മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പിനായുള്ള പടയൊരുക്കം അമേരിക്കയില്‍ പുരോഗമിക്കുകയാണ്. രോഹിത് ശര്‍മയും സംഘവും ഇത്തവണ ശക്തമായ മുന്നൊരുക്കമാണ് നടത്തുന്നത്. വിരാട് കോലിയൊഴികെ മറ്റെല്ലാ താരങ്ങളും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് കോലി ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ വൈകുന്നത്. ഇന്ത്യയുടെ ഇതിഹാസ താരമായ കോലിയുടെ പ്രകടനം ടി20 ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.
ഇന്ത്യയുടെ മുന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കറും വിരാട് കോലിയും തമ്മില്‍ അടുത്ത ബന്ധമല്ല ഉള്ളത്. അവസരം ലഭിക്കുമ്പോഴെല്ലാം കോലിയെ ഗവാസ്‌കര്‍ പരിഹസിക്കാനും വിമര്‍ശിക്കാനും ശ്രമിക്കാറുണ്ട്. ഐപിഎല്ലിനിടെയും ഗവാസ്‌ക്കറുടെ പല പരാമര്‍ശങ്ങളും വലിയ വിവാദത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ ടി20 ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ വീണ്ടും കോലിയെ പരിഹസിച്ചിരിക്കുകയാണ് ഗവാസ്‌കര്‍.
ഓസ്‌ട്രേലിയയില്‍ ഗവാസ്‌ക്കറിനുള്ളതും കോലിക്ക് ഇല്ലാത്തതുമായ റെക്കോഡ് ചൂണ്ടിക്കാട്ടിയാണ് കോലിയെ ഗവാസ്‌കര്‍ പരിഹസിച്ചത്. 'വ്യക്തിപരമായ നേട്ടങ്ങള്‍ നോക്കുമ്പോള്‍ ഓസ്‌ട്രേലിയയിലെ എല്ലാ വേദിയിലും സെഞ്ച്വറി നേടുന്ന താരമാകാനുള്ള അവസരം വിരാട് കോലിക്ക് മുന്നിലുണ്ട്. നിലവില്‍ അവന് ഗാബയില്‍ സെഞ്ച്വറിയില്ല. അവന്‍ ഗാബയില്‍ സെഞ്ച്വറി നേടിയാല്‍ മാത്രമെ എനിക്കും അലെസ്റ്റര്‍ കുക്കിനും ഒപ്പമെത്താനാവു' എന്നാണ് ഗവാസ്‌ക്കര്‍ പറഞ്ഞത്.
ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ എന്തിനാണ് ഇപ്പോള്‍ ടെസ്റ്റ് റെക്കോഡുകളെക്കുറിച്ച് സംസാരിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിരാട് കോലിയെ അനാവശ്യമായി പ്രകോപിപ്പിക്കുകയും വിവാദത്തിലേക്ക് വലിച്ചിടുകയും ചെയ്യാനാണ് ഇപ്പോള്‍ ഗവാസ്‌കര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ തകര്‍ച്ച കാണാനാണ് ഗവാസ്‌കര്‍ ആഗ്രഹിക്കുന്നതെന്നും സ്വന്തം വില കളയുന്ന പ്രസ്താവനകളാണ് ഓരോ ദിവസവും അദ്ദേഹം നടത്തുന്നത്.

വിരാട് കോലിക്ക് ഓസ്‌ട്രേലിയയില്‍ മോശമല്ലാത്ത റെക്കോഡുണ്ട്. ആറ് സെഞ്ച്വറികളാണ് ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ കോലി നേടിയത്. മൂന്ന് സെഞ്ച്വറി അഡ്‌ലെയ്ഡിലാണ്. രണ്ട് സെഞ്ച്വറി പെര്‍ത്തിലും ഓരോ സെഞ്ച്വറി സിഡ്‌നിയിലും മെല്‍ബണിലുമാണ്. ഓസ്‌ട്രേലിയയില്‍ ഗവാസ്‌ക്കറിനെക്കാള്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി കോലിയുടെ പേരിലാണ്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള ഇന്ത്യക്കാരനെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാന്‍ കോലിക്ക് സാധിക്കും.
ഇത്രയെല്ലാം മികച്ച റെക്കോഡുള്ള കോലിയെ താഴ്ത്തിക്കെട്ടാന്‍ ഗവാസ്‌ക്കര്‍ ബോധപൂര്‍വ്വമായി ശ്രമിക്കുകയാണ്. കോവിഡ് സമയത്താണ് കോലിയും ഗവാസ്‌ക്കറും പരസ്പരം വലിയ ശത്രുതയിലേക്കെത്തുന്ന സംഭവമുണ്ടായത്. കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയെ പരാമര്‍ശിച്ച് ഗവാസ്‌ക്കര്‍ കോലിയുടെ മോശം ഫോമിനെ ട്രോളിയിരുന്നു. ഇതിനോട് പരസ്യമായി പ്രതികരിച്ച് അനുഷ്‌കയടക്കം രംഗത്തെത്തിയതോടെ ഗവാസ്‌കര്‍ ക്ഷമാപണം നടത്തിയിരുന്നു.
അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഗവാസ്‌കര്‍. ഐപിഎല്ലില്‍ കോലിയുടെ മോശം സ്‌ട്രൈക്ക് റേറ്റിനെയും ഗവാസ്‌കര്‍ വിമര്‍ശിച്ചിരുന്നു. കോലിയെ താഴ്ത്തിക്കെട്ടാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം ഗവാസ്‌കര്‍ മുതലാക്കുന്നു. എന്തായാലും കോലിയെ പരിഹസിച്ച ഗവാസ്‌കര്‍ക്കെതിരേ ആരാധകര്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയാണ്. തന്നെക്കാളും മികച്ച താരങ്ങളെയെല്ലാം ഗവാസ്‌കര്‍ വെറുക്കുന്നുവെന്നും ഗവാസ്‌ക്കറിന് അസൂയയാണെന്നുമാണ് ആരാധകരുടെ വിമര്‍ശനം.
എന്തായാലും ഇപ്പോള്‍ അനാവശ്യ വിവാദം സൃഷ്ടിച്ച് കോലിയെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ഐപിഎല്ലില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായാണ് കോലി ടി20 ലോകകപ്പിലേക്ക് എത്തുന്നത്. ടി20 ലോകകപ്പിലും മികവ് കാട്ടാന്‍ കോലിക്ക് സാധിക്കേണ്ടതായുണ്ട്.
അതുകൊണ്ടുതന്നെ അനാവശ്യ വിവാദത്തിലേക്ക് കോലിയെ വലിച്ചിടരുതെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും കോലിയെ പരിഹസിച്ചതിന്റെ ചൂട് ഇപ്പോള്‍ വീണ്ടും ഗവാസ്‌ക്കര്‍ അറിയുന്നുണ്ട്. വലിയ വിമര്‍ശനമാണ് ഗവാസ്‌ക്കറിനെതിരേ