For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജുവിന്റെ ചാരുവെത്തി, ന്യൂയോര്‍ക്കില്‍ സ്വീകരിച്ചു; പോസ്റ്റ് വൈറല്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച നടക്കാന്‍ പോവുകയാണ്. ആവേശ പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചിരുന്നില്ല. പാകിസ്താനെതിരേയും സഞ്ജുവിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ പാക് പോരാട്ടത്തിന് മുമ്പ് സഞ്ജുവിന്റെ പുതിയ പോസ്റ്റ് വൈറലായിരിക്കുകയാണ്.

അത് മറ്റൊന്നുമല്ല തന്റെ ഭാര്യയായ ചാരുലത ന്യൂയോര്‍ക്കിലെത്തിയതിന് പിന്നാലെ സ്വാഗതം ചെയ്തുകൊണ്ട് സഞ്ജുവിട്ട പോസ്റ്റാണ് വൈറലായിരിക്കുന്നത്. 'ബോസ് ഇന്‍ദി സിറ്റി' എന്ന ക്യാപ്ഷനോടെയാണ് സഞ്ജു ന്യൂയോര്‍ക്കില്‍ നിന്നുള്ള സഞ്ജുവിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മിക്ക താരങ്ങളുടേയുമൊപ്പം ഭാര്യമാരുമുണ്ട്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ കുടുംബത്തോടൊപ്പമാണ് അമേരിക്കയിലേക്ക് വന്നത്. സഞ്ജു നേരത്തെ അമേരിക്കയിലേക്ക് പോന്നിരുന്നു.

ഇപ്പോള്‍ ചാരുവും എത്തിയിരിക്കുന്നു. സഞ്ജു ഒട്ടുമിക്ക വിദേശ പര്യടനങ്ങളിലും ഭാര്യയെ ഒപ്പം കൂട്ടാറുണ്ട്. വിദേശ പര്യടനങ്ങള്‍ ലഭിക്കുമ്പോള്‍ ചാരുവിനെക്കൂടി ഒപ്പം കൂട്ടി അവിടെ കാര്‍ വാടകയ്‌ക്കെടുത്ത് യാത്രകള്‍ ചെയ്യുന്നതാണ് പ്രധാന വിനോദമെന്ന് സഞ്ജു നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. എന്തായാലും ടി20 ലോകകപ്പില്‍ സഞ്ജുവിനെ പിന്തുണക്കാന്‍ ചാരുവെത്തിയത് മലയാളി താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുറപ്പാണ്.

എന്നാല്‍ പ്രധാന ടീമുകള്‍ക്കെതിരേ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ അവസരം ലഭിച്ചേക്കില്ല. റിഷഭ് പന്തിനെയാണ് ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. മധ്യനിരയില്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ ശിവം ദുബെയെ ഇന്ത്യ പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് ടി20 ലോകകപ്പില്‍ അവസരം ലഭിക്കുക പ്രയാസമായിരിക്കുമെന്നതാണ് വസ്തുത. അമേരിക്കയ്‌ക്കെതിരേ മലയാളി താരത്തിന് അവസരം പ്രതീക്ഷിച്ചിരുന്നു.

sanju samson

എന്നാല്‍ അമേരിക്ക പാകിസ്താനെ അട്ടിമറിച്ച് ഞെട്ടിച്ചതോടെ അമേരിക്കയ്‌ക്കെതിരേയും ശക്തമായ പ്ലേയിങ് 11നെ ഇറക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് അവസരം നല്‍കി സാഹസം കാട്ടാന്‍ അവര്‍ തയ്യാറായേക്കില്ല. സഞ്ജുവിന് കാനഡക്കെതിരേ അവസരം പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം ലോകകപ്പിലുടെനീളം ബെഞ്ചിലിരിക്കാനാവും സഞ്ജുവിന്റെ വിധി. സഞ്ജു കളിച്ചിരുന്ന മൂന്നാം നമ്പറില്‍ ഇപ്പോള്‍ കളിക്കുന്നത് റിഷഭ് പന്താണ്. താരം ഈ റോളില്‍ ക്ലിക്കായിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജുവിന് അവസരം കൊടുക്കാന്‍ സാധ്യത കുറവായിരിക്കും. ശ്രീശാന്തിന് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടുന്ന മലയാളിയെന്ന നേട്ടത്തിലേക്കെത്താന്‍ സഞ്ജുവിനായിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ ശ്രീശാന്ത് കളിച്ചപ്പോള്‍ ഇന്ത്യ കിരീടത്തിലേക്കെത്തിയിരുന്നു. മലയാളിയുണ്ടെങ്കില്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടുമെന്നാണ് 2007, 2011 ലോകകപ്പുകളിലെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നത്. ഇത്തവണ അത് ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇത്തവണ ശക്തമായ താരനിരയുള്ള ഇന്ത്യ ശക്തമായിത്തന്നെയാണ് തുടങ്ങിയിരിക്കുന്നത്. അയര്‍ലന്‍ഡിനെ 8 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. പാകിസ്താനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ 8ലെ സീറ്റ് ഉറപ്പിക്കാം. അമേരിക്ക, കാനഡ ടീമുകള്‍ക്കെതിരേയാണ് ഇന്ത്യയുടെ ഗ്രൂപ്പ് എയിലെ മറ്റ് മത്സരങ്ങള്‍. ഈ രണ്ട് മത്സരങ്ങളില്‍ ഒരു മത്സരം കൂടി ജയിക്കാനായാല്‍ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. എന്നാല്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തിലെ ഫലം വളരെ നിര്‍ണ്ണായകമാണ്.

ഇത്തവണത്തെ ലോകകപ്പ് കിരീടം ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മയുടെ അവസാന ടി20 ലോകകപ്പായിരിക്കും ഇത്. കൂടാതെ ഈ ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങും. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കിരീടത്തോടെ യാത്രയാക്കാനാവും ഇന്ത്യ ആഗ്രഹിക്കുക. അതിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Friday, June 7, 2024, 17:59 [IST]
Other articles published on Jun 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+