Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: പാക്കും സൗത്താഫ്രിക്കയുമല്ല, ഫൈനലില്‍ അവരെ കിട്ടണം!! ഞെട്ടിച്ച് സൂര്യ

മുംബൈ: ഐസിസിയുടെ അടുത്ത ടി20 ലോകകപ്പിന്റെ ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ആരെയാണ് നേരിടാന്‍ ആഗ്രഹിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹം മനസ്സ്തുറന്നത്.

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താന്‍ വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യയുടെ ഗ്രൂപ്പില്‍ തന്നൊയാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. അമേരിക്ക, നമീബിയ, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

SURYAKUMAR YADAV

ആരെ കിട്ടണം?

ടി20 ലോകകപ്പിന്റെ ഫിക്ച്‌സര്‍ പ്രഖ്യാപന വേദിയില്‍ വച്ചാണ് രോഹിത് ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ക്കു മുന്നില്‍ വച്ച് ഫൈനലിലെ എതിരാളികളെ കുറിച്ച് സൂര്യകുമാര്‍ യാദവ് പറഞ്ഞത്. മാര്‍ച്ച് എട്ടിനു നടക്കുന്ന ഫൈനലില്‍ ഇന്ത്യ എത്തിയാല്‍ ആരെ തോല്‍പ്പിച്ച് കിരീടം നേടാനാണ് ആഗ്രഹമെന്നായിരുന്നു ആങ്കറായ ജതിന്‍ സപ്രുവിന്റെ കുഴപ്പിക്കുന്ന ചോദ്യം.

നിലവിലെ ടി20 ടീം ക്യാപ്റ്റന്‍ കൂടിയായ സൂര്യ അല്‍പ്പസമയം ആലോചിച്ച് ഇരുന്ന ശേഷമാണ് കുഴപ്പിക്കുന്ന ചോദ്യത്തിനു മറുപടി നല്‍കിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഓസ്ട്രലിയയുമായി കളിക്കണമെന്നായിരുന്നു ചെറു ചിരിയോടെയുള്ള സ്‌കൈയുടെ മറുപടി.

IND vs SA: ഗംഭീര്‍ പുതിയ ചാപ്പല്‍!! ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ക്കും? പുറത്താക്കൂ, ആരാധകരോഷം
ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ എന്നായിരിക്കും ഞാന്‍ പറയുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് 2026ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണം. 2023ലെ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ നമ്മളെ തോല്‍പ്പിച്ചത് ഇവിടെ വച്ചാണെന്നാണ് സൂര്യ പറഞ്ഞത്.

2023ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലിലേറ്റ മുറിവ് തീര്‍ച്ചയായും അദ്ദേഹത്തിന്റെ മനസ്സിലുണ്ടാവുമെന്നുറപ്പാണ്. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ രോഹിത് ശര്‍മയുടെ ടീം ഇന്ത്യയെ കണ്ണീരണിയിച്ചാണ് ഓസീസ് അന്നു ലോക കിരീടമുയര്‍ത്തിയത്. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയാണ് ടീമിനെ തോല്‍വിയിലേക്കു തള്ളിയിട്ടത്.

അടുത്ത ടി20 ലോകകപ്പില്‍ ഇതേ ഗ്രൗണ്ടില്‍ അവരോടു കണക്കുതീര്‍ക്കാനാണ് സൂര്യയുടെ ആഗ്രഹമെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അന്നു തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹവും ഉശള്‍പ്പെട്ടിരുന്നു.

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഷെഡ്യൂള്‍

ഫെബ്രുവരി 8 - ഇന്ത്യ vs യുഎസ്എ (വാങ്കഡെ സ്റ്റേഡിയം, മുംബൈ)
ഫെബ്രുവരി 12 - ഇന്ത്യ vs നമീബിയ (അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം, ഡല്‍ഹി)
ഫെബ്രുവരി 15 - ഇന്ത്യ vs പാകിസ്താന്‍ (ആര്‍ പ്രേമദാസ സ്റ്റേഡിയം, കൊളംബോ)
ഫെബ്രുവരി 18 - ഇന്ത്യ vs നെതര്‍ലാന്‍ഡ്സ് (നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്)

Story first published: Tuesday, November 25, 2025, 21:05 [IST]
Other articles published on Nov 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+