For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സൂര്യയും ബുംറയുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ടാവുക റിങ്കു! ഇതാ കാരണങ്ങള്‍

സ്വന്തം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് കൈയെത്തുംദൂരത്തു കൈവിട്ടു പോയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം 2024ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് അടുത്ത വര്‍ഷം ജൂണില്‍ ടി20 ലോകകപ്പ് അരങ്ങേറുക. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ വേദിയായ അവസാനത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ സെമി ഫൈനല്‍ വരെ മുന്നേറിയെങ്കിലും അവിടെ ദയനീയമായി കാലിടറുകയായിരുന്നു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. കഴിഞ്ഞ തവണ സംഭവിച്ച അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മാത്രമേ ഇന്ത്യക്കു കപ്പുമായി മടങ്ങാന്‍ സാധിക്കുകയുള്ളൂ.

RINKU SINGH

ഐപിഎല്ലിലൂടെ ശ്രദ്ധേയരായ ചില യുവതാരങ്ങളെ തീര്‍ച്ചയായും ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം കാണാനായേക്കും. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറാനിടയുള്ള താരം ഫിനിഷറുടെ റോളില്‍ ഇതിനകം തന്റെ മികവ് തെളിയിച്ചു കഴിഞ്ഞ റിങ്കു സിങായിരിക്കും. ഇതിന്റെ മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

സമ്മര്‍ദ്ദഘട്ടങ്ങളെ വളരെ കൂളായി കൈകാര്യം ചെയ്യാനുള്ള റിങ്കുവിന്റെ അസാധാരണ മികവാണ് ആദ്യത്തെ കാരണം. എത്ര തന്നെ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യമായാലും റിങ്കുവിനെ സമ്മര്‍ദ്ദത്തില്‍ നമുക്കു കാണാന്‍ സാധിക്കില്ല. കളി ജയിപ്പിക്കാന്‍ തന്നെക്കൊണ്ടു സാധിക്കുമെന്ന അദ്ദേഹത്തിന്റെ ഉറച്ച ആത്മവിശ്വാസം തന്നെയാണ് ഇതിനു കാരണം. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഇപ്പോള്‍ ടീം ഇന്ത്യയുടെ ജഴ്‌സിയിലുമെല്ലാം റിങ്കു ഫിനിഷറുടെ റോളില്‍ ഒരുപോലെ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ടി20 ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ ഇത്തരമൊരു ആളെയാണ് ടീം ഇന്ത്യക്കു ആവശ്യം. തോല്‍വിയുടെ വക്കില്‍ നിന്നും ടീമിനെ ഒരു അവിശ്വസനീയ ജയത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ റിങ്കുവിനെപ്പോലെയൊരു താരത്തിനു കഴിയും. ഈ കാരണത്താല്‍ തന്നെയാണ് അദ്ദേഹം ഇന്ത്യയുടെ മറ്റു താരങ്ങളില്‍ വേറിട്ടുനില്‍ക്കുന്നത്. ലോകകപ്പില്‍ റിങ്കുവിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതും ഈ മികവാണ്.

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ശേഷം ആരാവും ഇന്ത്യയുടെ അടുത്ത ഫിനിഷറെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് റിങ്കു സിങെന്നതാണ് രണ്ടാമത്തെ കാരണം. റണ്‍ചേസില്‍ ഉയര്‍ന്ന റണ്‍റേറ്റ് ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍പ്പോലും ടീമിന്റെ രക്ഷകനാവാന്‍ റിങ്കുവിനായിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഇതു പല തവണ കണ്ടിട്ടുള്ളതാണ്.

RINKU SINGH

ഇക്കൂത്തത്തില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കെകെആറിന്റെ ത്രില്ലിങ് മല്‍സരം ആരും മറന്നിട്ടുണ്ടാവില്ല. ജിടി വിജയമുറപ്പിച്ചിരിക്കവെ അവസാനത്തെ രണ്ടോവറുകളില്‍ റിങ്കു കളി മാറ്റിമറിക്കുകയായിരുന്നു. യഷ് ദയാലെറിഞ്ഞ അവസാന ഓവറിലെ ആറു ബോളില്‍ അഞ്ചും സിക്‌സറിലേക്കു പായിച്ച് റിങ്കു കെകെആറിന് അവിശ്വസനീയ ജയം സമ്മാനിച്ചു. ഇന്ത്യന്‍ ജഴ്‌സിയിലും ടി20 ലോകകപ്പില്‍ ഇതുപോലെയുള്ള കിടിലന്‍ ഫിനിഷിങ്ങുകള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇടംകൈയന്‍ ബാറ്ററാണെന്നതും അനായാസം സിക്‌സറുകളടിക്കാനുള്ള കഴിവുമാണ് റിങ്കുവിനെ തുറുപ്പുചീട്ടാക്കി മാറ്റുന്ന മൂന്നാമത്തെ കാരണം. ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കു ക്രിക്കറ്റില്‍ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. എതിര്‍ ടീം പേസര്‍മാരുടെ താളം തെറ്റിക്കാന്‍ അവര്‍ക്കു വളരെ വേഗത്തില്‍ കഴിയുന്നു.

ഇടംകൈയന്‍മാര്‍ കുറവുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ റിങ്കുവുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതുമായിരിക്കും. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ സിക്‌സറുകള്‍ പറത്തുന്നതില്‍ കേമനാണ് റിങ്കു. ടി20യില്‍ ഇത്തരം ബാറ്റര്‍മാര്‍ ഏതു ടീമിനും മുതല്‍ക്കൂട്ടുമാണ്.

Story first published: Sunday, December 3, 2023, 2:00 [IST]
Other articles published on Dec 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+