Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു കാണിച്ചത് നന്ദികേട്!! ദ്രാവിഡില്ലെങ്കില്‍ കരിയര്‍ ഇത്ര എത്തുമോ? 'വന്‍മതില്‍' ഫാന്‍സ് രംഗത്ത്

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ തലകുനിച്ചുള്ള മടക്കം അദ്ദേഹത്തിന്റെ ആരാധകരെ നിരാശരും ക്ഷുഭിതരുമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ടി20 ലോകകപ്പുള്‍പ്പെടെ സ്വന്തമാക്കിയെങ്കിലും റോയല്‍സില്‍ വെറുംകൈയോടെയാണ് അദ്ദേഹത്തിന്റെ മടക്കം. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റോയല്‍സ് ഒമ്പതാം സ്ഥാനത്തേക്കു വീണിരുന്നു.

തികച്ചും അപ്രതീക്ഷിതമായുള്ള ദ്രാവിഡിന്റെ രാജിക്കു പിന്നില്‍ ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനു നിര്‍ണായക റോളുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ടീം വിടാന്‍ ആഗ്രഹിക്കുന്നതായി സഞ്ജു അടുത്തിടെ റോയല്‍സിനെ അറിയിച്ചിരുന്നു. ഇതു ദ്രാവിഡിനെയും വിഷമിപ്പിച്ചുവെന്നാണ് വ്യക്തമാവുന്നത്. സഞ്ജു ടീം വിടുന്നതിന്റെ പേരില്‍ ആരാധകരില്‍ ഒരു വിഭാഗം അദ്ദേഹത്തെയും കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ദ്രാവിഡിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിനെതിരേ തിരിഞ്ഞിരിക്കുകയാണ്. തന്റെ ഐപിഎല്‍ കരിയര്‍ മാറ്റി മറിച്ച കോച്ചായ ദ്രാവിഡിനോടു സഞ്ജു വലിയ നന്ദികേടാണ് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ റോയല്‍സില്‍ നിന്നും അപമാനിച്ച് പുറത്താക്കിയതു ശരിയായില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

SANJU DRAVID

സഞ്ജുവിന്റെ കരിയര്‍ മാറ്റിയ ക്യാപ്റ്റന്‍

ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ വഴികാട്ടിയും ഗുരുവുമാണ് രാഹുല്‍ ദ്രാവിഡെന്നു നിസംശയം പറയാം. കാരണം 2012ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമുള്ള കളിക്കാന്‍ അവസരം കിട്ടാതെ സീസണ്‍ മുഴുവന്‍ പുറത്തിരുന്ന സഞ്ജുവിനെ രക്ഷിച്ചത് ദ്രാവിഡാണ്. തൊട്ടടുത്ത വര്‍ഷം റോയല്‍സിന്റെ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്താണ് സഞ്ജുവിനെ കുറിച്ച് അന്നു റോയസല്‍സ് ക്യാപ്റ്റനായിരുന്ന ദ്രാവിഡിനെ അറിയിച്ചത്.

തുടര്‍ന്നു സഞ്ജുവിനോടു റോയല്‍സിന്റെ ട്രയല്‍സില്‍ പങ്കെടുക്കാനും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ട്രയല്‍സില്‍ വച്ച് മലയാളാ താരത്തിന്റെ കണ്ണഞ്ചിക്കുന്ന ബാറ്റിങ് പ്രകടനം കണ്ട് ഹാപ്പിയായ ദ്രാവിഡ് തന്റെ ടീമിലേക്കു ക്ഷണിക്കുകയും ചെയ്തു. ഇതാണ് സഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ ടേണി പോയിന്റ്.

