T20 World Cup 2024: ഇവരുടെ അവസാന ലോകകപ്പ്, ഇനി ടി20യില്‍ കാണില്ല! ആരൊക്കെ?
ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍ തുറക്കുകയാണ്. ജൂണ്‍ 2നാണ് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാകുന്ന ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇത്തവണ നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പ് പല കാരണങ്ങളാല്‍ സവിശേഷമാണ്. അതിലൊന്ന് പല സൂപ്പര്‍ താരങ്ങളുടേയും അവസാന ലോകകപ്പാണ് ഇത്തവണ നടക്കാന്‍ പോകുന്നതെന്നതാണ്.
ഈ ലോകകപ്പോടെ വലിയ ആരാധകരുള്ള പല സീനിയര്‍ താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇത്തരത്തില്‍ ടി20 ലോകകപ്പിന് ശേഷം വിരമിക്കാന്‍ സാധ്യതയുള്ള സീനിയര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം രോഹിത് ശര്‍മയാണ്. ഇന്ത്യയുടെ നായകനും സീനിയര്‍ താരവുമായ രോഹിത് ശര്‍മയുടെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് ഉറപ്പാണ്. അടുത്ത ടി20 ലോകകപ്പാവുമ്പോഴേക്കും 39 വയസാവും രോഹിത്തിനുണ്ടാവുക.
അതുവരെ തുടരാന്‍ രോഹിത്തിന് ബാല്യമുണ്ടാകില്ല. ഇപ്പോള്‍ത്തന്നെ രോഹിത് ടി20യില്‍ സ്ഥിരതയോടെയല്ല കളിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ലോകകപ്പോടെ രോഹിത് കളി നിര്‍ത്താനാണ് സാധ്യത. രോഹിത്തിന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് തന്നെ പറയാം. ഈ ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് പടിയിറങ്ങാന്‍ രോഹിത് ശര്‍മക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രണ്ടാമത്തെ താരം വിരാട് കോലിയാണ്.
വിരാട് കോലിയെ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ നിന്ന് ഒഴിവാക്കിയതാണ്. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രോഹിത്തിനേയും കോലിയേയും ഇന്ത്യ ടി20 ഫോര്‍മാറ്റിലേക്ക് തിരികെ വിളിച്ചത്. ഈ ലോകകപ്പോടെ കോലി ടി20 ഫോര്‍മാറ്റ് മതിയാക്കിയേക്കും. കോലിയുടെ അവസാന ടി20 ലോകകപ്പാണിതെന്ന് പറയാം. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ കോലിക്ക് ബാല്യമുണ്ടായേക്കില്ല. ടെസ്റ്റും ഏകദിനവും കൂടുതല്‍ ശ്രദ്ധിക്കാന്‍ കോലി ടി20യില്‍ നിന്ന് വഴിമാറിക്കൊടുത്തേക്കും.

ന്യൂസീലന്‍ഡ് നായകനും ഇതിഹാസ താരവുമായ കെയ്ന്‍ വില്യംസണിന്റേയും അവസാന ടി20 ലോകകപ്പായിരിക്കുമിത്. ഇത്തവണയും കിവീസിനെ നയിക്കുന്നത് വില്യംസനാണ്. എന്നാല്‍ വില്യംസണിന്റെ സ്‌ട്രൈക്ക് റേറ്റ് ഇതിനോടകം തന്നെ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. യുവതാരങ്ങള്‍ക്കായി വില്യംസണ്‍ വഴിമാറിക്കൊടുക്കേണ്ട സമയമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇനിയൊരു ടി20 ലോകകപ്പ് കളിക്കാനുള്ള ഭാഗ്യം വില്യംസണുണ്ടാവില്ല.
ടി20 മതിയാക്കി ടെസ്റ്റിലും ഏകദിനത്തിലും തുടരാനാവും വില്യംസണ്‍ ശ്രമിക്കുക. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ഈ ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓപ്പണറായ വാര്‍ണര്‍ ഇത്തവണത്തെ ടി20 ലോകകപ്പോടെ കളി നിര്‍ത്തുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. മൂന്ന് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റ് തുടരാനാണ് വാര്‍ണര്‍ ആഗ്രഹിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ വാര്‍ണര്‍ക്കാവും.
ബംഗ്ലാദേശ് ഇതിഹാസ താരവും ഓള്‍റൗണ്ടറുമായ ഷക്കീബ് അല്‍ ഹസനും ഈ ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. മികച്ച റെക്കോഡുള്ള താരമാണെങ്കിലും മോശം പെരുമാറ്റത്തിന്റെ പേരില്‍ പല തവണ ഷക്കീബ് വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ലോകകപ്പോടെ അന്താരാഷ്ട്ര കരിയറിന് പൂര്‍ണ്ണമായും വിരാമമിടാന്‍ ഷക്കീബ് ഒരുങ്ങുകയാണെന്നാണ് വിവരം. ദേശീയ ടീമില്‍ നിന്ന് വിരമിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അദ്ദേഹം തുടര്‍ന്നേക്കും.
വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ആന്‍ഡ്രേ റസലിന്റേയും അവസാന ടി20 ലോകകപ്പായിരിക്കും ഇത്. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ അദ്ദേഹം തയ്യാറായേക്കില്ല. ഇത്തവണത്തെ ലോകകപ്പില്‍ത്തന്നെ റസല്‍ പ്രത്യേക നിര്‍ബന്ധപ്രകാരം കളിക്കാന്‍ തയ്യാറായതാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ള റസല്‍ ഏറെ നാള്‍ ടീമിന് പുറത്തായിരുന്നു. ടി20 ലോകകപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മാത്രമായി റസല്‍ തുടര്‍ന്നേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications