For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലി അമേരിക്കയിലെത്തി, സഞ്ജുവിന് സന്നാഹം നഷ്ടമാകുമോ? പദ്ധതി ഇങ്ങനെ

വാഷിങ്ടണ്‍: ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചയിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ പോവുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ടീമുകള്‍ കളത്തിലിറങ്ങുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കും വാനോളം പ്രതീക്ഷകളാണ്. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരം ഇന്ന് ബംഗ്ലാദേശിനെതിരേ നടക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ ടീം രണ്ട് സംഘങ്ങളായി നേരത്തെ തന്നെ അമേരിക്കയില്‍ എത്തിയതാണ്.

എന്നാല്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി ഞായറാഴ്ചയാണ് അമേരിക്കയിലെത്തിയത്. ഇന്ത്യയുടെ അമേരിക്കയിലെ പരിശീലക സെക്ഷനില്‍ കോലി പങ്കെടുത്തിട്ടില്ല. എന്നാല്‍ സന്നാഹ മത്സരത്തിന് തൊട്ട് മുമ്പ് കോലി എത്തിയതോടെ അദ്ദേഹം ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കോലി സന്നാഹ മത്സരത്തിനിറങ്ങിയാല്‍ സഞ്ജു സാംസണ് അവസരം നഷ്ടമാകുമോ?. കോലി വരാന്‍ വൈകിയതോടെ സഞ്ജു മൂന്നാം നമ്പറില്‍ സന്നാഹത്തില്‍ കളിക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.

എന്നാല്‍ കോലി സന്നാഹത്തിന് തൊട്ട്മുമ്പ് എത്തിയതോടെ മൂന്നാം നമ്പറില്‍ കോലി കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അമേരിക്കയില്‍ പരിശീലനം നടത്താത്തതിനാല്‍ കോലിക്ക് മൂന്നാം നമ്പറില്‍ അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്. സന്നാഹ മത്സരമാണെങ്കിലും കൃത്യമായ പ്ലേയിങ് 11നോടെയേ കളിക്കാന്‍ സാധിക്കുകയുള്ളൂ. പക്ഷെ എല്ലാവര്‍ക്കും ബാറ്റിങ് അവസരം നല്‍കാന്‍ താരങ്ങള്‍ റിട്ടേര്‍ഡ് ഔട്ടായി പുറത്തുപോകാനും സാധ്യതയുണ്ട്.

ഇന്ത്യ 15 അംഗ ടീമില്‍ ഉള്‍പ്പെട്ട എല്ലാ താരങ്ങള്‍ക്കും ബാറ്റിങ് അവസരം നല്‍കാനാവും ശ്രമിക്കുക. ബൗളിങ് നിരയിലെ എല്ലാവരേയും പരീക്ഷിക്കാനും നായകന്‍ രോഹിത് ശര്‍മ തയ്യാറായേക്കും. സഞ്ജുവിനെ ഇന്ത്യ ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിക്കാന്‍ സാധ്യതയില്ല. കാരണം മധ്യനിരയിലാണ് വിക്കറ്റ് കീപ്പര്‍ കളിക്കേണ്ടത് എന്നതിനാല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാവും കൂടുതല്‍ പരിഗണന ലഭിക്കുക. അതുകൊണ്ടുതന്നെ റിഷഭ് പന്തിനാവും പ്ലേയിങ് 11ല്‍ സ്ഥാനം.

sanju samson rinku singh

സഞ്ജുവിന് ചെറിയ ടീമുകള്‍ക്കെതിരേ അവസരം ലഭിക്കുമോയെന്നത് പോലും സംശയമാണ്. കപ്പിലേക്കെത്താന്‍ കെട്ടുറപ്പുള്ള പ്ലേയിങ് 11 സൃഷ്ടിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ വലിയ അഴിച്ചുപണി നടത്താന്‍ സാധ്യതയില്ല. അങ്ങനെ വരുമ്പോള്‍ ഇന്ത്യ പ്രാധാന്യം നല്‍കുക റിഷഭിനാവും. സഞ്ജുവടക്കം പല പ്രമുഖരും ബെഞ്ചിലിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അമേരിക്കയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്.

സഞ്ജു സ്പിന്നിനെ നന്നായി നേരിടുന്ന താരങ്ങളിലൊരാളാണ്. 2022 മുതലുള്ള കണക്ക് പ്രകാരം ഐപിഎല്ലില്‍ സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ കളിപ്പിച്ചാല്‍ ടീമിനത് ഗുണം ചെയ്‌തേക്കും. പക്ഷെ ടീമിന്റെ സംതുലിതാവസ്ഥക്കായി സഞ്ജുവിനെ പുറത്തിരുത്താനാണ് സാധ്യത. സന്നാഹത്തില്‍ സഞ്ജുവിന് ബാറ്റിങ് അവസരം ലഭിച്ചേക്കും.

എല്ലാവര്‍ക്കും പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ അവസരം നല്‍കേണ്ടതാണ്. വെസ്റ്റ് ഇന്‍ഡീസ് പിച്ചുകളിലെ സ്പിന്നിന്റെ ടേണും മികവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അമേരിക്കയിലെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് വലിയ ധാരണകളുണ്ടാവില്ല. ഇക്കാരണത്താല്‍ത്തന്നെ ബൗളര്‍മാരുടെ പ്രകടനം കണ്ടറിയണം. പ്രധാനമായും സ്പിന്നര്‍മാര്‍ക്ക് എത്രത്തോളം ടേണ്‍ ലഭിക്കുന്നുണ്ടെന്നതാണ് അറിയേണ്ടത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടവും നിര്‍ണ്ണായകമാണ്.

ഐപിഎല്ലില്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിന് മുമ്പ് ഫോമിലേക്കെത്താന്‍ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് കിരീടം അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അതിശക്തരായ ഇന്ത്യയെ ഭാഗ്യം തുണക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, June 1, 2024, 6:45 [IST]
Other articles published on Jun 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+