Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയ്‌ക്കെതിരേ ബാബര്‍ 6 സിക്‌സടിക്കും!!! ഇല്ലെങ്കില്‍ ഞാന്‍ 'കടുംകൈ' ചെയ്യും, ഞെട്ടിച്ച് തന്‍വീര്‍

അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ചിരവൈരികളായ ഇന്ത്യയു പാകിസ്താനും തമ്മിലുള്ള ത്രില്ലര്‍. ടൂര്‍ണമെന്റിന്റെ ഫൈനലിനോളം ആവേശത്തോടെ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന പോരാട്ടം കൂടിയാണിത്.

ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഈ കിടിലന്‍ മല്‍സരം. സമീപകാലത്തു പാക് ടീമിനെതിരേ വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ളതിനാല്‍ തന്നെ ഇന്ത്യ തന്നെ ഈ പോരാട്ടത്തില്‍ ഫേവറിറ്റെന്നു ഉറപ്പിച്ചു പറയാം.

jasprit BUMRAH

അതിനിടെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരേ ഈ മല്‍സരത്തില്‍ വലിയൊരു ബെറ്റ് വച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം തന്‍വീര്‍ അഹമ്മദ്. നേരത്തേയും ഈ തരത്തില്‍ ചില ബെറ്റുകളും ഇന്ത്യക്കെതിരേ വീരവാദങ്ങളും മുഴക്കിയതിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെട്ടയാളാണ് അദ്ദേഹം.

തന്‍വീറിന്റെ ബെറ്ററിയാം

ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ എല്‍ ക്ലാസിക്കോയില്‍ മുന്‍ പാക് ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ ആസമിന്റെ പേരിലാണ് തന്‍വീര്‍ അഹമ്മദിന്റെ ബെറ്റ്. ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുംറയ്‌ക്കെതിരേ ബാബര്‍ ഒരോവറില്‍ ആറു സിക്‌സറടിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന അവകാശ വാദം.

ബാബറിന് അതു സാധിച്ചില്ലെങ്കില്‍ ലാഹോറിലൂടെ താന്‍ നഗ്നനായി ഓടുമെന്നും തന്‍വീര്‍ പറഞ്ഞുവെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുള്ളത്. പക്ഷെ തന്‍വീര്‍ ഇതു എവിടെ വച്ചാണ് പറഞ്ഞത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ബാബറിനു ഇടം ലഭിക്കുമോയെന്നതു പോലും സംശയത്തില്‍ നില്‍ക്കവെയാണ് തന്‍വീറിന്റെ ഈ രസകരമായ ബെറ്റ് വന്നിരിക്കുന്നത്. നേരത്തേയും ഇന്ത്യക്കെതിരേ സമാനമായ ചില ബെറ്റുകള്‍ വയ്ക്കുകയും പ്രവചനങ്ങള്‍ നടത്തുകയും ചെയ്ത് ഇതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്ത ശേഷം ഏറെ ട്രോള്‍ ചെയ്യപ്പെട്ടയാളാണ് തന്‍വീര്‍.

ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ബാബര്‍ വെറും 35 ബോളില്‍ സെഞ്ച്വറിയടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രവചനം. ഈ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിനു മുമ്പും തന്‍വീര്‍ ഒരു പ്രവചനം നടത്തി.

BABAR AZAM

ബുംറയ്‌ക്കെതിരേ പാകിസ്താന്റെ യുവ ഓപ്പണര്‍ സയീം അയൂബ് ഒരോവറില്‍ ആറു സിക്‌സറിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി സയീം മാറുകയും ചെയ്തു. ഒമാനെതിരായ ആദ്യ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കുമായി തുടങ്ങിയ അദ്ദേഹം ആകെ നാലു കളിയില്‍ പൂജ്യത്തിനു പുറത്താവുകയും ചെയ്തു.

അതേസമയം, ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരിക്കല്‍ മാത്രമേ പാകിസ്താനോടു ഇന്ത്യ തോല്‍വിയറിഞ്ഞിട്ടുള്ളൂ. 2021ലെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു ഇത്. അന്നു വിരാട് കോലി നയിച്ച ടീമിനെ ബാബറുടെ പാക് പട പത്തു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. ഇതു മാറ്റി നിര്‍ത്തിയാല്‍ ആരെ കളിച്ച എട്ടു. മല്‍സരങ്ങളില്‍ ഏഴിലും വിജയം ഇന്ത്യക്കാണ്.

ഈ വര്‍ഷം യുഎഇ വേദിയായ ഏഷ്യാ കപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി കൊമ്പുകോര്‍ത്തത്. ഫൈനലിലടക്കം മൂന്നു തവണ ഇരുടീമുകളും ശക്തി പരീക്ഷിച്ചപ്പോള്‍ എല്ലാത്തിലും വിജയം ഇന്ത്യക്കായിരുന്നു. അതിനു മുമ്പ്് ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടിയപ്പോഴും പാക് ടീമിനെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കായിരുന്നു.

Story first published: Wednesday, December 24, 2025, 10:35 [IST]
Other articles published on Dec 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+