ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓരോ വര്‍ഷവും പ്രതിഭാശാലികളായ നിരവധി താരങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഐപിഎല്ലിന്റെ എന്‍ട്രിയോടെ പുതിയ കളിക്കാര്‍ക്കു അവരുടെ കഴിവ് തെൡയിക്കാന്‍ വലിയൊരു വേദി കൂടി ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ഏഷ്യ കപ്പിലും പുതിയ ചില താരോദയങ്ങളെ നമ്മള്‍ കണ്ടിരുന്നു.
ഇവരില്‍ ചിലര്‍ അധികം വൈകാതെ തന്നെ സീനിയര്‍ ടീമിലേക്കും വന്നേക്കുകയും ചെയ്യും. 2028ലെ ഐസിസി ടി20 ലോകപ്പില്‍ ഇവരില്‍ ചിലരെ ഇന്ത്യന്‍ കുപ്പായത്തിലും പ്രതീക്ഷിക്കാം. ആരൊക്കെയാവും ഈ താരങ്ങളെന്നു നമുക്കു പരിശോധിക്കാം.

ആര്‍ക്കെല്ലാം കോള്‍?
ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് ഏറ്റവുമാദ്യം കോള്‍ ലഭിച്ചേക്കാവുന്നയാള്‍ കൗമാര ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ വൈഭവ് സൂര്യവംശിയാണ്. ഇതിനകം തന്നെ ലോക ക്രിക്കറ്റിലെ ചര്‍ച്ച വിഷയമായി മാറിയ താരമാണ് ബിഹാറില്‍ നിന്നുമുള്ള ഈ 14കാരന്‍.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസസ്ഥാന്‍ റോയല്‍സിനൊപ്പം അരങ്ങേറിയ ശേഷമാണ് വൈഭവിനെ ലോകമറിഞ്ഞത്. 38 ബോളില്‍ സെഞ്ച്വറി കുറിച്ചതോടെ ക്രിക്കറ്റിലെ വണ്ടര്‍കിഡായി ഈ ഇടംകൈയന്‍ ബാറ്റര്‍ മാറി. ഏഴു കളിയില്‍ 252 റണ്‍സുമായാണ് വൈഭവ് സീസണ്‍ അസാനിപ്പിച്ചത്.
പിന്നീട് ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകള്‍ക്കൊപ്പവും വൈഭവിന്റെ ചില സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കണ്ടു. സമാപിച്ച ഏഷ്യാ കപ്പില്‍ യുഎഇയുമായുള്ള കളിയില്‍ 171 റണ്‍സ് വാരിക്കൂട്ടി താരം വീണ്ടും ഞെട്ടിച്ചു.
വൈഭവ് കഴിഞ്ഞാല്‍ 2028ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു വന്നേക്കാവുന്ന രണ്ടാമത്തെ താരം മറ്റൊരു കൗമാര ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ്. അണ്ടര്‍ 19 തലത്തില്‍ നിലവില്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നതും മുംബൈയില്‍ നിന്നുള്ള ഈ വലംകൈയന്‍ ബാറ്ററാണ്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയായ മാത്രെ കഴിഞ്ഞ ഏഷ്യാ കപ്പില്‍ മിന്നിച്ചിരുന്നു. മുംബൈയ്ക്കു വേണ്ടി ഓപ്പണറായി കളിച്ച താരം ആറിന്നിങ്‌സുകളില്‍ നിന്നും 166.67 സ്‌ട്രൈക്ക് റേറ്റോടെ അടിച്ചെടുത്തത് 325 റണ്‍സാണ്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ മികച്ച റെക്കോഡാണ് മാത്രെയ്ക്കുള്ളത്. 65.43 എന്ന ഗംഭീര ശരാശരിയില്‍ താരം ഇതിനകം അടിച്ചെടുത്തത് 458 റണ്‍സാണ്. ലിസ്റ്റ്് എയില്‍ ഒരിന്നിങ്‌സില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും മാത്രെയ്ക്കു സ്വന്തമാണ്.
വിഹാന്‍ മല്‍ഹോത്രയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വാങ്ങിയതോടെ താരത്തിന്റെ കരിയറും മറ്റൊരു തലത്തിലേക്കു ഉയര്‍ന്നു കഴിഞ്ഞു.

സമാപിച്ച അണ്ടര്‍ 19 ഏഷ്യാ കപ്പിന്റെ സെമി ഫൈനലില്‍ വിഹാന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് ഇന്ത്യക്കു തുണയായത്. യുഎഇയുമായുള്ള മല്‍സരത്തിലും താരം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ചിന്നിങ്‌സുകളില്‍ നിന്നും 109 സ്‌ട്രൈക്ക് റേറ്റില്‍ 156 റണ്‍സാണ് വിഹാന്‍ നേടിയത്.
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ബൗളര്‍മാരില്‍ ഇന്ത്യയുടെ ഹീറോയായിരുന്നു പേസര്‍ ദീപേഷ് ദേവേന്ദ്രന്‍. കളിച്ച എല്ലാ മല്‍സരങ്ങളിലും വിക്കറ്റെടുത്ത താരം ടൂര്‍ണമെന്റിലെ പ്രധാന വിക്കറ്റ് വേട്ടക്കാരനുമായി മാറി. അഞ്ചു മല്‍സരങ്ങളില്‍ 4.77 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളാണ് ദീപേഷ് പിഴുതത്.
വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡുവാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ എത്തിയേക്കാവുന്ന അഞ്ചാമത്തെ അണ്ടര്‍ 19 താരം. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഡബിള്‍ സെഞ്ച്വറിയുമായി കുണ്ഡു ചരിത്രം കുറിച്ചിരുന്നു. 209 റണ്‍സാണ് മലേഷ്യക്കെതിരേ വിക്കറ്റ് കീപ്പര്‍ ബാറ്ററായ താരം നേടിയത്. ഈ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ താരമായും കുണ്ഡു മാറിയിരുന്നു.