അന്നു ദ്രാവിഡിനു മുന്നില്‍ ട്രയല്‍സില്‍ ബാറ്റ് ചെയ്തതു പോലെ പിന്നീടൊരിക്കലും താന്‍ കളിച്ചിട്ടില്ലെന്നു സഞ്ജുവും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ദ്രാവിഡിനു കീഴില്‍ റോയല്‍സില്‍ കളിക്കാനാത് കരിയറില്‍ ഏറെ സഹായിച്ചതായും പല കാര്യങ്ങളും അദ്ദേഹത്തില്‍ നിന്നും താന്‍ പഠിച്ചതായും സഞ്ജു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

13ല്‍ വെറുമൊരു താരമായി റോയല്‍സില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ യാത്ര ഇപ്പോള്‍ ക്യാപ്റ്റന്‍സിയില്‍ വരെയെത്തി നില്‍ക്കുകയാണ്. അന്നു ദ്രാവിഡ് ട്രയല്‍സിനു വിളിക്കുകയും പിന്നീട് ടീമിലെടുക്കുകയും ചെയ്യില്ലായിരുന്നെങ്കില്‍ സഞ്ജുവിന്റെ ഐപിഎല്‍ കരിയര്‍ ഇത്രത്തോളം ഉയരങ്ങളില്‍ എത്തുമായിരുന്നോയെന്നതു സംശയമാണ്.

കഴിഞ്ഞ ഐപിഎല്‍ സീസണിനു മുമ്പ് റോയല്‍സ് കോച്ചായി ദ്രാവിഡ് എത്തുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ സഞ്ജുവിനൊപ്പം വീണ്ടുമൊന്നിച്ചത് വലിയ വിജയമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സംഭവിച്ചതു നേരെ തിരിച്ചാണ്.

ഈ കോച്ച്- ക്യാപ്റ്റന്‍ കോംബോ റോയല്‍സില്‍ ഒട്ടും തന്നെ വര്‍ക്കായില്ല. ഇതിന്റെ കാരണം എന്തെന്നതു ഇപ്പോഴും വ്യക്തമല്ല. ഇപ്പോള്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ഫാന്‍സിന്റെ പഴി കേള്‍ക്കുന്നത് സഞ്ജുവാണ്.

SANJU DRAVID

സഞ്ജുവിനു വിമര്‍ശനം

'രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും രാഹുല്‍ ദ്രാവിഡ് അപമാനിതനായി മടങ്ങിയതിനു പ്രധാന കാരണക്കാരന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ടീമിന്റെ വീഴ്ചയുടെ പഴി മുഴുവന്‍ ദ്രാവിഡിനു മേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല. ക്യാപ്റ്റനായ സഞ്ജുവിനും ഇതില്‍ റോളുണ്ട്'.

'സഞ്ജു സാംസണ്‍ വലിയ നന്ദി കേടാണ് രാഹുല്‍ ദ്രാവിഡിനോടു കാണിച്ചത്. 2013ല്‍ ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തിനു ബ്രേക്ക്ത്രൂ നല്‍കിയത് ദ്രാവിഡാണ്. അതുകൊണ്ടു തന്നെ സഞ്ജു ഇതിനോടു എല്ലാ കാലവും കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത രാജിയിലേക്കു നയിച്ചത് ടീം വിടാനുള്ള സഞ്ജുവിന്റെ തീരുമാനമാണ്'.

'ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരെയെല്ലാം രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് ഒഴിവാക്കിയതിനു രാഹുല്‍ ദ്രാവിഡിനെ മാത്രം പഴിക്കുന്നത് ശരിയല്ല. അന്നു ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണുമായി കൂടിയാലോചിച്ച ശേഷമാണ് അത്തരമൊരു കടുപ്പമേറിയ തീരുമാനമെടുത്തതെന്നു ദ്രാവിഡ് തന്നെ അന്നു പറഞ്ഞിട്ടുള്ളതാണ്.

ഇപ്പോള്‍ സ്ഥാനമൊഴിയാന്‍ ദ്രാവിഡിനെ പ്രേരിപ്പിച്ചതിനു പ്രധാന കാരണം സഞ്ജുവാണ്. താന്‍ വിടുകയണെന്നു അദ്ദേഹം റോയല്‍സിനെ അറിയിച്ചതു കാരണമാണ് അതിനു മുമ്പ് തന്നെ ദ്രാവിഡ് രാജിവച്ചത്'- എന്നിങ്ങനയൊണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Sunday, August 31, 2025, 8:53 [IST]
Other articles published on Aug 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+