Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ ഹാര്‍ദിക്, പരാഗിന് സ്ഥാനമില്ല; 2026ലെ ഇന്ത്യയുടെ സാധ്യതാ ടി20 ലോകകപ്പ് ടീം ഇതാ

മുംബൈ: 2024ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തിലേക്കെത്തിയത്. പ്രഥമ ലോകകപ്പ് കിരീടത്തിന് ശേഷം ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കാന്‍ 2024വരെ കാത്തിരിക്കേണ്ടി വന്നു. ഇനി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ടി20 ലോകകപ്പ് നടക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെയാവും ഇന്ത്യ കളത്തിലിറങ്ങുക. വലിയ മാറ്റങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉണ്ടാവുമെന്നുറപ്പ്.

വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നീ മൂന്ന് വന്മരങ്ങള്‍ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലാവും ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ ഇറങ്ങുക. രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതോടെ ഇനി ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിലാവും ഇന്ത്യ കളിക്കുക. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് ലോകകപ്പ് നടക്കാന്‍ പോവുന്നത്.

ഇന്ത്യയുടെ അടുത്ത ടി20 ലോകകപ്പ് ടീമിനെ പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക. പരിശോധിക്കാം. യശ്വസി ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി ഉണ്ടാവും. ഇത്തവണ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടാവും. ഓപ്പണറായി ശുബ്മാന്‍ ഗില്ലിനേയും പരിഗണിക്കാനാണ് സാധ്യത. വരുന്ന ഐപിഎല്‍ സീസണിലെ താരത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും.

ഓപ്പണര്‍ റോളിലേക്ക് അഭിഷേക് ശര്‍മ ഉയര്‍ന്നു വന്നേക്കും. ഇടം കൈയന്‍ ഓപ്പണറും സ്പിന്നറുമായ അഭിഷേകിന് ടി20യില്‍ നിര്‍ണ്ണായക റോളാണുള്ളത്. ഇന്ത്യയുടെ ടി20 ടീമിലേക്ക് വൈകാതെ അഭിഷേക് എത്തിയേക്കും. സൂര്യകുമാര്‍ യാദവ് അടുത്ത ടി20 ലോകകപ്പിലും നിര്‍ണ്ണായക താരമായി ടീമിലുണ്ടാവും. ഇത്തവണ കപ്പ് ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ സൂര്യകുമാറിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലുണ്ടാവും.

Yashasvi Jaiswal

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി റിഷഭ് എത്താനാണ് സാധ്യത. ഒന്നാം നമ്പര്‍ കീപ്പര്‍ സ്ഥാനം റിഷഭിന് തന്നെയാവും. സഞ്ജു സാംസണെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് ഇനി പരിഗണിച്ചേക്കില്ല. ഇത്തവണ സഞ്ജു ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇനി അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. വിക്കറ്റ് കീപ്പറായി ദ്രുവ് ജുറേലിനെ വളര്‍ത്താനാണ് സാധ്യത. വിക്കറ്റ് കീപ്പറായ ജുറേല്‍ ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ള താരമാണ്. നായകനായി ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാവും.

ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. റിങ്കു സിങ്ങാണ് മറ്റൊരു താരം. ഇത്തവണ ടി20 ലോകകപ്പില്‍ റിസര്‍വ് താരമായി ഒതുക്കപ്പെട്ട റിങ്കുവിന് അടുത്ത ലോകകപ്പില്‍ നിര്‍ണ്ണായക സ്ഥാനം ടീമിലുണ്ടാവും. രവീന്ദ്ര ജഡേജയുടെ അഭാവം നികത്തി അക്ഷര്‍ പട്ടേല്‍ പ്ലേയിങ് 11 തുടരുമ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ടീമിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവ് തുടരുമ്പോള്‍ രവി ബിഷ്‌നോയ് ടീമിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.

നിലവില്‍ തഴയപ്പെട്ട് നില്‍ക്കുന്ന ബിഷ്‌നോയ് കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. പേസ് നിരയില്‍ ഇന്ത്യ നിലവിലെ പേസ് ബൗളര്‍മാരെ നിലനിര്‍ത്തിയേക്കും. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് അവസരം ലഭിക്കാനാണ് കൂടുതല്‍ സാധ്യത. ഇന്ത്യ ബാക്കപ്പ് താരങ്ങളായി റുതുരാജ് ഗെയ്ക്‌വാദ്, ഹര്‍ഷിത് റാണ, ആവേശ് ഖാന്‍ എന്നിവരെ കൊണ്ടുവരാനാണ് സാധ്യത കൂടുതല്‍. എന്തായാലും ആതിഥേയരെന്ന നിലയില്‍ കപ്പടിക്കാന്‍ ഇന്ത്യക്ക് മുന്നില്‍ സുവര്‍ണ്ണാവസരമാണുള്ളത്.

Story first published: Wednesday, July 3, 2024, 13:21 [IST]
Other articles published on Jul 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+