Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഹാര്‍ദിക് ടീമിലുണ്ടാകില്ലായിരുന്നു! എത്തിയത് ഇങ്ങനെ; രോഹിത്തിന് എതിര്‍പ്പ്

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ വരവ് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്ന ഹാര്‍ദിക് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റ്‌സ്മാനായും ബൗളറായും നായകനായും ഫ്‌ളോപ്പായിരുന്നിട്ടും ഹാര്‍ദിക്കിന് ലോകകപ്പ് ടീമിലേക്ക് വിളിയെത്തി. ഇതില്‍ നായകന്‍ രോഹിത് ശര്‍മക്കും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഹാര്‍ദിക്കിനെ ടീമിലെടുക്കേണ്ടെന്നായിരുന്നു രോഹിത്തും അഗാര്‍ക്കറും ആവശ്യപ്പെട്ടത്. എന്നാല്‍ മുംബൈയുടെ ലോബിയുടെ ഇടപെടല്‍ ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയാല്‍ മുംബൈ ടീമിന്റെ മൂല്യത്തേയും അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ഉണ്ടായി.

ദൈനിക് ജാഗരണാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് മികച്ചതല്ലെന്നും ടീമില്‍ ഓള്‍റൗണ്ടറായി വേണ്ടെന്നും രോഹിത് പറഞ്ഞുവെന്നും അഗാര്‍ക്കറും ഇതേ നിലപാടാണെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിന്നീട് ചില ബാഹ്യ ഇടപെടലിനെത്തുടര്‍ന്ന് ഹാര്‍ദിക്കിനെ ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ടീമിലെ സ്ഥാനത്തോടൊപ്പം വൈസ് ക്യാപ്റ്റന്‍ പദവിയും ഹാര്‍ദിക്കിന് നല്‍കി.

13 മത്സരത്തില്‍ നിന്ന് 200 റണ്‍സാണ് ഹാര്‍ദിക് 17ാം സീസണില്‍ നേടിയത്. 11 വിക്കറ്റ് നേടിയപ്പോള്‍ ഇക്കോണമി 10ന് മുകളിലാണ്. ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ ചൊല്ലി വലിയ വിവാദങ്ങളും ചര്‍ച്ചകളുമുണ്ടായപ്പോള്‍ രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ഹാര്‍ദിക്കുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് ഇവര്‍ പ്രതികരിച്ചിരുന്നില്ല. ഹാര്‍ദിക് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

rohit sharma ajit agarkar

രോഹിത് ശര്‍മ മികച്ച രീതിയില്‍ നയിക്കുകയും അഞ്ച് കിരീടത്തിലേക്കെത്തിക്കുകയും ചെയ്ത ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ തികച്ചും അപ്രതീക്ഷമായാണ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും തല്‍സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയെ എത്തിച്ചതും. ഇതോടെ മുംബൈ ടീമിനുള്ളില്‍ ഭിന്നതയുണ്ടായി. രോഹിത് ശര്‍മയുടെ ക്യാപ്റ്റസി തെറിപ്പിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ കാരണമായെന്ന ആരോപണമാണ് ആരാധകരും ശക്തമായി ഉയര്‍ത്തിയത്.

ഇതോടെ ഹാര്‍ദിക്കും രോഹിത്തും തമ്മിലുള്ള ബന്ധം മോശമായി. രണ്ട് പേരും സൗഹൃദത്തിലാണെന്ന് തോന്നിപ്പിക്കാന്‍ തിരക്കഥ പോലെ പല തരത്തിലുള്ള കാര്യങ്ങളും സൃഷ്ടിക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ സൂര്യകുമാര്‍ യാദവിനും ജസ്പ്രീത് ബുംറക്കും എതിര്‍പ്പുണ്ടായിരുന്നു. ഇതോടെ മുംബൈ ടീമിനുള്ളിലെ ഐക്യം നഷ്ടപ്പെട്ടു. ഇത്തവണ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

മുംബൈ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിക്കാതെ തുടരുമ്പോള്‍ ടി20 ലോകകപ്പിലും ഇന്ത്യയെ അത് കാര്യമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. നായകനും വൈസ് ക്യാപ്റ്റനും രണ്ട് തട്ടില്‍ നിന്നാല്‍ ടീമിന്റെ ഐക്യത്തെ അത് ബാധിച്ചേക്കും. സൂര്യകുമാര്‍ യാദവും ബുംറയും രോഹിത്തിനൊപ്പം നില്‍ക്കുകയും ഹാര്‍ദിക് ഇന്ത്യന്‍ ടീമില്‍ ഒറ്റപ്പെടുകയും ചെയ്യാനാണ് സാധ്യത. മുംബൈയിലെ പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിനുള്ളില്‍ ഹാര്‍ദിക്കിനോട് രോഹിത് കണക്കുവീട്ടിയേക്കും.

പരസ്യമായ പ്രതികരണങ്ങളിലേക്കും പൊട്ടിത്തെറികളിലേക്കും പ്രശ്‌നം എത്താതിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ ലോകകപ്പോടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് വിരമിച്ചേക്കും. ഇനി നായകസ്ഥാനത്തേക്ക് വളര്‍ന്നുവരിക ഹാര്‍ദിക്കാവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉടക്കുണ്ടായാല്‍ ടീം മാനേജ്‌മെന്റ് ഹാര്‍ദിക്കിനൊപ്പം നില്‍ക്കാനാണ് സാധ്യത. എന്തായാലും ഹാര്‍ദിക്, രോഹിത് ഉടക്ക് ഇന്ത്യക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ടെന്ന് നിസംശയം പറയാം.

Story first published: Tuesday, May 14, 2024, 12:44 [IST]
Other articles published on May 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+