For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രോഹിത് എന്തിന് അത് ചെയ്യുന്നു? നേരിട്ട് ചോദിക്കും! വിമര്‍ശിച്ച് കപില്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം വിജയക്കുതിപ്പ് നടത്തവെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും നായകനുമായ കപില്‍ ദേവ്. രോഹിത്തിന്റെ ഒരു നീക്കത്തിലാണ് കപില്‍ നിരാശയും രോഷവും പ്രകടിപ്പിച്ചിരിക്കുന്നത്. നേരിട്ടു കണ്ടാല്‍ ഇക്കാര്യം താന്‍ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ഇന്ത്യന്‍ ടീം സൂപ്പര്‍ എട്ട് യോഗ്യതയ്ക്കു തൊട്ടരികിലാണ്. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യക്കു സൂപ്പര്‍ എട്ടിലെത്താം. ഇതിനിടെയാണ് കളിക്കളത്തില്‍ രോഹിത്തിന്റെ ഒരു തീരുമാനത്തെ കപില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്നിങ്‌സിലെ ആദ്യ ഓവര്‍ നല്‍കാതിരിക്കുന്ന രോഹിത്തിന്റെ തീരുമാനത്തിലാണ് കപില്‍ അരിശം പ്രകടിപ്പിച്ചത്. സാഹചര്യം എന്തു തന്നെ ആയാലും ബുംറ ആദ്യത്തെ ഓവര്‍ തന്നെ ബൗള്‍ ചെയ്‌തേ തീരൂവെന്നും ഇല്ലെങ്കില്‍ ഇന്ത്യ കളി തോല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എബിപി ന്യൂസിനോടു സംസാരിക്കുകയായിരുന്നു ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍.

ROHIT SHARMA

അടുത്ത തവണ രോഹിത് ശര്‍മയെ നേരിട്ടു കണ്ടാല്‍ ഞാന്‍ ഇക്കാര്യം ചോദിക്കുക തന്നെ ചെയ്യും. കാരണം അവരുടെ നീക്കത്തിനു പിന്നിലെ കാരണമറിയണം. ഞാനും അവരിലൊരാളാവേണ്ടത് ആവശ്യമാണ്. പുറത്തു നിന്നും നമുക്കു ചിലത് ഊഹിച്ചെടുക്കാം. പക്ഷെ ഞാന്‍ ഇതുവരെ കാണുകയും, കളിക്കുകയും ചെയ്തിട്ടുള്ള ക്രിക്കറ്റെടുത്താല്‍ ജസ്പ്രീത് ബുംറ ആദ്യ ഓവര്‍ ബൗള്‍ ചെയ്യേണ്ടത് ആവശ്യമാണ്.

അവന്‍ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറാണ്. ബുംറയെ നിങ്ങള്‍ രണ്ടാമത്തെയോ, മൂന്നാമത്തെയോ അല്ലെങ്കില്‍ അഞ്ചാമത്തെയോ, ആറാമത്തെയോ ഓവറാണ് ബൗള്‍ ചെയ്യിക്കുന്നതെങ്കില്‍ കളി കൈയില്‍ നിന്നും വഴുതിപ്പോയേക്കുമെന്നും കപില്‍ നിരീക്ഷിച്ചു.

അതേസമയം, ബുംറ ഇന്ത്യക്കായി ന്യൂ ബോള്‍ കൈകാര്യം ചെയ്യാതിരിക്കുന്നത് ഇതാദ്യമായിട്ടല്ല. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും ഈ തരത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിനു ആദ്യ ഓവര്‍ നല്‍കാതെ രോഹിത് മാറ്റിവച്ചിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയോ, മുഹമ്മദ് സിറാജോയാണ് ന്യൂബോള്‍ കൈകാര്യം ചെയ്തത്.

ഈ ടി20 ലോകകപ്പെടുത്താല്‍ അര്‍ഷ്ദീപ് സിങും സിറാജുമാണ് ബൗളിങ് ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അതിനു ശേഷമാണ് ബുംറയെത്തുന്നത്. അയര്‍ലാന്‍ഡ്, പാകിസ്താന്‍ എന്നിവരുമായുള്ള കഴിഞ്ഞ മല്‍സരങ്ങളില്‍ ആദ്യ ചേഞ്ചായി ബുംറയെ കൊണ്ടു വരികയുമായിരുന്നു.

ജസ്പ്രീത് ബുംറയ്ക്കു ഇത്രയുമധികം ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്നു നമ്മളൊന്നും കരുതിയിരുന്നില്ല. അദ്ദേഹത്തിന്റെ ഓട്ടവും ബൗളിങ് ആക്ഷനുമായിരുന്നു കാരണം. ശരീരത്തിലും തോളിലും ഒരുപാട് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ് ബുംറയുടെ ബൗളിങ് ആക്ഷന്‍. എന്നാല്‍ നമ്മുടെയെല്ലാം ധാരണകള്‍ തെറ്റാണെന്നു ഈ ആക്ഷനിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

JASPRIT BUMRAH

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ താനാണെന്നും ബുംറ കാണിച്ചുതന്നു. ബുംറയ്ക്കു ആദ്യ ഓവര്‍ നല്‍കാതെ വൈകിപ്പിച്ചാല്‍ ചില സമയങ്ങളില്‍ ഇന്ത്യക്കു വലിയ വില കൊടുക്കേണ്ടതായി വരും. എന്നാല്‍ ഇതു തോല്‍വിക്കു വഴിയൊരുക്കിയാല്‍ കഠിനം തന്നെയായിരിക്കുമെന്നും കപില്‍ വ്യക്തമാക്കി.

കളിയുടെ തുടക്കത്തില്‍ തന്നെ പോസിറ്റീവ് ചിന്താഗതിയാണ് വേണ്ടത്. ഇതൊരു ടെസ്റ്റ് മല്‍സരമല്ല, ടി20 മല്‍സരമാണ്. എത്ര വേഗത്തില്‍ നിങ്ങള്‍ വിക്കറ്റുകളെടുക്കുന്നോ അത്രും പെട്ടെന്നു എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യാം.

അതുകൊണ്ടു തന്നെ ബുംറ ആദ്യത്തെ രണ്ടോവറുകള്‍ ബൗള്‍ ചെയ്യുകയും ഒന്നോ, രണ്ടോ വിക്കറ്റുകളെടുക്കുകയും ചെയ്താല്‍ എതിര്‍ ടീം തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലാവും. ടീമിലെ മറ്റു ബൗളര്‍മാര്‍ക്കു ഇതു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ചില സമയങ്ങളില്‍ ബുംറയ്ക്കും തല്ലു കിട്ടിയേക്കാം. പക്ഷെ പോസിറ്റീവ് ചിന്താഗതിയോടെ പ്ലാന്‍ ചെയ്യുകയാണ് വേണ്ടതെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, June 12, 2024, 16:16 [IST]
Other articles published on Jun 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+