For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രണ്ടര വര്‍ഷം, ടി20യില്‍ ഇന്ത്യക്ക് 7 ക്യാപ്റ്റന്‍മാര്‍! ആരാവണം ശരിക്കും നായകന്‍?

ഐസിസിയുടെ ടി20 ലോകകപ്പിനു ഇനി ആറു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണം അവസാനിപ്പിച്ചേ തീരൂ. ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ ഒരാളെ കണ്ടെത്തി അയാളെ കേന്ദ്രീകരിച്ച് പരമാവധി മല്‍സരങ്ങളില്‍ ടീമിനെ ഇറക്കുകയാണ് ഇനി ഇന്ത്യ ചെയ്യേണ്ടത്. അടുത്ത വര്‍ഷം ജൂണിലാണ് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ടി20 ലോകകപ്പ് നടക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇന്ത്യയെ ആരു നയിക്കുമെന്ന കാര്യത്തില്‍ ബിസിസിഐയ്ക്കു ഇപ്പോഴും കാര്യമായ വ്യക്തതയില്ലെന്നു കാണാം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലായിരിക്കും ഇന്ത്യ കളിക്കുകയെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിക്കുകള്‍ വിടാതെ പിന്തുടരുന്ന അദ്ദേഹം ടൂര്‍ണമെന്റില്‍ കളിക്കുമോയെന്ന കാര്യം പോലും ഇപ്പോള്‍ സംശയത്തിലാണ്.

HARDIK PANDYA

സ്ഥിരം ക്യാപ്റ്റനായ രോഹിത് ശര്‍മയാവട്ടെ ഒരു വര്‍ഷത്തിലേറെയായി ടി20യില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഐസിസിയുടെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ കളിച്ച ശേഷം അദ്ദേഹം ടി20യില്‍ ഇറങ്ങിയിട്ടില്ല. ടി20യിലേക്കു ഹിറ്റ്മാന്‍ ഇനി മടങ്ങിയെത്തുമോയെന്ന കാര്യവും സംശയമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ക്യാപ്റ്റനാവണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. പക്ഷെ ഭാവിയെക്കുറിച്ച് ഹിറ്റ്മാന്‍ മൗനം പാലിക്കുകയാണ്.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലെ ടി20 മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ രോഹിത്തിനെക്കൂടാതെ ഏഴു ക്യാപ്റ്റന്‍മാരെയാണ് ഇന്ത്യ മാറി മാറി പരീക്ഷിച്ചത്. ഇത്രയേറെ നായകന്‍മാരെ പരീക്ഷിച്ചതിലൂടെ ബിസിസിഐ എന്താണ് ലക്ഷ്യമിട്ടതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

2021ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ടാംനിര ടീമിനെ അയച്ചപ്പോള്‍ ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടത്. മുന്‍നിര കളിക്കാരുള്‍പ്പെട്ട ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ലങ്കയിലേക്കു പരീക്ഷണ ടീമിനെ അയച്ചത്. ലങ്കന്‍ പര്യടനത്തിലെ മൂന്നു ടി20കളിലാണ് ധവാനു കീഴില്‍ ഇന്ത്യ കളിച്ചത്.

അതിനു ശേഷം റിഷഭ് പന്ത് അഞ്ചു ടി20കളിലും ഹാര്‍ദിക് 16 ടി20കളിലും കെഎല്‍ രാഹുല്‍ ഒരു ടി20യിലും ജസ്പ്രീത് ബുംറ രണ്ടു ടി20യിലും റുതുരാജ് ഗെയ്ക്വാദ് മൂന്നു ടി20കളിലും അവസാനമായി സൂര്യകുമാര്‍ യാദവ് അഞ്ചു ടി20കളിയും ഇന്ത്യന്‍ നായകരായിട്ടുണ്ട്. ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ ക്യാപ്റ്റന്‍സിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ പരീക്ഷണം കൊണ്ട് ഇന്ത്യക്കു യാതൊരു പ്രയോജനവും ലഭിക്കാന്‍ പോവുന്നില്ല. മറിച്ച് ഇതു ടീമിനെ പ്രതികൂലമായിട്ടാവും ബാധിച്ചേക്കുക.

