For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സഞ്ജുവില്ല!! കസറുക ഈ അഞ്ച് പേര്‍, ഇന്ത്യന്‍ ഹീറോസിനെ പ്രവചിച്ച് എഐ

നാട്ടിലും ശ്രീലങ്കയിലുമായി അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനായി ടീം ഇന്ത്യ കച്ച മുറുക്കിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരായതിനാല്‍ തന്നെ കിരീടം നിലനിര്‍ത്തുകയെന്ന സമ്മര്‍ദ്ദം തീര്‍ച്ചയായും സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുണ്ടാവും. അതു മാത്രമല്ല, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും തുടര്‍ച്ചയായി രണ്ടു തവണ ജേതാക്കളായിട്ടില്ലെന്നതും ഇന്ത്യക്കു വെല്ലുവിളിയാണ്.

ചില താരങ്ങളുടെ പ്രകടനമായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായകമായി മാറുക. ടി20 സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി താരങ്ങളും സംഘത്തിലുണ്ട്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്താന്‍ സാധ്യതയുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് അറിയാം.

ABHISHEK SHRAMA

കസറുക ഈ താരങ്ങള്‍

വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാംനമ്പര്‍ താരവുമായ അഭിഷേക് ശര്‍മ, യുവതാരം തിലക് വര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ,സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഹീറോസായി മാറുകയെന്നാണ് എഐയുടെ പ്രവചനം. ഇതിന്റെ കാരണങ്ങളും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിര്‍ഭയായ ബാറ്ററും 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ അനായാസം റണ്‍സ് വാരിക്കൂട്ടാനും സാധിക്കുന്നയാളാണ് അഭിഷേക്. ഇടംകൈയന്‍ സ്പിന്നറായി ബൗള്‍ ചെയ്യാനുള്ള മിടുക്കും അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ 180 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ 500ന് മുകളില്‍ റണ്‍സാണ് അഭിഷേക് വാരിക്കൂട്ടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീമിനു സ്ഥിരതയാര്‍ന്ന തുടക്കങ്ങളാണ് അദ്ദേഹം ടീമിനു നല്‍കി കൊണ്ടിരിക്കുന്നത്. ലോകകപ്പിലും അഭിഷേക് ഇതു തുടരാനും ഒരുപാട് സിക്‌സറുകള്‍ പായിക്കാനുമുള്ള സാധ്യതയും കൂടുതലാണ്. തിലകാവട്ടെ ടി20യിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി ഇപ്പോള്‍ മാറിക്കഴിഞ്ഞു. ആങ്കര്‍ റോളില്‍ ടീമിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അദ്ദേഹത്തിനു പ്രത്യേക മിടുക്കുണ്ട്.

ടി20യില്‍ 50ന് മുകളില്‍ ശരാശരിയും 150 പ്ലസ് സ്‌ട്രൈക്ക് റേറ്റുമുള്ള താരമാണ് തിലക്. നാട്ടിലെ ടേണിങ് പിച്ചുകളില്‍ സ്പിന്നര്‍മാരെ നന്നായി നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവും നിര്‍ണായകമായി മാറും. അതേസമയം, നായകന്‍ സൂര്യ അടുത്തിടെയായി മികച്ച ഫോമിലല്ലെങ്കിലും ഇന്ത്യന്‍ ബാറ്റിങിലെ ഹൃദയസ്പന്ദനമാണ്.

360 ആംഗിളില്‍ ഷോട്ടുള്‍ കൡക്കാനുള്ള കഴിവും ടി20യിലെ 170 പ്ലസ് സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തെ ബൗളര്‍മാരുടെ പേടിസ്വപ്‌നമാക്കി മാറ്റുന്നു. ടീമിനു ഏറ്റവും ആവശ്യമായ സമയത്തു തന്നെ സൂര്യ ഏറ്റവും മികച്ച ഫോമിലേക്കു തിരിച്ചെത്തുകയുംചെയ്യും.

HARDIK PANDYA

ഇന്ത്യയുടെ പ്രീമിയര്‍ ഡെത്ത് ഓവര്‍ ബൗളറാണ് ബുംറ. 2024ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്. 15 വിക്കറ്റുകള്‍ പിഴുത ബുംറ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ യോര്‍ക്കറുകളും വേരിയേഷനുകളുമെല്ലാം സ്ലോ പിച്ചുകളില്‍ എതിരാളികളെ ബുദ്ധിമുട്ടിപ്പിക്കും.

ഹാര്‍ദികാവട്ടെ കഴിവ് തെളിയിച്ച ഒരു ബിഗ് മാച്ച് പ്ലെയറാണ്. 140 പ്ലസ് സ്‌ടൈക്ക് റേറ്റിലുള്ള ബാറ്റിങും സീം ബൗളിങുമെല്ലാം അദ്ദേഹത്തെ ടീമിലെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലടക്കം (3/20) ഹാര്‍ദിക്കിന്റെ സംഭാവന എടുത്തു പറയേണ്ടതാണ്. ഫിനിഷര്‍ റോളിലും അദ്ദേഹത്തില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ ഇന്ത്യക്കു ഉറപ്പിക്കുകയും ചെയ്യാം.

Story first published: Wednesday, January 14, 2026, 12:30 [IST]
Other articles published on Jan 14, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+