For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹാര്‍ദിക് ടീമില്‍ വേണ്ട, രോഹിത് തുറന്ന് പറഞ്ഞു? പക്ഷെ അഗാര്‍ക്കര്‍ ചതിച്ചു

മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ ഉയരുകയാണ്. റിങ്കു സിങ്ങിനെ റിസര്‍വ് താരമായി ഒതുക്കിയതും മോശം ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയതും സ്പിന്‍ നിരയില്‍ നിന്ന് രവി ബിഷ്‌നോയിയെ തഴഞ്ഞതുമെല്ലാം വിമര്‍ശനത്തിന്റെ കാരണമായി മാറുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ വൈറലായി മാറുകയാണ്.

ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് നായകന്‍ രോഹിത് ശര്‍മ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐപിഎല്ലില്‍ രോഹിത് ശര്‍മയെ മാറ്റി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ല. ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിനെതിരേ രോഹിത് സംസാരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഹാര്‍ദിക് ഐപിഎല്ലില്‍ മികച്ച ഫോമിലല്ല കളിക്കുന്നത്.

ഓള്‍റൗണ്ടറെന്ന നിലയില്‍ നിരാശപ്പെടുത്തുകയാണ്. ബാറ്റിങ്ങില്‍ ദുരന്തമാകുമ്പോള്‍ പന്തെടുത്താല്‍ ചെണ്ടയായി മാറുന്നു. ഈ സാഹചര്യത്തില്‍ ഹാര്‍ദിക് ടീമില്‍ വേണ്ടെന്നായിരുന്നു നായകനെന്ന നിലയില്‍ രോഹിത്തിന്റെ തീരുമാനം. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചും ചില സംശയങ്ങളുണ്ട്. അക്കാരണത്താല്‍ത്തന്നെ ഹാര്‍ദിക്കിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടതില്ലെന്നതായിരുന്നു രോഹിത് അഭിപ്രായപ്പെട്ടത്. എന്നാല്‍ സെലക്ടര്‍മാര്‍ രോഹിത്തിനെ തള്ളിക്കളയുകയായിരുന്നു.

ഹാര്‍ദിക് ടീമില്‍ വേണമെന്നും അടുത്ത ടി20 നായകനായി ഹാര്‍ദിക്കിനെയാണ് വളര്‍ത്തേണ്ടതെന്നുമുള്ള നിലപാടിലായിരുന്നു മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍. അതുകൊണ്ടാണ് ഹാര്‍ദിക്കിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ഈ തീരുമാനത്തിന് പിന്നില്‍ മുംബൈ ലോബിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടാവാന്‍ സാധ്യത കൂടുതലാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക് ലോകകപ്പ് ടീമില്‍ ഉണ്ടാവേണ്ടത് മുംബൈ ടീമിന്റെ മൂല്യത്തെ ബാധിക്കുന്ന കാര്യമാണ്.

rinku singh sanju samson

അതുകൊണ്ടുതന്നെ മുംബൈ ലോബിയുടെ ഇടപെടല്‍ സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമിനൊപ്പവും ദുരന്തമായി മാറാനാണ് സാധ്യത. ഹാര്‍ദിക് ടീമിലുണ്ടാകുന്നത് മാനസികമായി രോഹിത്തിനേയും പ്രയാസപ്പെടുത്തും. രോഹിത്തിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യിച്ച് അപമാനിച്ചതടക്കം നിരവധി നീക്കങ്ങള്‍ ഹാര്‍ദിക് നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ഇതിന് മറുപടി നല്‍കാനുള്ള സാധ്യതകളും കൂടുതലാണ്.

രോഹിത് ശര്‍മ മറ്റ് രണ്ട് താരങ്ങളെ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ശുബ്മാന്‍ ഗില്ലും റിങ്കു സിങ്ങും ടീമില്‍ വേണമെന്നതായിരുന്നു രോഹിത്തിന്റെ ആവശ്യമെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളായായിരുന്ന ശുബ്മാനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറിയടക്കം നേടിയിട്ടുണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റിന്റെ പേരിലാണ് ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടത്.

റിങ്കു സിങ്ങിനെ റിസര്‍വ് താരമായാണ് പരിഗണിച്ചിരിക്കുന്നത്. എംഎസ് ധോണിയെപ്പോലെ ശാന്തനായി നിന്ന് മത്സരം ഫിനിഷ് ചെയ്യാന്‍ കഴിവുള്ള താരമാണ് റിങ്കു. പല തവണ താരമത് തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി ഇന്ത്യ റിങ്കുവിനെ റിസര്‍വ് താരമായി ഒതുക്കുകയായിരുന്നു. പകരം ശിവം ദുബെയാണ് 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടീം പ്രഖ്യാപനത്തിന് ശേഷം കളിച്ച ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഫ്‌ളോപ്പാണ്.

അതുകൊണ്ടുതന്നെ ആശങ്കകളുമേറെ. തല്ലുകൊള്ളി ബൗളറായ മുഹമ്മദ് സിറാജിനെ എന്തിനാണ് ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിച്ചതെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. അര്‍ഷ്ദീപ് സിങ്ങിനെയാണ് ഇടം കൈയന്‍ പേസറായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരേ 52 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ടി നടരാജനെപ്പോലെയുള്ള പ്രമുഖരെ പേസ് നിരയില്‍ നിന്ന് തഴഞ്ഞിട്ടുണ്ട്. ഇതില്‍ ആരാധകര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

Story first published: Thursday, May 2, 2024, 13:18 [IST]
Other articles published on May 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+