For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രണ്ട് പേര്‍ക്ക് 10ല്‍ 10! ഏറ്റവും മോശം അര്‍ഷ്ദീപ്, സഞ്ജുവിനെത്ര? നോക്കാം

ഐപിഎല്‍ പൂരം കൊടിയിറങ്ങിയതിനു പിന്നാലെ ക്രിക്കറ്റ് പ്രേമികള്‍ ലോകകപ്പ് ഫീവറിലേക്കാണ്. ഐസിസിയുടെ ടി20 ലോകകപ്പിനു ജൂണ്‍ ആദ്യ വാരം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി തുടക്കമാവുകയാണ്. ടൂര്‍ണമെന്റിനു മുന്നോടിയായി ടീമുകളില്‍ പലരും സന്നാഹ മല്‍സരങ്ങളും കളിക്കുന്നുണ്ട്. രോഹിത് ശര്‍മയ്ക്കു കീഴില്‍ പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന സംഘത്തെയാണ് ഇന്ത്യ കിരീട ദൗത്യത്തിനു നിയോഗിച്ചിരിക്കുന്നത്.

2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാരായ ശേഷം ഇന്ത്യക്കു പിന്നീടൊരിക്കലും ലോകകപ്പുയര്‍ത്താനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഏറ്റവും അവസാനമായി 2022ലെ എഡിഷനില്‍ സെമി ഫൈനലില്‍ നാണംകെട്ട് പുറത്താവാനായിരുന്നു യോഗം. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രോഹിത്തും സംഘവും.

ROHIT - KOHLI

15 അംഗ സംഘത്തെയാണ് ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഫോമിന്റെ അടിസ്ഥാനത്തില്‍ ടീമിലെ ഓരോ താരത്തിനും റേറ്റിങ് നല്‍കിയാല്‍ എത്ര ലഭിക്കുമെന്നു നോക്കാം. ഇന്ത്യന്‍ ടീമിന്റെയാകെ റേറ്റിങ് നോക്കിയാല്‍ 10ല്‍ എട്ടാണ് ലഭിക്കുക.

സന്തുലിതമായ ബാറ്റിങ് ലൈനപ്പും മികച്ച ബൗളിങ് നിരയുമെല്ലാം ഇത്തവണ ഇന്ത്യക്കുണ്ട്. രണ്ടു കാര്യങ്ങളില്‍ മാത്രമേ ഇന്ത്യക്കു ആശങ്കകളുള്ളൂ. ഡെത്ത് ഓവര്‍ ബൗളിങ്, ഫിനിഷിങ് എന്നിവയുടെ കാര്യത്തിലാണിത്. റിങ്കു സിങിനു പകരം ശിവം ദുബെയെ ഉള്‍പ്പെടുത്തിയത് മണ്ടത്തരമായോയെന്നു കണ്ടുതന്നെ അറിയണം.

ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങെടുത്താല്‍ 10ല്‍ 10 അര്‍ഹിക്കുന്നതു വെറും രണ്ടു പേര്‍ മാത്രമാണ്. ഒരാള്‍ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മറ്റൊരാള്‍. ടി20 ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്ററാണ് കോലിയെന്നു കണക്കുകള്‍ പറയുന്നു. 1141 റണ്‍സെടുത്ത അദ്ദേഹം രണ്ടു തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിട്ടുണ്ട്. 14 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കാവുന്ന ബൗളറാണ് ബുംറ. കളിയുടെ എല്ലാ ഘട്ടത്തിലും പന്തെറിയാന്‍ ഒരുപോലെ മിടുക്കന്‍. മറ്റൊരു ഗംഭീര ഐപിഎല്‍ സീസണിനു ശേഷമാണ് ബുംറ ലോകകപ്പിനെത്തുന്നത്. 150 കിമി വേഗതയില്ലെങ്കിലും അദ്ദേഹത്തെ ബാറ്റര്‍മാര്‍ ഭയക്കുന്നു. ഈ കാരണത്താല്‍ തന്നെ ബുംറയെ ശ്രദ്ധയോടെ നേരിട്ട് മറ്റുള്ളവരെയാണ് അവര്‍ കടന്നാക്രമിക്കാറുള്ളത്.

