Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം', സഞ്ജുവിന്റെ ആദ്യ പ്രതികരണം; പോസ്റ്റ് വൈറല്‍

മുംബൈ: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഐപിഎല്ലില്‍ കസറിയപ്പോഴും ആവശ്യത്തിന് അവസരം ലഭിക്കാതെ തഴയപ്പെട്ട താരമാണ് മലയാളിയായ സഞ്ജു. എന്നാല്‍ ഇപ്പോള്‍ അര്‍ഹിച്ച അവസരം സഞ്ജുവിനെ തേടി എത്തിയിരിക്കുകയാണ്. സഞ്ജുവിനെപ്പോലെ തന്നെ ആരാധകരുടെ കാത്തിരിപ്പിനുകൂടിയാണ് വിരാമമായിരിക്കുന്നത്.

സഞ്ജുവിനെ ലോകകപ്പിലേക്ക് പരിഗണിക്കുന്നത് ഇതാദ്യമായാണ്. എസ് ശ്രീശാന്തിന് ശേഷം ടി20 ലോകകപ്പിലേക്ക് വിളിയെത്തുന്ന ആദ്യത്തെ മലയാളിയാണ് സഞ്ജു. ഇപ്പോഴിതാ ടി20 ലോകകപ്പിലേക്ക് വിളി ലഭിച്ചതിന് പിന്നാലെയുള്ള സഞ്ജുവിന്റെ ആദ്യ പ്രതികരണം വൈറലായിരിക്കുകയാണ്. 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്ന കുറിപ്പോടെ തന്റെ ചിത്രം പങ്കുവെച്ചാണ് സഞ്ജു ലോകകപ്പിലേക്കുള്ള വരവ് ആഘോഷമാക്കുന്നത്.

ഇതിനോടകം നിരവധി പ്രമുഖരാണ് സഞ്ജുവിനെ പ്രശംസിച്ചും ആശംസ നേര്‍ന്നും രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ മലയാളി ആരാധകരെല്ലാം സഞ്ജുവിന്റെ ടി20 ലോകകപ്പിലേക്കുള്ള വരവിനെ ആഘോഷമാക്കുന്നു. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. 9 മത്സരങ്ങളില്‍ നിന്ന് 385 റണ്‍സ് നേടിയ സഞ്ജു വളരെ പക്വതയോടെയാണ് ഈ സീസണില്‍ കളിക്കുന്നത്.

സഞ്ജുവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് പറയാം. പല തവണ ടീമില്‍ നിന്ന് തഴയപ്പെട്ട താരമാണ് സഞ്ജു. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ജിതേഷ് ശര്‍മ എന്നിവര്‍ക്കെല്ലാമായി പലവട്ടം വഴിമാറിക്കൊടുക്കേണ്ടി വന്നപ്പോഴും നിരാശപ്പെടാതെ പൊരുതിയതിന്റെ ഫലമാണ് ഇപ്പോള്‍ സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. സ്ലോ പിച്ചാണ് ഇവിടുത്തേത്.

sanju samson

അതുകൊണ്ടുതന്നെ സഞ്ജുവിന് തിളങ്ങാനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സ്പിന്നിനെതിരേ വമ്പന്‍ റെക്കോഡ് സഞ്ജുവിന് അവകാശപ്പെടാനാവും. അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ കസറി ഇന്ത്യയുടെ അഭിമാനമായി മാറാന്‍ സഞ്ജുവിന് സാധിച്ചേക്കും. എന്നാല്‍ റിഷഭ് പന്ത് ഉള്ളതിനാല്‍ രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറായിട്ടാവും സഞ്ജുവിനെ പരിഗണിക്കുക. അങ്ങനെ വന്നാല്‍ സഞ്ജു പ്ലേയിങ് 11ലേക്കെത്തുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

എന്തായാലും സഞ്ജുവിന്റെ ലോകകപ്പിലേക്കുള്ള വിളി തന്നെ താരത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്നതാണ്. പിന്തുണക്കാന്‍ ലോബികളില്ലാതെ പ്രകടന മികവുകൊണ്ട് സഞ്ജു പിടിച്ചുവാങ്ങിയ സ്ഥാനമാണിത്. അതുകൊണ്ടുതന്നെ സഞ്ജുവിന് സംബന്ധിച്ച് വലിയ നേട്ടമാണിത്. ഇത്തവണ രാജസ്ഥാനെ പോയിന്റ് പട്ടികയില്‍ തലപ്പത്ത് നിര്‍ത്താനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. കിരീടത്തിലേക്ക് രാജസ്ഥാനെയെത്തിച്ച് ലോകകപ്പിലേക്ക് സഞ്ജു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

വലിയ ടീമിലേക്ക് കൂടുമാറാന്‍ അവസരം ലഭിച്ചപ്പോഴും അതിന് തയ്യാറാവാതെ രാജസ്ഥാനില്‍ തുടര്‍ന്ന സഞ്ജു ടീമിന്റെ ആരാധക പിന്തുണയും വിപണി മൂല്യവും ഉയര്‍ത്തി. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ തന്റെ മികവില്‍ വിശ്വസിച്ച് മുന്നോട്ട് പോയതാണ് സഞ്ജുവിനെ ചരിത്ര നേട്ടത്തിലേക്കെത്തിച്ചത്. അതുകൊണ്ടുതന്നെ സഞ്ജു വരാനിരിക്കുന്ന എല്ലാ താരങ്ങള്‍ക്കും വലിയ മാതൃകയാണ്. കേരളത്തില്‍ നിന്ന് ഒരു താരത്തിന് ഇന്ത്യയുടെ ദേശീയ ടീമിലേക്കെത്തുകയെന്നത് തന്നെ പ്രയാസമാണ്.

ഈ സാഹചര്യത്തിലാണ് സഞ്ജു ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം നേടിയെടുത്തിരിക്കുന്നത്. സഞ്ജു പോസ്റ്റില്‍ കുറിച്ചതുപോലെ വിയര്‍പ്പ് തുന്നിയിട്ട് നേടിയെടുത്ത സ്ഥാനമാണിത്. ആരുടേയും ശുപാര്‍ശകളും വാഴ്ത്തലുകളും പിന്തുണയും ലഭിക്കാതെ പ്രകടനമികവുകൊണ്ട് ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജുവിനായി. അതുകൊണ്ടുതന്നെ സഞ്ജുവിനെ സംബന്ധിച്ച് സവിശേഷമായ നേട്ടമാണിതെന്ന് നിസംശയം പറയാം.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം- രോഹിത് ശര്‍മ (c), യശ്വസി ജയ്സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ (്‌ര), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (wc), സഞ്ജു സാംസണ്‍ (ംര), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

Story first published: Tuesday, April 30, 2024, 22:45 [IST]
Other articles published on Apr 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+