For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജുവിനെ എന്തിന് ഓപ്പണറാക്കി? ഇഷ്ട സ്ഥാനം റിഷഭിന്! ഇത് വന്‍ ചതി

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കരുത്തുകാട്ടിയിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റിന് 182 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 9 വിക്കറ്റിന് 122 റണ്‍സാണ് നേടാനായത്. ഇന്ത്യക്കായി റിഷഭ് പന്ത് (53) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി.

6 പന്ത് നേരിട്ട് 1 റണ്‍സെടുത്താണ് സഞ്ജുവിന്റെ മടക്കം. ലോകകപ്പിലെ പ്ലേയിങ് 11ല്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരില്‍ ആര് വേണമെന്ന തര്‍ക്കം മുറുകവെയാണ് സഞ്ജുവിന്റെ ഫ്‌ളോപ്പ് ഷോ. ഷൊറിഫുല്‍ ഇസ്ലാമിന്റെ പന്തില്‍ സഞ്ജു എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. സഞ്ജുവിന്റെ മോശം പ്രകടനം ആരാധകരെ നിരാശരാക്കുകയാണ്. എന്നാല്‍ സഞ്ജുവിനെ മനപ്പൂര്‍വ്വം ഒതുക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്.

സഞ്ജുവിനെ ഓപ്പണറാക്കിയത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അമേരിക്കയില്‍ കളിച്ച് അനുഭവസമ്പത്തുള്ള ആരും ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഓപ്പണറാക്കിയതോടെ താരത്തിന് പെട്ടെന്ന് പിച്ചിനെ മനസിലാക്കാന്‍ സാധിക്കാതെ പോയി. സഞ്ജു മൂന്നാം നമ്പറില്‍ ഇറങ്ങിയിരുന്നെങ്കില്‍ മികച്ച പ്രകടനത്തിലേക്ക് ഉയരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ഇഷ്ട ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ നിന്ന് താരത്തെ മാറ്റി.

ഈ സ്ഥാനം റിഷഭ് പന്തിന് നല്‍കി സാഹസികമായ ഓപ്പണിങ് പൊസിഷന്‍ സഞ്ജുവിന് നല്‍കിയത് മനപ്പൂര്‍വ്വം കുടുക്കാനായിരുന്നുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. രോഹിത്തിനൊപ്പം റിഷഭ് പന്തിനെ എന്തുകൊണ്ടാണ് ഓപ്പണറാക്കാതിരുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിനെ ഓപ്പണറാക്കിയിരുന്നെങ്കില്‍ റിഷഭിനും തിളങ്ങാന്‍ സാധിക്കുമായിരുന്നില്ല. ന്യൂബോളില്‍ ബാറ്റ് ചെയ്യാന്‍ പ്രയാസമായിരുന്നു. രോഹിത് ശര്‍മപോലും പ്രയാസപ്പെട്ടു.

sanju samson

അതുകൊണ്ടുതന്നെ സഞ്ജുവിനെ ഓപ്പണറാക്കിയത് മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കാനും സമ്മര്‍ദ്ദം നല്‍കി പ്രകടനം മോശമാക്കാനുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ബംഗ്ലാദേശിനെതിരായ മോശം പ്രകടനത്തോടെ സഞ്ജുവിന്റെ പ്ലേയിങ് 11ലെത്താമെന്ന പ്രതീക്ഷയാണ് അവസാനിച്ചത്. സഞ്ജു ഫ്‌ളോപ്പാവുകയും റിഷഭ് തിളങ്ങുകയും ചെയ്തതോടെ റിഷഭാവും ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വിക്കറ്റ് കീപ്പറായി ഉണ്ടാവുകയെന്ന് ഉറപ്പായിരിക്കുകയാണ്.

32 പന്തില്‍ 4 സിക്‌സും ഫോറും ഉള്‍പ്പെടെ 53 റണ്‍സോടെയാണ് റിഷഭ് റിട്ടേര്‍ഡ് ഔട്ടായി മടങ്ങിയത്. രോഹിത് ശര്‍മ 19 പന്തില്‍ 23 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 31 റണ്‍സാണ് അടിച്ചെടുത്തത്. 4 ബൗണ്ടറികളാണ് സൂര്യ നേടിയത്.

ശിവം ദുബെയെ ഇന്ത്യ ടീമിലെടുത്തത് തെറ്റായ തീരുമാനമായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. 16 പന്തില്‍ 14 റണ്‍സാണ് ദുബെ നേടിയത്. ഇതില്‍ 1 സിക്‌സും ഉള്‍പ്പെടും. ഡെത്തോവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ദുബെക്ക് സാധിക്കുന്നില്ല.

അതേ സമയം മോശം ഫോമിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യ 23 പന്തില്‍ 40 റണ്‍സ് അടിച്ചെടുത്ത് പുറത്താവാതെ നിന്നു. 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് ഹാര്‍ദിക് പുറത്താവാതെ നിന്നത്. 173.91 സ്‌ട്രൈക്ക് റേറ്റിലാണ് ഹാര്‍ദിക് കത്തിക്കയറിയത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് പവര്‍പ്ലേയില്‍ കത്തിക്കയറി. രണ്ട് വിക്കറ്റുകള്‍ തുടക്കത്തിലേ അദ്ദേഹം വീഴ്ത്തി.

ശിവം ദുബെയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും വലിയ പ്രതീക്ഷ നല്‍കുന്നു.

Story first published: Sunday, June 2, 2024, 12:35 [IST]
Other articles published on Jun 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+