റേറ്റിങില്‍ കോലി, ബുംറ എന്നിവര്‍ കഴിഞ്ഞാല്‍ തൊട്ടുതാഴെയുള്ളത് സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവരാണ്. ഇരുവരുടെയും റേറ്റിങ് 10ല്‍ 9 ആണ്. ടി20 ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണ് സൂര്യക്കുള്ളത് (177.55). നാലാം നമ്പറില്‍ 50ന് മുകളില്‍ ശരാശരിയുമുള്ള അദ്ദേഹം നാലു സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചു. കുല്‍ദീപാവട്ടെ ഈ ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റെടുത്ത സ്പിന്നര്‍മാരില്‍ നാലാമതുണ്ടായിരുന്നു. ബൗളിങിലെ വൈവിധ്യമാണ് താരത്തെ അപകടകാരിയാക്കുന്നത്.

റേറ്റിങില്‍ മൂന്നാംസ്ഥാനത്തുള്ളത് യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ്. 10ല്‍ 8.5 റേറ്റിങാണ് ഇവര്‍ക്കുള്ളത്. പവര്‍പ്ലേ ശരിക്കും മുതലാക്കുന്ന ബാറ്ററാണ് ജയ്‌സ്വാള്‍. ഇന്ത്യന്‍ ടോപ്പ് ഫോറില്‍ മറ്റൊരു ഇടംകൈയന്‍ ബാറ്ററില്ലെന്നതു പ്ലസ് പോയിന്റാണ്.

INDIA

സഞ്ജുവാകട്ടെ ഓപ്പണിങ് മുതല്‍ ഏഴ് വരെ എവിടെയും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ്. ഐപിഎല്ലിനെ മിന്നുന്ന പ്രകടനത്തിനു ശേഷമാണ് ലോകകപ്പിനെത്തുന്നത്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരുടെ അന്തകനാണ് ദുബെ. അക്ഷറാവട്ടെ ബാറ്റിങിലും ബൗളിലും വലിയ ഇംപാക്ടുണ്ടാക്കുന്ന താരമായി ഇപ്പോള്‍ മാറിയിരിക്കുകയാണ്.

നായകന്‍ രോഹിത്, രവീന്ദ്ര ജഡേജ എന്നിവരുടെ റേറ്റിങ് പത്തില്‍ എട്ടാണ്. ടി20 ലോകകപ്പ് ചരിത്രത്തിലെ നാലാമത്തെ റണ്‍വേട്ടക്കാരനാണ് രോഹിത്. 963 റണ്‍സ് ഹിറ്റ്മാന്റെ അക്കൗണ്ടിലുണ്ട്. ജഡ്ഡുവാകട്ടെ ഒരു കംപ്ലീറ്റ് മാച്ച് വിന്നറാണ്. ബാറ്റിങില്‍ പഴയ ഇംപാക്ടില്ലെങ്കിലും ബൗളിങ്, ഫീല്‍ഡിങ് എന്നിവയില്‍ മിന്നിക്കും.

ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ റേറ്റിങ് 7.5 വീതമാണെങ്കില്‍ റിഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവരുടെ റേറ്റിങ് ഏഴ് മാത്രമാണ്. ഏറ്റവും മോശം റേറ്റിങ് അര്‍ഷ്ദീപ് സിങിനാണ്. 10ല്‍ ആറ് മാത്രമാണ് അദ്ദേഹത്തിന്റെ റേറ്റിങ്. വളരെ മോശം ഇക്കോണമി റേറ്റിലാണ് ഈ ഐപിഎല്ലില്‍ അര്‍ഷ്ദീപ് പന്തെറിഞ്ഞത്. ഇതു തീര്‍ച്ചയായും ഇന്ത്യക്കും ആശങ്കയാണ്.

Story first published: Monday, May 27, 2024, 18:26 [IST]
Other articles published on May 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+