രോഹിത്, ഹാര്‍ദിക്, സൂര്യ ഈ മൂന്നു പേരില്‍ ഒരാളായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി വരികയെന്നു ഏറെക്കുറെ ഉറപ്പിക്കാം. സമാപിച്ച ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഉജ്ജ്വലമായി നയിക്കുകയും ബാറ്റിങില്‍ തിളങ്ങുകയും ചെയ്ത രോഹിത് അപ്രതീക്ഷിതമായാണ് ടി20 ലോകകപ്പിലും നായകസ്ഥാനത്തേക്കു ഉയര്‍ന്നു വന്നത്.

നേരത്തേ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി നല്‍കാന്‍ ബിസിസിഐക്കു പ്ലാനില്ലായിരുന്നു. ഏകദിന ലോകകപ്പിനു ശേഷം രോഹിത്തിനെ പതിയെ നേതൃസ്ഥാനത്തു നിന്നും മാറ്റാനായിരുന്നു അവരുടെ നീക്കം. പക്ഷെ ലോകകപ്പിലെ ഉജ്ജ്വല പ്രകടനം വീണ്ടും അവരെ രോഹിത്തിനെ ചുമതല ഏല്‍പ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

SURYAKUMAR YADAV

ടി20യില്‍ രോഹിത്തില്‍ നിന്നും ടീം ഇപ്പോള്‍ വളരെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞുവെന്നതാണ് സത്യം. അദ്ദേഹത്തിന്റെ അഭാവം ബാറ്റിങില്‍ ഇപ്പോള്‍ പ്രകടവുമല്ല. പകരമെത്തിയ യുവതാരങ്ങളുടെ മികച്ച പ്രകടനങ്ങളാണ് ഇതിനു കാരണം. രോഹിത്തിനു പകരമെത്തിയ ഹാര്‍ദിക് ടീമിനെ മികച്ച രീതിയില്‍ നയിച്ചെങ്കിലും അദ്ദേഹം പരിക്കേറ്റ് പുറത്തായത് ഇന്ത്യയുടെ പ്ലാനുകള്‍ തകിടം മറിച്ചിരിക്കുകയണ്.

ഹാര്‍ദിക് ഇനി എപ്പോള്‍ കളിക്കളത്തിലേക്കു മടങ്ങിയെത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഒരുപക്ഷെ ഐപിഎല്ലിലോ, അല്ലെങ്കില്‍ ലോകകപ്പിലോ ആവും ഇത് സംഭവിച്ചേക്കിുക. അങ്ങനെയെങ്കില്‍ നായകസ്ഥാനം സൂര്യയെ ഏല്‍പ്പിക്കുന്നതാവും ഏറ്റവും നല്ലത്. ഓസീസിനെതിരേ സമാപിച്ച പരമ്പര ഇന്ത്യ 4-1നു നേടിയപ്പോള്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

സൗത്താഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന ടി20 പരമ്പരയിലും ഇന്ത്യയെ നയിക്കുക സ്‌കൈയാണ്. ഇതിലും ടീം തിളങ്ങിയാല്‍ അഫ്ഗാനിസ്താനുമായുള്ള അടുത്ത പരമ്പരയിലും സൂര്യ തന്നെ നയിക്കുന്നതാവും ഉചിതം. അതിനു ശേഷം ലോകകപ്പിലും ക്യാപ്റ്റന്‍സി അദ്ദേഹത്തെ ധൈര്യമായി ഏല്‍പ്പിക്കുകയും ചെയ്യാം.

Story first published: Tuesday, December 5, 2023, 19:58 [IST]
Other articles published on Dec 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+