For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ടി20യില്‍ കിടു, പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല! ഇന്ത്യന്‍ താരങ്ങളുടെ ബെസ്റ്റ് 11

മുംബൈ: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ ഇന്നോ നാളെയോയായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ആരൊക്കെയാവും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് എന്നതിനാല്‍ ഇന്ത്യ അനുഭവസമ്പത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും.

ഇത്തവണയും പല യുവതാരങ്ങളും തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. ടി20യില്‍ മികച്ച റെക്കോഡുണ്ടായിട്ടും പല ഇന്ത്യന്‍ താരങ്ങള്‍ക്കും ഇതുവരെ ടി20 ലോകകപ്പ് കളിക്കാനായിട്ടില്ല. ഇത്തരത്തില്‍ ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കാന്‍ സാധിക്കാത്ത താരങ്ങളുടെ ബെസ്റ്റ് 11 പരിശോധിക്കാം. പാര്‍ഥിവ് പട്ടേലും ശുബ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍. ഐപിഎല്ലില്‍ 100ലധികം മത്സരം കളിച്ചിട്ടുള്ള പാര്‍ഥിവ് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങി പല പ്രമുഖ ടീമുകളുടേയും ഓപ്പണറായി തിളങ്ങിയിട്ടുണ്ട്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള പാര്‍ഥിവിന് ടി20 ലോകകപ്പ് കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. യുവതാരം ശുബ്മാന്‍ ഗില്‍ അന്താരാഷ്ട്ര ടി20യിലും ഐപിഎല്ലിലും സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. ഓപ്പണര്‍ റോളില്‍ കഴിവ് തെളിയിച്ച ശുബ്മാന്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്. ഇതുവരെ ടി20 ലോകകപ്പ് കളിക്കാത്ത താരമാണ് ഗില്‍. ഇത്തവണ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെങ്കിലും പ്ലേയിങ് 11ലെത്തുക കടുപ്പമായിരിക്കും.

മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനാണ് അവസാനം. മലയാളിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്ജുവിനും ഇതുവരെ ടി20 ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഇത്തവണ ടി20 ലോകകപ്പ് കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സീനിയര്‍ വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹയും ടി20 ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിക്കാത്ത താരമാണ്.

yuzvendra chahal

ഐപിഎല്ലില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തിയിട്ടുള്ള സാഹയെ ഇന്ത്യ പരിമിത ഓവറിലേക്ക് കാര്യമായി പരിഗണിച്ചിട്ടില്ല. അമ്പാട്ടി റായിഡുവാണ് മറ്റൊരു താരം. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ ടീമുകള്‍ക്കൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണ് റായിഡു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന റായിഡു മധ്യനിരയിലെ വിശ്വസ്തനായ താരമാണ്. മുംബൈക്കും സിഎസ്‌കെയ്ക്കുമൊപ്പം 3 വീതം കിരീടങ്ങള്‍ നേടാന്‍ റായിഡുവിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു ലോകകപ്പില്‍ പോലും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യര്‍ ടി20യില്‍ മോശമല്ലാത്ത റെക്കോഡുള്ള താരമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ശ്രേയസ്. 3027 റണ്‍സാണ് ഐപിഎല്ലില്‍ അദ്ദേഹം നേടിയത്. എന്നാല്‍ ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചില്ല. നിധീഷ് റാണയാണ് മറ്റൊരു താരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ നീതീഷ് മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് നിതീഷ്.

എന്നാല്‍ ഇന്ത്യ ഇതുവരെ ടി20 ലോകകപ്പില്‍ അദ്ദേഹത്തെ കളിപ്പിച്ചിട്ടില്ല. ക്രുണാല്‍ പാണ്ഡ്യയാണ് മറ്റൊരു താരം. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ മാച്ച് വിന്നറായ താരമാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം ഫൈനലിലടക്കം കസറിയിട്ടുള്ള താരമാണ് ക്രുണാല്‍. മധ്യ ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ കഴിവുള്ള താരം റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്ന ബൗളറുമാണ്. എന്നാല്‍ ഒരു ലോകകപ്പില്‍ പോലും ഇന്ത്യ പരിഗണിച്ചിട്ടില്ല.

ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പടക്കം നേടിയിട്ടുള്ള മീഡിയം പേസറാണ് ഹര്‍ഷല്‍ പട്ടേല്‍. ഡെത്തോവറുകളില്‍ സ്ലോ ബോളുകളിലൂടെ വിക്കറ്റ് നേടാന്‍ അദ്ദേഹം മിടുക്കനാണ്. ഉമേഷ് യാദവാണ് മറ്റൊരു താരം. സീനിയര്‍ പേസറായ ഉമേഷ് ന്യൂബോളില്‍ മികവ് കാട്ടുന്ന ബൗളറാണ്. എന്നാല്‍ ഇതുവരെ ഒരു ടി20 ലോകകപ്പില്‍ പോലും അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. സന്ദീപ് ശര്‍മയാണ് മറ്റൊരാള്‍. വിരാട് കോലിയെപ്പോലും വിറപ്പിച്ചിട്ടുള്ള പേസറാണ് സന്ദീപ് ശര്‍മ.

132 വിക്കറ്റുകള്‍ ഐപിഎല്ലില്‍ നേടിയ താരം ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മിടുക്കുകാട്ടുന്നവനാണ്. എന്നാല്‍ ഇതുവരെ ലോകകപ്പ് കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. യുസ് വേന്ദ്ര ചഹാലാണ് 11ാമന്‍. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരം, ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരം എന്നിങ്ങനെയുള്ള റെക്കോഡുകളെല്ലാം ചഹാലിന്റെ പേരിലാണ്. എന്നാല്‍ ഇതുവരെ അദ്ദേഹം ടി20 ലോകകപ്പ് കളിച്ചിട്ടില്ല.

Story first published: Tuesday, April 30, 2024, 15:25 [IST]
Other articles published on Apr 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+