For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രോഹിത് നിര്‍ത്തരുത്, ഓപ്പണറായി വേണം! കൂടെ രാഹുലും, കാരണമറിയാം

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ കളിക്കുമോയെന്ന കാര്യം സംശയമാണ്. നിലവില്‍ ടി20യില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുന്ന ഹിറ്റ്മാന്‍ ഇനി തിരിച്ചെത്തുമോയെന്നതില്‍ വ്യക്തതയില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്യാപ്റ്റന്‍സിയില്ലെങ്കിലും രോഹിത് ബാറ്ററായി തീര്‍ച്ചയായും ടീമില്‍ വേണം. ഇതിന്റെ കാരണമെന്താണെന്നു പരിശോധിക്കാം.

ടി20 ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഓപ്പണറെന്ന നിലയില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരം രോഹിത്താണെന്നതാണ് ഇതിനു കാരണം. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ മറ്റൊരു ഓപ്പണറും അദ്ദേഹത്തിന്റെ അടുത്തു പോലുമെത്തില്ലെന്നു കാണാം 141.32 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റോടെയാണ് ഇന്ത്യയുടെ ടി20 ഓപ്പണര്‍മാരില്‍ രോഹിത് തലപ്പത്തുള്ളത്. മറ്റാരും 140 എന്ന മാന്ത്രികസംഖ്യ തൊട്ടിട്ടില്ല.

ROHIT SHARMA

ടി20യില്‍ തുടര്‍ന്നു കളിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്യം രോഹിത്തിനു ബിസിസിഐ നല്‍കിയിരിക്കുകയാണ്. അദ്ദേഹം സമ്മതം മൂളിയാല്‍ മാത്രമേ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ടീമിലേക്കു പരിഗണിക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ രോഹിത് ഒരു മല്‍സരം പോലും ഇന്ത്യക്കായി കളിച്ചിട്ടില്ല.

രോഹിത് കഴിഞ്ഞാല്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ രണ്ടാംസ്ഥാനം നിലവില്‍ ടി20 ടീമിന്റെ ഭാഗം പോലുമല്ലാത്ത കെഎല്‍ രാഹുലിനാണ്. 136.98 സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം രണ്ടാമതുള്ളത്.

ഈ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ രാഹുലിനെയും ടി20 ലോകകപ്പില്‍ ഇന്ത്യ കളിപ്പിച്ചേ തീരൂ. നിലവില്‍ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ മാത്രമാണ് അദ്ദേഹത്തിനു ടീമില്‍ ഇടമുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇംഗ്ലണ്ടിനെതിരേ ടി20യില്‍ കളിച്ച ശേഷം രാഹുല്‍ ടി20 ടീമിനു പുറത്താണ്.

സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ മുന്നാംസ്ഥാനത്തുള്ള ഇന്ത്യന്‍ ഓപ്പണര്‍ വെറ്ററന്‍ താരവും ഇടംകൈയന്‍ ബാറ്ററുമായ ശിഖര്‍ ധവാനാണ്. 126.36 സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ട്. ഒരു സമയത്തു വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രോഹിത്തിന്റെ ഏറ്റവും വിശ്വസ്തനായ ഓപ്പണിങ് പങ്കാളിയായിരുന്ന ധവാന്‍ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമിനു പുറത്താണ്. ശുഭ്മന്‍ ഗില്ലിന്റെ വരവോടെ ദേശീയ ടീമിലേക്കുള്ള വഴി പൂര്‍ണമായി അടഞ്ഞുകഴിഞ്ഞ ധവാനു ഇനിയൊരു മടങ്ങിവരവ് അസാധ്യവുമാണ്.

KL RAHUL

ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള നാലാമത്തെ ഓപ്പണര്‍ യുവ വിക്കറ്റ് കീപ്പിങ് ബാറ്റര്‍ ഇഷാന്‍ കിഷനാണ്. 122.36 സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ട്. ടി20യില്‍ നേരത്തേ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നില്ല അദ്ദേഹം. രോഹിത്തോ, ഗില്ലോ കളിക്കാതിരിക്കുമ്പോഴാണ് ഇഷാനു ടീമിലേക്കു വിളിയെത്താറുള്ളത്.

ഈ വര്‍ഷം രോഹിത്തിന്റെ അഭാവത്തില്‍ ഗില്ലിനോടൊപ്പം ഓപ്പണറായി കളിക്കാന്‍ ഇഷാനു പല അവസരങ്ങളും ലഭിച്ചിരുന്നു. പക്ഷെ ഇവ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ താരത്തിനായില്ല.

സ്‌ട്രൈക്ക് റേറ്റില്‍ അഞ്ചാം സ്ഥാനത്തുള്ളത് മുന്‍ ഇടംകൈയന്‍ ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ ഗൗതം ഗംഭീറാണ്. 119.02 സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുള്ളത്. നിലവില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞ ഗംഭീര്‍ കമന്ററി രംഗത്തും പരിശീലക രംഗത്തുമെല്ലാം സജീവമാണ്.

ഐപിഎല്ലില്‍ നേരത്തേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേശകനായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു മാറിയിരുന്നു. കെകെആറിന്റെ ഉപദേശകനായാണ് അദ്ദേഹം ചുമതലയേറ്റിരിക്കുന്നത്.

Story first published: Thursday, November 23, 2023, 13:52 [IST]
Other articles published on Nov 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+