Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: ഇവരിലൊരാളാവും മികച്ച ബാറ്റ്‌സ്മാന്‍! തിരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്

1

യുഎഇയില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ മികച്ച ബാറ്റ്‌സ്മാനാവാന്‍ സാധ്യതയുള്ള രണ്ടു പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇവരിലൊരാളെങ്കില്‍ മറ്റൊരാള്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടു പേരാണ് രോഹിത്തും വാര്‍ണറും. സ്വന്തം ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ ശേഷിയുള്ളവരാണ് രണ്ടു പേരും.

ഐസിസിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമിയുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് കാര്‍ത്തിക് ബാറ്റിങില്‍ കസറാന്‍ ശേഷിയുള്ള രണ്ടു പേരെ ചൂണ്ടിക്കാട്ടിയത്. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ പദവിക്കു വേണ്ടിയുള്ള പോരാട്ടം രണ്ടു പേര്‍ തമ്മിലായിരിക്കും. രോഹിത്തും വാര്‍ണറും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നവരാണ്. രണ്ടു പേരും ഗംഭീര താരങ്ങളുമാണ്. ഇവരില്‍ ഒരാളെയായിരിക്കും ഞാന്‍ വിജയിയായി തിരഞ്ഞെടുക്കുക. മറ്റാരും ഈ രണ്ടു പേരെ മറികടക്കുനമെന്ന് കരുതുന്നില്ല. റണ്‍സ് നേടാന്‍ ആര്‍ത്തിയുള്ളവരാണ് രോഹിത്തും വാര്‍ണറുമെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

2

രോഹിത്തും ലോകകപ്പും തമ്മില്‍ അസാധാരണമായ ബന്ധമാണുള്ളതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 2019ലെ ഏകദിന ലോകകപ്പില്‍ രോഹിത് അഞ്ചു സെഞ്ച്വറികള്‍ അടിച്ചെടുത്ത് ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. ഇന്ത്യയെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകത പങ്കുവഹിച്ചു. ഇത്തവണ ടി20 ലോകകപ്പില്‍ ഇന്ത്യക്കു മുന്നേറണമെങ്കില്‍ രോഹിത്തിന്റെ പ്രകടനത്തെ കൂടി ആശ്രയിച്ചായിരിക്കുമെന്നും കാര്‍ത്തിക് നിരീക്ഷിച്ചു.

3

ലോകകപ്പും രോഹിത്തും തമ്മില്‍ പരസ്പരം പ്രണയത്തിലാണ്. ഇരുവരും പരസ്പരം സഹായിക്കുന്നവരുമാണ്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തണമെങ്കില്‍ രോഹിത്തിന്റെ മികച്ച സംഭാവന കൂടിയേ തീരൂ. വലിയ മല്‍സരങ്ങളില്‍ സ്‌കോര്‍ ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ മാച്ച് വിന്നറും രോഹിത് തന്നെയാണെന്നു കാര്‍ത്തിക് വിലയിരുത്തി. ഒക്ടോബര്‍ 24ന് ദുബായില്‍ ചിരവൈരികളായ പാകിസ്താനെതിരേയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം.

അതേസമയം, ലോകകപ്പിലെ ഫൈനലിസ്റ്റുകളെയും കാര്‍ത്തിക് നേരത്തേ പ്രവചിച്ചിരുന്നു. ഇന്ത്യയും നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരിക്കും ഫൈനലെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയാണ് എന്റെ ഫേവറിറ്റ് ടീം. അതു കഴിഞ്ഞാല്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് വിന്‍ഡീസിനെയാണ്. ടി20 ഫോര്‍മാറ്റില്‍ അവരുടെ കളി രസിപ്പിക്കുന്നതാണ്. ഈ ഫോര്‍മാറ്റിലാണ് അവര്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്നത്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും വിന്‍ഡീസുമാണ് ഏറ്റുമുട്ടുന്നതെങ്കില്‍ താന്‍ വിന്‍ഡീസിനൊപ്പമായിരിക്കുമെന്നും കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു.

ടി20 ലോകകപ്പിന്റെ മല്‍സക്രമം കഴിഞ്ഞയാഴ്ച ഐസിസി പ്രഖ്യാപിച്ചിരുന്നു. യോഗ്യതാറൗണ്ടോടെയാണ് ടൂര്‍ണമന്റിന്റെ തുടക്കം. ഒക്ടോബര്‍ 17നാണ് യോഗ്യതാ മല്‍സരങ്ങള്‍ തുടങ്ങുന്നത്. നാലു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായി എട്ടു രാജ്യങ്ങളാണ് യോഗ്യതാറൗണ്ടിലുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ 12ലേക്കു യോഗ്യത നേടും. സൂപ്പര്‍ 12ലെ ഗ്രൂപ്പ് എയാണ് ലോകകപ്പിലെ മരണഗ്രൂപ്പ്. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ റൗണ്ടിലെ രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പ് ഒന്നിലുണ്ടാവും. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ എന്നിവരും ഈ ഗ്രൂപ്പിലുണ്ട്.

Story first published: Sunday, August 22, 2021, 19:42 [IST]
Other articles published on Aug 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+