്‍ പഴയ ഫോമിലല്ലെങ്കിലും ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യയെന്നു പേര് വെളിപ്പെടുത്താത്ത ടീമിന്റെ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ ഹാര്‍ദിക്കാണെന്നു സംശയമില്ലാതെ പറയാന്‍ കഴിയും. അവസാനത്തെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേയും നമ്മള്‍ ഇതു കണ്ടതാണ്. അന്നു ബൗളിങിലായിരുന്നു ഹാര്‍ദിക് മല്‍സരഗതി മാറ്റിയത്. ബബാറ്റിങിലൂടെയും താരം കളി പല തവണ മാറ്റിമറിച്ചത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇത്തരം കളിക്കാരെ വലിയ വേദികളില്‍ നിങ്ങള്‍ക്കു ആവശ്യമാണ്. കാരണം ഒട്ടും പ്രതീക്ഷയില്ലാത്ത ഘട്ടത്തില്‍ നിന്നു പോലും ടീമിനെ വിജയിപ്പിക്കാന്‍ ഇവര്‍ക്കു സാധിക്കും. എന്നോടു ചോദിക്കുകയാണെങ്കില്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് തന്നെയാണ് മറുപടി, ലോകകപ്പിനു മുമ്പ് ബൗളിങ് പുനരാരംഭിക്കുന്നതിനു വേണ്ടി ഫിസിയോ അദ്ദേഹത്തെ സഹായിക്കുമെന്നും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍.

റിസര്‍വ് കളിക്കാര്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍.

Story first published: Tuesday, October 12, 2021, 16:46 [IST]
Other articles published on Oct 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+