Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യയുടെ ത്രീമെന്‍ ആര്‍മി, ഇവരെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്നു ക്ലൂസ്‌നര്‍!

1

ഐസിസിയുടെ ടി20 ലോകകപ്പിന്റെ യോഗ്യതാറൗണ്ട് പോരാട്ടങ്ങള്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട മൂന്നു താരങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍. ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിട്ടുണ്ട്.

ഈ മാസം 24ന് ചിരവൈരികളായ പാകിസ്താനെതിരേ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഇതിനു മുമ്പ് രണ്ടു സന്നാഹ മല്‍രങ്ങളിലും ഇന്ത്യ കളിക്കുന്നുണ്ട്. 18, 20 തിയ്യതികളില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്താനെക്കൂടാതെ കരുത്തരായ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരും ഈ ഗ്രൂപ്പിലുണ്ട്. കൂടാതെ യോഗ്യതാറൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിലേക്കു വരും.

രോഹിത്, റിഷഭ്, ബുംറ

രോഹിത്, റിഷഭ്, ബുംറ

വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട മൂന്നു കളിക്കാരെന്നു അഫ്ഗാനിസ്താന്‍ ടീമിന്റെ മുഖ്യ കോച്ച് കൂടിയായ ക്ലൂസ്‌നര്‍ അഭിപ്രായപ്പെട്ടു. രോഹിത് ശര്‍മ എല്ലായ്‌പ്പോഴും അവിടെയുണ്ടാവും. എപ്പോഴും പോരാടുന്ന താരമാണ് അദ്ദേഹം. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താറുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് രോഹിത്തെന്നും ക്ലൂസ്‌നര്‍ നിരീക്ഷിച്ചു.

റിഷഭ് രോഹിത്തിനെപ്പോലെ

റിഷഭ് രോഹിത്തിനെപ്പോലെ

റിഷഭ് പന്തും രോഹിത്തിനെപ്പോലെയുള്ള ക്രിക്കറ്ററാണ്. എംഎസ് ധോണിയുടെ പിന്‍ഗാമിയായി റിഷഭ് പന്തിനെപ്പോലൊരു കളിക്കാരനെ ലഭിച്ച ഇന്ത്യ ഭാഗ്യവാന്‍മാരാണ്. അതിശയിപ്പിക്കുന്ന താരമായ അദ്ദേഹത്തിനു ദേശീയ ടീമില്‍ വളരെ വലിയ ഭാവിയാണുള്ളതെന്നും ക്ലൂസ്‌നര്‍ അഭിപ്രായപ്പെട്ടു. കരിയറിന്റെ തുടക്കകാലത്ത് വിക്കറ്റ് കീപ്പിങിലെ ചില പിഴവുകളുയെും ബാറ്റിങിലെ സ്ഥിരതയില്ലായ്മയുടെയും പേരില്‍ റിഷഭ് ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം പുറത്താവുകയും ചെയ്തിരുന്നു. എന്നാല്‍ ടെസ്റ്റിലൂടെ തിരിച്ചുവന്ന റിഷഭ് തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത താരം കൂടിയാണ് അദ്ദേഹം.

 ബുംറയാണ് ബെസ്റ്റ്

ബുംറയാണ് ബെസ്റ്റ്

ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിലേക്കു വരികയാണെങ്കില്‍ ജസ്പ്രീത് ബുംറയാണ് ബെസ്റ്റെന്നു ക്ലൂസ്‌നര്‍ ചൂണ്ടിക്കാട്ടി. ഏതു തരത്തിലുള്ള പിച്ചിലും മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന ബൗളറാണ് ബുംറ. ഇന്ത്യക്കു തിരഞ്ഞെടുക്കാന്‍ വെടിയുണ്ട കണക്കെയുള്ള കളിക്കാര്‍ ഒരുപാടുണ്ടെന്നും ക്ലൂസ്‌നര്‍ പറഞ്ഞു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ശേഷമാണ് ബുംറ ലോകകപ്പിനെത്തുന്നത്. വിക്കറ്റ് വേട്ടയില്‍ അദ്ദേഹം മൂന്നാംസ്ഥാനത്തെത്തിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 7.45 ഇക്കോണമി റേറ്റില്‍ ബുംറ 21 വിക്കറ്റുകളെടുത്തിരുന്നു.

 ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

സ്റ്റാന്റ്‌ബൈ താരങ്ങള്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്ഷര്‍ പട്ടേല്‍.

നെറ്റ് ബൗളര്‍മാര്‍- ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, ലുക്മാന്‍ മെരിവാല, വെങ്കടേഷ് അയ്യര്‍, കാണ്‍ ശര്‍മ, ഷഹബാസ് അഹമ്മദ്, കെ ഗൗതം.

Story first published: Thursday, October 14, 2021, 10:34 [IST]
Other articles published on Oct 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+