For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഗംഭീര്‍ പുതിയ ചാപ്പല്‍!! ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ക്കും? പുറത്താക്കൂ, ആരാധകരോഷം

ഗുവാഹത്തി: സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരല്‍ ഭീഷണിയില്‍ നില്‍ക്കവെ കോച്ച് ഗൗതം ഗംഭീറിനെതിരേ വന്‍ ആരാധകരോഷം. ആദ്യ ടെസ്റ്റിനു പിന്നാലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നിരിക്കുകയാണ്.

വീണ്ടുമൊരു തോല്‍വിയാണ് ഈ ടെസ്റ്റിലും ടീമിനെ കാത്തിരിക്കുന്നത്. സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 489 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിനു 174 റണ്‍സിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ഈ ടെസ്റ്റ് ഇനി അഞ്ചാംദിനത്തിലേക്കു നീളാനുള്ള സാധ്യത ഇനി വളരെ കുറവാണെന്നും കാണാം.

GAUTAM GAMBHIR

ഗംഭീറിനു കീഴില്‍ ഇതിനകം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടു കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യ 0-3നു നാണംകെട്ടത്. ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ 0-2േെന്റ തോല്‍വിയുടെ വക്കിലുമാണ്. ഗംഭീറിനെ ഇനി ടെസ്റ്റ് ടീമിന്റെ പപരിശീലക സ്ഥാനത്തു നിലര്‍ത്തരുതെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഗംഭീറിനെ മാറ്റൂ

'ഇന്ത്യന്‍ ടെസ്റ്റ് ടീം കോച്ചായി ഗൗതം ഗംഭീറിന്റെ അവസാനത്തെ പരമ്പരയായിരിക്കും സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളത്. വീണ്ടുമൊരു റെഡ് ബോള്‍ പരമ്പരയില്‍ അദ്ദേഹത്തെ കോച്ച് സ്ഥാനത്തു കാണില്ലെന്നു ഉറപ്പിക്കാം. കാരണം നാട്ടില്‍ ഇന്ത്യക്കു ടെസ്റ്റില്‍ ഇത്രയും മോശം പ്രകടനം മുമ്പൊരിക്കലുമുണ്ടായിട്ടില്ല. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം കോച്ചിനു തന്നെയാണ്'.

'ഇന്ത്യയുടെ മുന്‍ വിവാദ കോച്ചായ ഗ്രെഗ് ചാപ്പലിന്റെ പുതിയ പതിപ്പാണ് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കറുത്ത കാലഘട്ടമെന്നായിരുന്നു ചാപ്പലിന്റെ കാലം രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോള്‍ ഗംഭീറിനു കീഴില്‍ ടീം വീണ്ടും തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. അദ്ദേഹത്തെ പുറത്താക്കാതെ ടെസ്റ്റില്‍ ഇന്ത്യ രക്ഷപ്പെടില്ല'.

'ടെസ്റ്റ് ക്രിക്കറ്റില്‍ നാട്ടിലും പുറത്തുമായി എത്ര മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യന്‍ ടീമിനെയാണ് ഗൗതം ഗംഭീര്‍ തരിപ്പണമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അനാവശ്യമായ പരീക്ഷണങ്ങളും അഴിച്ചു പണികളുമാണ് ഇന്ത്യന്‍ പതനത്തിന്റെ പ്രധാന കാരണം. വൈറ്റ് ബോളില്‍ മാത്രം ഗംഭീറിനെ നിലനിര്‍ത്തി ടെസ്റ്റില്‍ പുതിയൊരു കോച്ചിനെ ഇന്ത്യ കൊണ്ടു വന്നേ തീരൂ'.

'പ്രിയപ്പെട്ട ബിസിസിഐ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പൂര്‍ണമായും തകര്‍ക്കുന്നതിനു മുമ്പ് ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കൂ. എത്രയും വേഗത്തില്‍ അതു ചെയ്തില്ലെങ്കില്‍ നിങ്ങള്‍ പശ്ചാത്തപിക്കും'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

ഗംഭീറിന്റെ റെക്കോര്‍ഡ്

ഇന്ത്യയുടെ വൈറ്റ് ബോള്‍ കോച്ചെന്ന നിലില്‍ മികച്ച റെക്കോര്‍ഡാണെങ്കിലും ടെസ്റ്റില്‍ ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ് തീര്‍ത്തും പരിതാപകരമാണ്. 18 ടെസ്റ്റുകളിലാണ് അദ്ദേഹത്തിനു കീഴില്‍ ടീം കളിച്ചത്. ഇതില്‍ വിജയിക്കാനായത് ഏഴെണ്ണത്തില്‍ മാത്രം. ഒമ്പതു മല്‍സരങ്ങളില്‍ ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഗംഭീറിനു കീഴില്‍ ടീമിന്റെ വിജയശതമാനം വെറും 41.17 മാത്രം.

GAUTAM GAMBHIR

ദുര്‍ബലരായ ബംഗ്ലാദേശ്. വെസ്റ്റ് ഇന്‍ഡീസ് എന്നിവരക്കെതിരേ മാത്രമാണ്
ടെസ്റ്റില്‍ ഇന്ത്യക്കു പരമ്പരനേട്ടം കൈവരിക്കാനായത്. രണ്ടു ടീമുകളെയും നാട്ടിലെ പരമ്പരയില്‍ ഇന്ത്യ 2-0നു തോല്‍പ്പിക്കുകയായിരുന്നു.

ന്യൂസിലാന്‍ഡിനോടു നാട്ടില്‍ 0-3നു തോറ്റ ടീം ഓസ്‌ട്രേലിയയോടു അവരുടെ തട്ടകത്തില്‍ 1-3നും തകര്‍ന്നു. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-2നു തളയ്ക്കാന്‍ കഴിഞ്ഞതാണ് ഗംഭീറിനു സന്തോഷിക്കാന്‍ വക നല്‍കുന്ന ഒരേയൊരു ടെസ്റ്റ് പരമ്പര.

Story first published: Monday, November 24, 2025, 13:37 [IST]
Other articles published on Nov 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+