Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യന്‍ സംഘം പുറപ്പെട്ടു, പക്ഷെ ഹാര്‍ദിക് ഒപ്പമില്ല! സന്നാഹം കളിച്ചേക്കില്ല?

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍ തുറക്കാന്‍ പോവുകയാണ്. ജൂണ്‍ 2നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനോടകം ടീമുകളെല്ലാം അവസാന ഘട്ട പടയൊരുക്കത്തിലാണുള്ളത്. ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ടി20 ലോകകപ്പിനെ കാണുന്നത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാകുന്ന ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീമിന്റെ ഒരു സംഘം പുറപ്പെട്ട് കഴിഞ്ഞു.

ഐപിഎല്ലില്‍ നിന്ന് പുറത്തായ ടീമുകളില്‍ ഉള്‍പ്പെട്ട താരങ്ങളുമായാണ് ലോകകപ്പ് ടീം അമേരിക്കയിലേക്ക് പോയിരിക്കുന്നത്. എന്നാല്‍ ഈ സംഘത്തിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയില്ലെന്നതാണ് ഇപ്പോള്‍ എല്ലാ ആരാധകരേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്. മുംബൈ ഇന്ത്യന്‍സ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

അവസാന സ്ഥാനക്കാരായാണ് മുംബൈ സീസണ്‍ അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടി20 ടീമിനൊപ്പം ഹാര്‍ദിക്കും ഉണ്ടാകേണ്ടതാണ്. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന ഹാര്‍ദിക് ലോകകപ്പിന് മുമ്പ് സന്നാഹ മത്സരം കളിക്കേണ്ടത് അത്യാവശ്യമാണ്. ജൂണ്‍ 1ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ സന്നാഹ മത്സരം. എന്നാല്‍ ഈ മത്സരത്തില്‍ ഹാര്‍ദിക് കളിച്ചേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ഹാര്‍ദിക് ഇന്ത്യയുടെ ആദ്യ സംഘത്തിനൊപ്പം പോകില്ല. വിരാട് കോലി ഉള്‍പ്പെടുന്ന സംഘത്തോടൊപ്പമാവും ഹാര്‍ദിക് പോവുകയെന്നാണ് ലഭിക്കുന്ന വിവരം. ഹാര്‍ദിക് ആദ്യ സംഘത്തിനൊപ്പം പോകാതിരുന്നതോടെ അദ്ദേഹത്തിന്റെ വിവാഹ മോചന വാര്‍ത്തകളാണ് വൈറലാവുന്നത്. ഹാര്‍ദിക്കും ഭാര്യ നഡാഷ സ്റ്റാന്‍കോവിച്ചും വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇരുവരും അതിനെക്കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ല.

rohit sharma rahul dravid

എന്നാല്‍ ഇതിനിടെ ഹാര്‍ദിക് ഇന്ത്യന്‍ ടീമിനൊപ്പം ഇപ്പോള്‍ അമേരിക്കയിലേക്ക് പോകാതിരുന്നതോടെ അദ്ദേഹം വിവാഹ മോചിതനായി എന്ന റിപ്പോര്‍ട്ട് ശരിവെക്കുന്നതാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഐപിഎല്‍ 17ാം സീസണ്‍ നടക്കുന്ന സമയത്ത് തന്നെ ഹാര്‍ദിക്കിന്റെ വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇത് താരത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ ഹാര്‍ദിക് നായകനായും ഓള്‍റൗണ്ടറായും ഫ്‌ളോപ്പായിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടിയാവുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഹാര്‍ദിക്കിന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. ഹാര്‍ദിക്കിന്റെ പ്രകടനം മോശമായാല്‍ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ അത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്. ലോകകപ്പിന് മുമ്പ് ഹാര്‍ദിക്കിന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കാത്ത പക്ഷം വലിയ തിരിച്ചടി താരത്തിനും ഇന്ത്യക്കും നേരിടേണ്ടി വരും.

മുംബൈ ടീമിന്റെ ഭാഗമായിരുന്ന ജസ്പ്രീത് ബുംറ ലോകകപ്പ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മയും ആദ്യ സംഘത്തിനൊപ്പം അമേരിക്കയിലേക്ക് പോകും. റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ആദ്യ സംഘത്തിലുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഹാര്‍ദിക് മാത്രം വിട്ടുനില്‍ക്കുകയാണ്.

വിരാട് കോലി വ്യക്തിപരമായ ചില കാരണങ്ങളാലാണ് ആദ്യ സംഘത്തോടൊപ്പം പോകാതിരുന്നത്. ഏക സന്നാഹ മത്സരം കോലി കളിക്കില്ല. കോലി സന്നാഹ മത്സരം കളിച്ചില്ലെങ്കിലും അത് പ്രശ്‌നമല്ല. കാരണം ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ജേതാവായി തകര്‍പ്പന്‍ ഫോമിലാണ് കോലി വരുന്നത്. അതുകൊണ്ടുതന്നെ സന്നാഹ മത്സരം കളിച്ചില്ലെങ്കിലും കോലിക്ക് മികച്ച പ്രകടനം നടത്താനാവും. എന്നാല്‍ ഹാര്‍ദിക് സന്നാഹ മത്സരം കളിച്ച് ഫോമിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു.

Story first published: Sunday, May 26, 2024, 9:59 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+