For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ആ 4 പേരില്ലെങ്കില്‍ കപ്പ് മറന്നേക്കൂ!! സഞ്ജുവില്ല, ഉറപ്പായും വേണ്ടവരെപ്പറ്റി അശ്വിന്‍

ഐസിസി ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ ടീം കോമ്പിനേഷനെപ്പറ്റി വിശകലനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ടീമില്‍ ഉറപ്പായും കളിക്കോണ്ട നാലു താരങ്ങളുടെ പേരും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്,

2024 അവസാന എഡിഷനിന്‍ സൗത്താഫ്രിക്കയെ വീഴ്ത്തിയാണ് 2007നു ശേഷം ആദ്യത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം മുത്തമിട്ടത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ടെങ്കിലും അവസാന ഓവറുകളില്‍ ഗംഭീര തിരിച്ചുവരവ് നടത്തി ഏഴു റണ്‍സിന്റെ ത്രസിപ്പിക്കിന്ന ജയം കൈക്കലാക്കുകയായിരുന്നു.

VARUN KULDEEP

ടീമിന്റെ കുന്തമുനകള്‍

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളാവാനുള്ള പ്രധാന കാരണം അതിശക്തമായ ബൗളിങ് ലൈനപ്പ് ആയിരുന്നുവെന്നും അതുകൊണ്ടു തന്നെ ഇത്തവണയും ബൗളിങിന് ഇന്ത്യ കൂടുതല്‍ പ്രധാന്യം നല്‍കണമെന്നുമാണ് ആര്‍ അശ്വിന്‍ ആവശ്യപ്പെടുന്നത്.

കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നീ നാലു പേര്‍ ഇന്ത്യയുടെ ഇലവനില്‍ വേണമെന്നു നമുക്കറിയാം. പിന്നെ എന്തിനാണ് ഈ നാലു താരങ്ങളെ നമ്മള്‍ ഒഴിവാക്കുന്നത്? ഇവരെക്കൂടാതെ അക്ഷര്‍ പട്ടേലും ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്. നമുക്കു ആറു ബൗളിങ് ഓപ്ഷനുകളുണ്ട്. പിന്നെ നിങ്ങള്‍ എന്തിനാണ് അസ്വസ്ഥരാവുന്നത്?

എട്ടു ബാറ്റര്‍മാരെ കളിപ്പിച്ചാലും ആറു ബൗളര്‍മാരെ കളിപ്പിച്ചാലുംന നമ്മള്‍ തോല്‍ക്കാം. ഏഴു ബാറ്റര്‍മാരെയും നാലു ബൗളര്‍മാരെയും കളിപ്പിച്ചാലും പരാജയപ്പെട്ടേക്കാം. ജയവും തോല്‍വിയുമൊന്നും ഇവിടെ ബന്ധപ്പെട്ട് കിടക്കുന്നില്ല.

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് നമ്മള്‍ നേടിയത് ബൗളിങ് ആക്രമണം കാരണമാണ്, അക്കാര്യം ഓര്‍മിക്കണം. ബൗളിങിനെ പിന്തുണംയ്ക്കൂ, നമുക്കു നല്ല ബൗളര്‍മാരുണ്ടെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ അശ്വിന്‍ വിശദമാക്കി.

ആധുനിക ടി20 ക്രിക്കറ്റില്‍ കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെയും നന്നായി നേരിടാന്‍ സാധിക്കുന്ന വളരെ കുറച്ച് ബാറ്റര്‍മാര്‍ മാത്രമേയുള്ളൂ. കൂടാതെ ജസ്പ്രീത് ബുംറയെ നന്നായി പ്രവഹിക്കാന്‍ സാധിക്കുന്നവരും കുറച്ചു പേര്‍ മാത്രമാണ്.

JASPRIT BUMRAH

ബോള്‍ നന്നായി സ്വിങ് ചെയ്യാനും ഡെത്ത് ഓവറുകളില്‍ നന്നായി എറിയാനും സാധിക്കുന്ന അര്‍ഷ്ദീപ് സിങിനെ പോലെ തലച്ചോറുള്ള ബൗളര്‍മാരും കുറച്ചു പേര്‍ മാത്രം. ഒരു അവസരമുണ്ടെങ്കില്‍ എന്റെ മികച്ച നാലു ബൗളര്‍മാരെയും ഞാന്‍ കളിപ്പിക്കും. നിങ്ങള്‍ നാലു ബൗളര്‍മാരെ ലോകത്തിലെ ഏതു ടീമിനു നല്‍കിയാലും ഇവരെയെല്ലാം അവര്‍ കളിപ്പിക്കുകയും ചെയ്യുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ടി20യില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടുകളെന്നു വിളിക്കാവുന്ന ജോടികളാണ് കുല്‍ദീപ് യാദവും ലോക ഒന്നാം നമ്പര്‍ താരവവും കൂടിയായ വരുണ്‍ ചക്രവര്‍ത്തിയും. 50 ടി20കളില്‍ നിന്നും കുല്‍ദീപ് 90 വിക്കറ്റുക പിഴുതപ്പോള്‍ വരുണാവട്ടെ 33 മല്‍സരങ്ങളില്‍ 55 വിക്കറ്റുകളും സ്വന്തമാക്കി കഴിഞ്ഞു. അര്‍ഷ്ദീപാവട്ടെ 110 വിക്കറ്റുകള്‍ പിഴുതപ്പോള്‍ ബുംറ 103 വിക്കറ്റുകളും കൈക്കലാക്കി കഴിഞ്ഞു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Friday, January 16, 2026, 10:49 [IST]
Other articles published on Jan 16, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+