Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇനി ഷാക്വിബില്ലാത്ത ബംഗ്ലാദേശ് ! സൂപ്പര്‍ താരം പിന്‍മാറി

1

ടി20 ലോകകപ്പിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ പിന്‍മാറി. പിന്‍തുട ഞെരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഷാക്വിബ് ശേഷിത മല്‍സരങ്ങളില്‍ കളിക്കാതെ നാട്ടിലേക്കു മടങ്ങുന്നത്. അദ്ദേഹത്തിന്റെ അഭാവം ബംഗ്ലാദേശിനു വലിയ തിരിച്ചടിയാവില്ല. കാരണം ഇതിനകം തന്നെ ബംഗ്ലാദേശിന്റെ സെമി ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നിലെ കളിച്ച മൂന്നു മല്‍സരങ്ങളിലും ബംഗ്ലാദേശ് തോറ്റിരുന്നു. ഇനി ബാക്കിയുള്ള രണ്ടുകളില്‍ ജയിച്ചാലും അവര്‍ സെമിയില്‍ കടക്കില്ല.

മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഷാക്വിബ് തകര്‍പ്പന്‍ പ്രകചനമായിരുന്നു ബംഗ്ലാദേശിനു വേണ്ടി ലോകകപ്പില്‍ പുറത്തെടുത്തത്. യോഗ്യതാ റൗണ്ടില്‍ നിന്നും ടീമിനെ സൂപ്പര്‍ 12ലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. നിലവില്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയോടൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയാണ് ഷാക്വിബ്. ഇരുവരും ആറു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്.

ബാറ്റിങിലും ഷാക്വിബ് മികച്ച സംഭാവന നല്‍കിയിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 131 റണ്‍സാണ് അദ്ദേഹം നേടിയത്. ടീമിനു വേണ്ടി ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സെടുത്ത നാലാമത്തെ താരം കൂടിയാണ് ഷാക്വിബ്. 46 റണ്‍സാണ് ഷാക്വിബിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ ലോകകപ്പില്‍ മാത്രമല്ല വര്‍ഷങ്ങളായി ബംഗ്ലാദേശിന്റെ ഏറ്റവും വലിയ മാച്ച് വിന്നര്‍ കൂടിയാണ് ഷാക്വിബ്. ലോകത്തിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍ സ്ഥാനത്തും അദ്ദേഹം നേരത്തേയുണ്ടായിരുന്നു.

അതേസമയം, സൂപ്പര്‍ 12ല്‍ നിരാശാജനകമായ പ്രകടനമാണ് മഹമ്മുദുള്ള നയിച്ച ബംഗ്ലാദേശ് ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ കാഴ്ചവച്ചത്. ശ്രീലങ്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേ അവര്‍ തോല്‍വി സമ്മതിച്ചിരുന്നു. ലങ്കയോടു അഞ്ചു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ പരാജയം. മുന്‍ ജേതാക്കളായ ഇംഗ്ലണ്ടിനെതിരേ എട്ടു വിക്കറ്റിന്റെ കനത്ത തോല്‍വി ബംഗ്ലാദേശിനു നേരിടേണ്ടി വന്നു. എന്നാല്‍ നിലവിലെ ജേതാക്കളായ വിന്‍ഡീസിനെതിരായ അവസാന മല്‍സരം ബംഗ്ലാദേശിനു ജയിക്കാവുന്നതായിരുന്നു. പക്ഷെ ഫിനിഷിങിലെ പിഴവ് അവരെ ചതിച്ചു. മൂന്നു റണ്‍സിന് ബംഗ്ലാദേശ് വിജയം കൈവിടുകയായിരുന്നു. ഇതോടെയാണ് ബംഗ്ലാദേശിന്റെ സെമി ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചത്.

നിലവില്‍ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശ് ഗ്രൂപ്പ് ഒന്നില്‍ പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ്. ഇനി സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ശേഷിച്ച മല്‍സരങ്ങള്‍. നവംബര്‍ രണ്ടിനാണ് സൗത്താഫ്രിക്കയെ അവര്‍ നേരിടുക. അവസാന കളി നാലിന് ഓസീസുമായിട്ടാണ്.

Story first published: Sunday, October 31, 2021, 20:08 [IST]
Other articles published on Oct 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+