അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റോളിലേക്കു ആരാവും എത്തിയേക്കുകയെന്നു നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. നിരവധി പോരാണ് ഈ റോളിനായി ഇപ്പോള്‍ മല്‍സരംഗത്തുള്ളത്. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍.
ഇവര്‍ക്കൊപ്പം അടുത്ത ടി20 ലോകകപ്പിലെ ബെര്‍ത്തിനായി റിഷഭ് പന്ത്, ധ്രുവ് ജുറേല്‍, കെഎല്‍ രാഹുല്‍ എന്നിവരും രംഗത്തുണ്ടാവും. ഇതില്‍ ആര്‍ക്കെല്ലാമായിരിക്കും ടി20 ലോകകപ്പില്‍ ടീമിലേക്കു വിളിയെത്തുകയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ചോപ്ര. ഇതിന്റെ കാരണവും സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

സഞ്ജുവിനു സാധ്യത, പക്ഷെ!!
ടി20 ലോകകപ്പിന്റെ അടുത്ത എഡിഷനില്‍ സഞ്ജു സാംസണിനും ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ റോളിലേക്കു പ്രതീക്ഷയ്ക്കു വകയുണ്ടെങ്കിലും ചില കാര്യങ്ങള്‍ തിരിച്ചടിയായേക്കുമെന്നു ആകാശ് ചോപ്ര പറയുന്നു.
ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ റോളിലേക്കു ആദ്യം പരിഗണിക്കുന്നയാള്‍ സഞ്ജു സാംസണായിരിക്കും. കാരണം അവസാനത്തെ ടി20 പരമ്പരകളില്‍ അദ്ദേഹം ഈ റോളില്‍ കളിച്ചിട്ടുള്ളതാണ്.
കഴിഞ്ഞ 12 ടി20കളിലായി മൂന്നു സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. നിലവില്‍ ടീമിന്റെ ഭാഗവുമാണ് സഞ്ജു. അതുകൊണ്ടു തന്നെ കീപ്പര്‍ റോളിലേക്കു ആദ്യം ചര്‍ച്ച ചെയ്യപ്പെടുക അദ്ദേഹത്തിന്റെ പേരായിരിക്കും.
ടി20യില്‍ ടോപ്പ് ത്രീയില്‍ സഞ്ജുവിന്റെ നമ്പറുകളിലേക്കു വരികയാണെങ്കില്‍ 140 സ്‌ട്രൈക്ക് റേറ്റില്‍ 6000ത്തിന് മുകളില്‍ റണ്‍സ് ടി20യില്‍ നേടിക്കഴിഞ്ഞു. 33 ശരാശരിയുമുണ്ട്. ഒന്നു മുതല്‍ മൂന്നു വരെ നമ്പറുകളില്‍ ഇതു വളരെ നല്ല നമ്പറുകളുമാണ്. അതിനാല്‍ ടോപ്പ് ത്രീയിലേക്കാണ് ലോകകപ്പില്‍ കീപ്പറെ ആവശ്യമെങ്കില്‍ സഞ്ജുവായിരിക്കും മുന്നില്‍.
പക്ഷെ ടി20യില്‍ നാലു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലക്കു വന്നാല്‍ 98 മല്‍സരരങ്ങളിലാണ് സഞ്ജു ഇതുവരെ കളിച്ചത്. ശരാശരി 20ഉം സ്‌ട്രൈക്ക് റേറ്റ് 120ഉം ആണ്. 4-7 വരെ പൊസിഷനുകളില്‍ കളിക്കാറുള്ള ബാറ്റര്‍മാരെയെടുത്താല്‍ ശരാശരിയോ, സ്‌ട്രൈക്ക് റേറ്റോ മികച്ചതല്ല. മുന്‍നിര ബാറ്റിങില്‍ മാത്രമേ നിങ്ങള്‍ സഞ്ജുവിനെ ടീമിലെടുക്കുകയുള്ളൂ. പെട്ടെന്നു നിങ്ങള്‍ ബാറ്റിങിലെ നമ്പര്‍ മാറ്റുമ്പോള്‍ അദ്ദേഹം ലിസ്റ്റില്‍ താഴേക്കു പോവുമെന്നും ചോപ്ര വിശദീകരിക്കുന്നു.
ടോപ്പ് ത്രീയില്‍ അല്ലെങ്കില്‍ ജിതേഷ് ശര്‍മയാരിക്കും ഇന്ത്യന്‍ കീപ്പര്‍ റോളിലേക്കു ഫസ്റ്റ് ചോയ്‌സ്. അങ്ങനെ വന്നാല്‍ ധ്രുവ് ജുറേല്‍, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം രണ്ടം കീപ്പറുടെ റോളിലേക്കാവും സഞ്ജു പോരടിക്കുക. നിലവില്‍ മധ്യനിരയിലെ നമ്പറുകളെടുത്താല്‍ സഞ്ജു അവര്‍ക്കു പിറകിലായിപ്പോവുമെന്നും ചോപ്ര പറയുന്നു.

രാഹുലിന് സാധ്യതയുണ്ടോ?
നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലും അടുത്ത ടി20 ലോകകപ്പിലെ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നവരുടെ നിരയിലുണ്ടാവും. പക്ഷെ ഒരു കാര്യം രാഹുലിനു വിനയായ മാറിയേക്കുമെന്നു മുന്നറിയിപ്പ് നല്‍കുകയാണ് ആകാശ് ചോപ്ര.
സഞ്ജു കാണിച്ചത് നന്ദികേട്!! ദ്രാവിഡില്ലെങ്കില്‍ കരിയര്‍ ഇത്ര എത്തുമോ? 'വന്‍മതില്‍' ഫാന്‍സ് രംഗത്ത്
ഓള്‍ ഫോര്‍മാറ്റ് പ്ലെയറെന്നാണ് കെഎല്‍ രാഹുലിനെ വിശേഷിപ്പിക്കാറുള്ളത്. എല്ലായിടത്തും റണ്‍സ് സ്‌കോര്‍ ചെയ്യുന്ന അദ്ദേഹം ഗംഭീര ഫോമിലുമാണ്. ടി20യില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള നമ്പറുകളെടുത്താല്‍ രാഹുലിന്റെ ശരാശരി 43ഉം സ്‌ട്രൈക്ക് റേറ്റ് 137ഉം ആണ്. സ്‌ട്രൈക്ക്‌റേറ്റ് അല്‍പ്പം കൂടി മെച്ചപ്പെടുത്താമായിരുന്നു. പക്ഷെ 42 എന്ന ശരാശരി ഗംഭീരം തന്നെയാണ്.
ടോപ്പ് ത്രീയില്‍ രാഹുലിന്റെ നമ്പറുകള്‍ മികച്ചതു തന്നെ. നാലു മുതല്‍ ഏഴു വരെയുള്ള കണക്കുകശളെടുത്താല്‍ ശരാശരി 40ഉം പ്രഹരശേഷി 133ഉം ആണ്. ഈ സ്‌ട്രൈക്ക് റേറ്റും വച്ച് അദ്ദേഹത്തിനു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കിട്ടുമെന്നു എനിക്കു തോന്നുന്നില്ല. ശരാശരിയില്‍ ആരും രാഹുലിന്റെ അടുത്തില്ലെങ്കിലും ശരാശരി വലിയ ക്ഷീണമായേക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.